ന്യൂ ഡൽഹി : ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിനെ രാജ്യത്തിന്റെ 50-ാമത് ചീഫ് ജസ്റ്റിസായി രാഷ്‌ട്രപതി ദ്രൗപതി മുർമു നിയമിച്ചു. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിനെ പുതിയ സിജെഐയായി രാഷ്‌ട്രപതി നിയമിച്ചുയെന്ന് കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജു അറിയിച്ചു. ജസ്റ്റിസ് ചന്ദ്രചൂഡ് നവംബർ 9ന് സത്യപ്രതിജ്ഞ ചെയ്ത അധികാരമേൽക്കും. നവംബർ എട്ടിന് വിരമിക്കുന്ന നിലവിലെ ചീഫ് ജസ്റ്റിസ് യു.യു ലളിതിന്റെ പിൻഗാമിയായിട്ടാണ് ജസ്റ്റിസ് ചന്ദ്രചൂഡിനെ രാജ്യത്തിന്റെ 50-മത് സിജെഐയായി രാഷ്‌ട്രപതി നിയമിച്ചിരിക്കുന്നത്. വിരമിക്കാൻ രണ്ട് വർഷം കാലാവധിയുള്ള ജസ്റ്റിസ് ചന്ദ്രചൂഡ് 2024 നവംബർ 10 വരെ ചീഫ് ജസ്റ്റിസായി തുടരും.
74 ദിവസത്തെ സിജെഐ സേവനത്തിന് ശേഷമാണ് നവംബർ എട്ടിന് യു.യു ലളിത് സ്ഥാനം ഒഴിയുന്നത്. ജസ്റ്റിസ് ലളിതിനോട് ഒക്ടോബർ ഏഴിന് തന്റെ പിൻഗാമിയെ നിർദേശിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഒക്ടോബർ 11ന് നിലവിലെ അദ്ദേഹം ജസ്റ്റിസ് ചന്ദ്രചൂഡിന്റെ പേര് നിർദേശിക്കുകയായിരുന്നു. നിലവിലെ ചീഫ് ജസ്റ്റിസ് കഴിഞ്ഞിട്ടുള്ള സുപ്രീം കോടതിയലെ ഏറ്റവും മുതിർന്ന ജഡ്ജിയെയാണ് അടുത്ത സിജെഐയായി നിർദേശിക്കുന്നത്.
In exercise of the power conferred by the Constitution of India, Hon'ble President appoints Dr. Justice DY Chandrachud, Judge, Supreme Court as the Chief Justice of India with effect from 9th November, 22.
— Kiren Rijiju (@KirenRijiju) October 17, 2022
2016 മെയ് 13നാണ് ജസ്റ്റിസ് ചന്ദ്രചൂഡിനെ സുപ്രീം കോടതി ജഡ്ജിയായി നിയമനം ലഭിക്കുന്നത്. അതിന് മുമ്പ് അലഹബാദ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി സേവനം അനുഷ്ഠിക്കുകയായിരുന്നു. ബോംബെ ഹൈക്കോടതിയിലും ജഡ്ജിയായും ജസ്റ്റിസ് ചന്ദ്രചൂഡ് സേവനം അനുഷ്ഠിച്ചിട്ടിണ്ട്. 1998-2000 വർഷങ്ങളിലെ രാജ്യത്തിന്റെ അഡീഷ്ണൽ സോളിസിറ്റർ ജനറലായി പ്രവർത്തിച്ചിട്ടുണ്ട്.
Extending my best wishes to Justice DY Chandrachud for the formal oath taking ceremony on 9th Nov. https://t.co/awrT3UMrFy pic.twitter.com/Nbd1OpEnnq
— Kiren Rijiju (@KirenRijiju) October 17, 2022
ശബരിമല സ്ത്രീ പ്രവേശനം, സ്വവർഗ്ഗരതി കുറ്റകരമല്ല (സെക്ഷൻ 377), ആധാർ നിയമത്തിലെ സ്വകാര്യത കേസ്. നോയിഡ് ഇരട്ട് ഫ്ലാറ്റ് പൊളിക്കൽ തുടങ്ങിയ സുപ്രധാന വിധികളുടെ ഭാഗമായിരുന്നു ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. സുപ്രീം കോടതി ജഡ്ജിമാർക്ക് 65 വയസാണ് വിരമിക്കൽ പ്രായം. അതേസമയം ഹൈക്കോടതി ജഡ്ജിമാർക്ക് 62 വയസാണ് വിരമിക്കൽ പ്രായമായി നിശ്ചിയിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...