ന്യൂ ഡൽഹി : അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ തിരഞ്ഞെടുക്കാനുള്ള നടപടികൾ ആരംഭിച്ച് കേന്ദ്രം. ഇത് സംബന്ധിച്ച് കേന്ദ്രം നിലവിലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായ യു.യു ലളിതിന് കത്തയച്ചു. ജസ്റ്റിസ് യു.യു ലളിതിനോട് തന്റെ പിൻഗാമി ആരാണെന്ന് നിർദേശിക്കാൻ അറിയിച്ചുകൊണ്ടാണ് കേന്ദ്ര നിയമ മന്ത്രാലയം ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യക്ക് കത്തയച്ചത്. നവംബർ എട്ടിന് വിരമിക്കുന്ന യു.യു ലളിത് 74 ദിവസത്തെ ചീഫ് ജസ്റ്റിസ് പദവി ഒഴിയുകയും ചെയ്യും.
പുതിയ ചീഫ് ജസ്റ്റിസിനെ തിരഞ്ഞെടുക്കുന്നതിന് സംബന്ധിച്ച് കേന്ദ്രം ജസ്റ്റിസ് ലളിതിന് കത്തയച്ചുയെന്ന് നിയമ മന്ത്രാലയം ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തു. സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന ജസ്റ്റിസിനെയായിരിക്കും സിജിഐ തന്റെ പിൻഗാമിയായി കേന്ദ്രത്തിന് നിർദേശിക്കുക.
As per the MoP on appointment of Chief Justice of India and Supreme Court Judges, today the Hon’ble Minister of Law and Justice sent a letter to the Hon’ble Chief Justice of India for sending his recommendations for appointment of his successor.
— Ministry of Law and Justice (@MLJ_GoI) October 7, 2022
അങ്ങനെ കണക്ക് കൂട്ടിയാൽ നിലവിൽ സുപ്രീം കോടതിയിലെ ഏറ്റവും ന്യായധിപനായ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ പേരാകാം ജസ്റ്റിസ് ലളിത് കേന്ദ്രത്തിന് നിർദേശിക്കാൻ സാധ്യത. ജസ്റ്റിസ് ലളിത് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ പേര് നിർദേശിച്ചാൽ അദ്ദേഹമായിരിക്കും നവംബർ ഒമ്പതിന് രാജ്യത്തിന്റെ 50-ാമത് ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയായ ചുമതലയേൽക്കുന്നത്. 63കാരനായ ജസ്റ്റിസ് ചന്ദ്രചൂഡിന് രണ്ടാവർഷത്തെ കാലവധിയുണ്ട്. സുപ്രീം കോടതി ജഡ്ജിമാർക്ക് 65 വയസാണ് വിരമിക്കൽ പ്രായം. അതേസമയം ഹൈക്കോടതി ജഡ്ജിമാർക്ക് 62 വയസാണ് വിരമിക്കൽ പ്രായമായി നിശ്ചിയിച്ചിരിക്കുന്നത്.
ഓഗസ്റ്റ് 27നാണ് ഇന്ത്യയുടെ 49-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് യു.യു ലളിത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. 74 ദിവസം മാത്രമാണ് ലളിതിന് ചീഫ് ജസ്റ്റിസ് സ്ഥാനത്ത് തുടരാൻ സാധിക്കുക. നവംബര്‍ എട്ടിന് അദ്ദേഹം വിരമിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...