ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിംഗിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രമുഖ നേതാക്കള്‍

ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി  കല്യാൺ സിംഗ് (Kalyan Singh) അന്തരിച്ചു.  

Written by - Zee Malayalam News Desk | Last Updated : Aug 21, 2021, 11:54 PM IST
  • ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിംഗ് (Kalyan Singh) അന്തരിച്ചു.
  • ജൂലൈ 4 മുതല്‍ ലക്‌നൗവിലെ സഞ്ജയ് ഗാന്ധി മെഡിക്കൽ കോളേജില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. 89 കാരനായ ആദ്ദേഹം രാജസ്ഥാൻ മുൻ ഗവർണറുമായിരുന്നു.
ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിംഗിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രമുഖ നേതാക്കള്‍

Lucknow: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി  കല്യാൺ സിംഗ് (Kalyan Singh) അന്തരിച്ചു.  

ജൂലൈ 4 മുതല്‍ ലക്‌നൗവിലെ സഞ്ജയ് ഗാന്ധി മെഡിക്കൽ കോളേജില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.   89 കാരനായ  ആദ്ദേഹം  രാജസ്ഥാൻ മുൻ  ഗവർണറുമായിരുന്നു.

പ്രമുഖ BJP നേതാവായ അദ്ദേഹം രണ്ടു തവണ ഉത്തർപ്രദേശ്  മുഖ്യമന്ത്രിയായിരുന്നു. പിന്നീട് അദ്ദേഹം  കുറേക്കാലം രാജസ്ഥാന്‍  ഗവർണർ എന്ന നിലയിലും ചുമതല വഹിച്ചിരുന്നു. 

ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി  കല്യാൺ സിംഗിന്‍റെ നിര്യാണത്തില്‍ പ്രമുഖ ദേശീയ നേതാക്കള്‍ അനുശോചിച്ചു.

കല്യാണ് സിംഗിന്‍റെ നിര്യാണത്തില്‍  രാഷ്ട്രപതി രാം നാഥ് കോവിന്ദ് അനുശോചനം രേഖപ്പെടുത്തി."കല്യാൺ സിംഗ് ജിക്ക് പൊതുജനങ്ങളുമായി അഭേദ്യമായ  ബന്ധം ഉണ്ടായിരുന്നു. മുഖ്യമന്ത്രിയെന്ന നിലയിൽ അദ്ദേഹം സംശുദ്ധ രാഷ്ട്രീയത്തെ ശക്തമായി പിന്തുണക്കുകയും കുറ്റവാളികളെയും അഴിമതിക്കാരെയും ഭരണ സംവിധാനത്തിൽ നിന്ന് പുറത്താക്കുകയും  ചെയ്തു. അദ്ദേഹം പദവിയുടെ അന്തസ്സ് ഉയർത്തി. അദ്ദേഹത്തിന്‍റെ  മരണം മൂലമുണ്ടായ നഷ്ടം നികത്താനാവാത്തതാണ്. എന്‍റെ ഹൃദയംഗമമായ അനുശോചനം..!"  രാഷ്ട്രപതി തന്‍റെ അനുശോചന സന്ദേശത്തില്‍ കുറിച്ചു.

മുൻ ഉത്തര്‍ പ്രദേശ്‌  മുഖ്യമന്ത്രി കല്യാൺ സിംഗിന്‍റെ  നിര്യാണത്തില്‍  പ്രധാനമന്ത്രി നരേന്ദ്ര മോദി  (Prime Minister Narendra Modi) അനുശോചനം രേഖപ്പെടുത്തി.  രാജ്യത്തെ കോടിക്കണക്കിന് അധ:സ്ഥിതരും ചൂഷിതരുമായ ആളുകളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിച്ച ആളാണ് കല്യാൺ സിംഗ് എന്ന് പ്രധാനമന്തി പറഞ്ഞു.  കർഷകരുടെയും യുവാക്കളുടെയും സ്ത്രീകളുടെയും ക്ഷേമത്തിനായി അദ്ദേഹം നിലകൊണ്ടു, പ്രധാനമന്ത്രി അനുസ്മരിച്ചു.  

 

രാമക്ഷേത്ര നിര്‍മ്മാണത്തിന് വലിയ പങ്കു വഹിച്ച വ്യക്തിയാണ് കല്യാണ്‍ സിംഗ് എന്ന് ഉത്തര്‍  പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്  (Yogi Adityanath) പറഞ്ഞു. അദ്ദേഹത്തിന്‍റെ വേര്‍പാട്‌  BJP യ്ക്ക് തീരാനഷ്ടമാണ്.  ദുഃഖ സൂചകമായി തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധിയായിരിയ്ക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. 

കല്യാണ്‍ സിംഗിന്‍റെ നിര്യാണത്തില്‍, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ  ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. "കല്യാൺ സിംഗ് ജിയുടെ മരണത്തോടെ രാജ്യത്തിന് ഒരു യഥാർത്ഥ രാജ്യസ്നേഹിയും സത്യസന്ധനും ഭക്തനുമായ രാഷ്ട്രീയ നേതാവിനെ  നഷ്ടപ്പെട്ടു. ബാബുജി എന്ന വട വൃക്ഷത്തിന്‍റെ  തണലിലാണ്   ബിജെപി എന്ന സംഘടന തഴച്ചുവളരുകയും വികസിക്കുകയും ചെയ്തത്.  സാംസ്കാരിക ദേശീയതയുടെ ഒരു യഥാർത്ഥ ആരാധകനെന്ന നിലയിൽ, അദ്ദേഹം തന്‍റെ ജീവിതത്തിലുടനീളം രാജ്യത്തെയും ജനങ്ങളെയും സേവിച്ചു", അമിത് ഷാ കുറിച്ചു. 

കല്യാണ്‍ സിംഗിന്‍റെ നിര്യാണത്തില്‍, കേന്ദ്ര മന്ത്രി രാജ്നാഥ് സിംഗ് അഗാധമായ ദുഃഖം രേഖപ്പെടുത്തി. 

ശ്രീ കല്യാൺ സിംഗ് ജിയുടെ വിയോഗത്തോടെ, തനിക്ക് ഒരു  ജ്യേഷ്ഠനെയും കൂട്ടാളിയേയുമാണ് നഷ്ടമായത് എന്ന് രാജ്നാഥ് സിംഗ് തന്‍റെ അനുശോചന സന്ദേശത്തില്‍  പറഞ്ഞു.  അദ്ദേഹത്തിന്‍റെ മരണം സൃഷ്ടിച്ച ശൂന്യത നികത്തുക അസാധ്യമാണ്. ദു:ഖത്തിന്‍റെ  ഈ വിഷമഘട്ടത്തില്‍  അദ്ദേഹത്തിന്‍റെ ദുഖിതരായ കുടുംബത്തിന് ദൈവം  ശക്തി നൽകട്ടെ. ഓം ശാന്തി! '  രാജ്നാഥ് സിംഗ് കുറിച്ചു.

 

ഉത്തർപ്രദേശിന്‍റെ മുൻ മുഖ്യമന്ത്രി, രാജസ്ഥാൻ മുൻ ഗവർണർ, ശ്രീ കല്യാൺ സിംഗ് ജി അന്തരിച്ചു. പരേതന്‍റെ ആത്മാവിന് ശാന്തിയും ദു:ഖത്തിൽ കഴിയുന്ന കുടുംബത്തിന് ഈ തീരാനഷ്ടം സഹിക്കാനുള്ള ശക്തിയും ദൈവം നൽകട്ടെ.", മുന്‍ ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രി അഖിലേഷ് യാദവ് തന്‍റെ  അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News