MEA Recruitment 2022 | വിദേശകാര്യ മന്ത്രാലയത്തിൽ 10,000 രൂപ സ്റ്റൈപ്പൻഡോടെ ഇന്റേൺഷിപ്പ്; അവസാന തിയതി നാളെ

MEA internship  75 ഇന്റേൺഷിപ്പ് പോസ്റ്റുകളിലേക്കാണ് വിദേശകാര്യ മന്ത്രാലയം അപേക്ഷ ക്ഷെണിച്ചിരിക്കുന്നത്. നാളെയാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി.

Written by - Zee Malayalam News Desk | Last Updated : Feb 14, 2022, 05:31 PM IST
  • 75 ഇന്റേൺഷിപ്പ് പോസ്റ്റുകളിലേക്കാണ് വിദേശകാര്യ മന്ത്രാലയം അപേക്ഷ ക്ഷെണിച്ചിരിക്കുന്നത്.
  • നാളെയാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി.
  • മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ട.
  • internship.mea.gov.in ലിങ്കിൽ പ്രവേശിച്ച് നിർദേശിച്ചിരിക്കുന്ന വിവരങ്ങൾ നൽകിവേണം അപേക്ഷിക്കാൻ
MEA Recruitment 2022 | വിദേശകാര്യ മന്ത്രാലയത്തിൽ 10,000 രൂപ സ്റ്റൈപ്പൻഡോടെ ഇന്റേൺഷിപ്പ്; അവസാന തിയതി നാളെ

ന്യൂ ഡൽഹി : വിദേശകാര്യ മന്ത്രാലയത്തിൽ സ്റ്റൈപ്പൻഡോടെ ഇന്റേൺഷിപ്പിനുള്ള അവസരം. 75 ഇന്റേൺഷിപ്പ് പോസ്റ്റുകളിലേക്കാണ് വിദേശകാര്യ മന്ത്രാലയം അപേക്ഷ ക്ഷെണിച്ചിരിക്കുന്നത്. നാളെയാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി.

മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ട. internship.mea.gov.in ലിങ്കിൽ പ്രവേശിച്ച് നിർദേശിച്ചിരിക്കുന്ന വിവരങ്ങൾ നൽകിവേണം അപേക്ഷിക്കാൻ.

ALSO READ : Norka|എല്ലാവരും പ്രയോജനപ്പെടുത്തണം നോർക്കയുടെ ഇങ്ങനെയൊരു സ്കോളർഷിപ്പ്

മൂന്ന് മാസത്തേക്കാണ് ഇന്റേൺഷിപ്പുള്ളത്. 2022 ഏപ്രിൽ മുതൽ ജൂൺ വരെ. ഏറ്റവും കുറഞ്ഞത് ഒരു മാസത്തേക്കെങ്കിലും ഇന്റേൺഷിപ്പ് ചെയ്യണം. 

25 വയസാണ് പ്രായപരിധി. ബിരുദം നിർബന്ധമാണ്, എന്നാൽ ഡിഗ്രി അവസാന വർഷക്കാർക്കും ഫലത്തിനായി കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന എല്ലാവർക്കും മാസം 10,000 രൂപ സ്റ്റൈപെൻഡ് ലഭിക്കുന്നതാണ്.

ALSO READ : കെൽട്രോൺ തൊഴിൽ നൈപുണ്യ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഫെബ്രുവരി 18ന് ഷോർട്ട് ലിസ്റ്റ് ചെയ്തവരുടെ പട്ടിക പുറത്ത് വിടും. ലിസ്റ്റ് ഉൾപ്പെട്ടവരെ ഫെബ്രുവരി 24ന് അഭിമുഖത്തിന് വിളിക്കും. ഫെബ്രുവരി 28ന് ഇന്റേൺഷിപ്പിന് തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക പുറത്ത് വിടും. ഏപ്രിൽ ഒന്ന് മുതലാണ് ഇന്റേൺഷിപ്പ് ആരംഭിക്കുന്നത്. 

എങ്ങനെ അപേക്ഷിക്കണം?

-internship.mea.gov.in എന്ന വെബ്സൈറ്റിൽ പ്രവേശിക്കുക
-വലത് കോണിൽ മുകളിലായി രജിസ്റ്റർ എന്ന ഒരു ഓപ്ഷൻ കാണും അതിൽ ക്ലിക്ക് ചെയ്യുക. 
-ശേഷം തുറന്ന് വരുന്ന പേജിൽ നിർദേശിക്കുന്ന വിവരങ്ങളും രേഖകളും നൽകി അപേക്ഷ സബ്മിറ്റ് ചെയ്യുക.

ALSO READ: Central Bank of India Jobs: സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയില്‍ ഒഴിവുകള്‍, മാർച്ച് 2 വരെ അപേക്ഷിക്കാം

സബ്മിറ്റ് ചെയ്തതിന് ശേഷം നിങ്ങൾക്ക് ഒരു ഇ-മെയിൽ സന്ദേശം ലഭിക്കും. മറ്റ് തിരഞ്ഞെടുപ്പ് നടപടികളും എല്ലാ ഇ-മെയിൽ വഴി അറിയിക്കുന്നതാണ്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News