ത്രിപുരയിൽ അഞ്ച് വയസുകാരിയെ ബലാത്സം​ഗം ചെയ്തയാളെ സ്ത്രീകൾ അടിച്ചുകൊന്നു

നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. തുടർന്ന് അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. 

Written by - Zee Malayalam News Desk | Last Updated : Mar 18, 2022, 04:31 PM IST
  • ഇതിനിടെ ഒരു സംഘം സ്ത്രീകൾ പ്രതിയെ പിടികൂടുകയും മരത്തിൽ കെട്ടിയിട്ട് മർദ്ദിക്കുകയുമായിരുന്നു.
  • ബോധം നഷ്ടപ്പെട്ട ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
  • 46കാരനെ സ്ത്രീകൾ മർദിക്കുന്നതും തുടർന്ന് ഇയാൾക്ക് ബോധം നഷ്ടപ്പെട്ടതുമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ത്രിപുരയിൽ അഞ്ച് വയസുകാരിയെ ബലാത്സം​ഗം ചെയ്തയാളെ സ്ത്രീകൾ അടിച്ചുകൊന്നു

അഗർത്തല: ത്രിപുരയിൽ അഞ്ച് വയസുകാരിയെ ബലാത്സം​ഗം ചെയ്ത 46കാരനെ സ്ത്രീകൾ മരത്തിൽ കെട്ടിയിട്ട് തല്ലിക്കൊന്നു. ധലായ് ജില്ലയിൽ ഗണ്ഡച്ചേര പോലീസ് സ്റ്റേഷൻ പരിധിയിൽ ബുധനാഴ്ചയാണ് സംഭവം നടന്നത്. ചൊവ്വാഴ്ച മതപരമായ ചടങ്ങിന് അമ്മയോടൊപ്പം എത്തിയതായിരുന്നു കുട്ടി. ഇവിടുന്ന് കുട്ടിയെ സമീപത്തെ കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ഉപേക്ഷിക്കുകയായിരുന്നു. 

നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. തുടർന്ന് അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇയാളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ഗണ്ഡചെറ-അമർപൂർ ഹൈവേ ഉപരോധിച്ചിരുന്നു. ഒരു കൊലക്കേസിൽ എട്ട് വർഷത്തെ കഠിന തടവ് പൂർത്തിയാക്കിയ ആളാണ് ഇയാൾ.

എന്നാൽ ഇതിനിടെ ഒരു സംഘം സ്ത്രീകൾ പ്രതിയെ പിടികൂടുകയും മരത്തിൽ കെട്ടിയിട്ട് മർദ്ദിക്കുകയുമായിരുന്നു. ബോധം നഷ്ടപ്പെട്ട ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. 46കാരനെ സ്ത്രീകൾ മർദിക്കുന്നതും തുടർന്ന് ഇയാൾക്ക് ബോധം നഷ്ടപ്പെട്ടതുമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. അന്വേഷണം നടക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News