ന്യൂ ഡൽഹി : സുപ്രീം കോടതിയുടെ 49-ാമത് ചീഫ് ജസ്റ്റിസായി യു.യു ലളിതിന് നിർദേശിച്ച് സിജെഐ എൻവി രമണ. ഈ മാസം അവസാനം ഓഗസ്റ്റ് 29ന് നിലവിലെ ചീഫ് ജസ്റ്റിസ് രമണ വിരമിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ജസ്റ്റിസ് ലളിതിന്റെ നിയമിക്കുന്നതിനായി നിർദേശിച്ചിരിക്കുന്നത്. ജസ്റ്റിസ് എൻവി രമണയുടെ നിർദേശം കേന്ദ്രം അംഗീകരിച്ചാൽ ഈ വർഷം നവംബർ എട്ടിന് വിരമിക്കുന്ന ലളിതിന്റെ ചീഫ് ജസ്റ്റിസ് കാലാവധി വളരെ ചുരുങ്ങിയ നാളത്തേക്ക് മാത്രമെ കാണൂ. 2021 ഏപ്രിൽ നാലിനാണ് ജസ്റ്റിസ് രമണ രാജ്യത്തെ സമുന്നത കോടതിയുടെ മുഖ്യ ന്യായധിപനായി ചുമതലയേറ്റെടുത്തത്.
കേന്ദ്ര നിയമ മന്ത്രി കിരൺ റിജുജു ജസ്റ്റിസ് എൻവി രമണയോട് തന്റെ പിൻഗാമിയെ നിർദേശിക്കാൻ കത്തെഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് യു.യു ലളിതിന്റെ പേര് നിർദേശിക്കുന്നത്. ചിഫ് ജസ്റ്റിന്റെ നിർദേശം കേന്ദ്രം അംഗീകരിച്ചാൽ യു.യു ലളിത് അടുത്ത ചീഫ് ജസ്റ്റിസായി ചുമതയേൽക്കും. അങ്ങനെയാണെങ്കിൽ ബാറിൽ നിന്നും നേരിട്ട് ജഡ്ജിയായി ചീഫ് ജെസ്റ്റിസാകുന്ന രണ്ടാമത്തെ വ്യക്തിയാകും ലളിത്. നേരത്തെ 1971ൽ ജസ്റ്റിസ് എസ്എം സിക്രിയാണ് ഇത്തരത്തിൽ നിയമിതനായിട്ടുള്ളത്.
ആരാണ് ജസ്റ്റിസ് യു.യു ലളിത്?
മഹാരാഷ്ട്ര സ്വദേശിയായ ജസ്റ്റിസ് യു.യു ലളിത് ബോംബെ ഹൈക്കോടതിയിൽ അഭിഭാഷകനായി എൻറോൾ ചെയ്യുകയായിരുന്നു. 2ജി അഴിമതി കേസിൽ സിബിഐയുടെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു ലളിത്. തുടർന്ന് സുപ്രീം കോടതി മുതിർന്ന അഭിഭാഷകനായിരിക്കെ 2014ൽ ജസ്റ്റിസായി നിയമിതനാകുകയായിരുന്നു. മുത്തലാഖ് നിയമവിരുദ്ധമാണെന്ന് വിധിച്ച ബഞ്ചിൽ വിധിക്ക് അനുകൂലമായി വോട്ട ചെയ്ത ജഡ്ജിമാരിൽ ഒരാളായിരുന്നു യു.യു ലളിത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.