Javed Akhtar defamation case; ഹാജരായില്ലെങ്കില്‍ കങ്കണയ്ക്കെതിരേ വാറന്റെന്ന് കോടതി

സെപ്റ്റംബര്‍ 20-ന് നടക്കുന്ന വിചാരണയില്‍ ഹാജരായില്ലെങ്കില്‍ വാറന്റ് (Arrest Warrant) പുറപ്പെടുവിക്കുമെന്ന് മജിസ്ട്രേറ്റ് ആര്‍.ആര്‍. ഖാന്‍ കങ്കണയ്ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Sep 15, 2021, 10:35 AM IST
  • കങ്കണ റണൗട്ടിന് (Kangana Ranaut) അന്തിമ താക്കീത് നൽകി മുംബൈ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി.
  • സെപ്റ്റംബര്‍ 20-ന് വിചാരണയ്ക്ക് ഹാജരായില്ലെങ്കില്‍ വാറന്റ് (Arrest Warrant) പുറപ്പെടുവിക്കും.
  • 2020ലാണ് ജാവേദ് അക്തർ കങ്കണയ്‌ക്കെതിരെ പരാതി നൽകിയത്.
Javed Akhtar defamation case; ഹാജരായില്ലെങ്കില്‍ കങ്കണയ്ക്കെതിരേ വാറന്റെന്ന് കോടതി

മുംബൈ: കവിയും ഗാനരചയിതാവുമായ ജാവേദ് അക്തർ (Javed Akhtar) നൽകിയ മാനഷ്ടക്കേസിൽ (Defamation Case) നടി കങ്കണ റണൗട്ടിന് (Kangana Ranaut) അന്തിമ താക്കീത് നൽകി മുംബൈ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി (Metropolitan Magistrate Court). സെപ്റ്റംബര്‍ 20-ന് നടക്കുന്ന വിചാരണയില്‍ ഹാജരായില്ലെങ്കില്‍ വാറന്റ് (Arrest Warrant) പുറപ്പെടുവിക്കുമെന്ന് മജിസ്ട്രേറ്റ് ആര്‍.ആര്‍. ഖാന്‍ കങ്കണയ്ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പുതിയ സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് ആഴ്ചകളിലായി തിരക്കിലായിരുന്നുവെന്നും കോവിഡ് രോഗലക്ഷണങ്ങളുണ്ടെന്നും അറിയിച്ചാണ് കങ്കണ ഇന്നലെ കോടതിയിൽ ഹാജരാകാതിരുന്നത്. കങ്കണയുടെ ഹർജി അംഗീകരിച്ച കോടതി ഹാജരാകുന്നതില്‍നിന്ന് ആരോഗ്യസ്ഥിതി പരിഗണിച്ച് ചൊവ്വാഴ്ച ഇളവനുവദിച്ചു. എന്നാൽ ഇനി ഇളവ് ഉണ്ടാകില്ലെന്നും തിങ്കളാഴ്ചത്തെ ഹിയറിംഗിന് ഹാജരായില്ലെങ്കിൽ നടിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുമെന്ന് വ്യക്തമാക്കുകയായിരുന്നു.

Also Read: Javed Akhtar ചിത്രങ്ങൾ പ്രദർശിപ്പിക്കില്ല, RSSനെ താലിബാനോടുപമിച്ചതിൽ മാപ്പ് പറയണമെന്ന് ബിജെപി

2020ലാണ് ജാവേദ് അക്തർ കങ്കണയ്‌ക്കെതിരെ പരാതി നൽകിയത്. നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ദേശീയ ടെലിവിഷന്‍ ചാനലുകള്‍ക്കനുവദിച്ച അഭിമുഖത്തില്‍ കങ്കണ റണൗട്ട് അനാവശ്യമായി തന്റെ പേര് വലിച്ചിഴച്ചുവെന്നും അത് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതായിരുന്നെന്നും കാണിച്ചാണ് ജാവേദ് അക്തര്‍ ഈ വര്‍ഷമാദ്യം അന്ധേരി മെട്രോപ്പൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.

Also Read: Kangana Ranaut: ശക്തമായ കഥാപാത്രങ്ങളും,അഭിനയ മുഹൂർത്തങ്ങളും          

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കങ്കണ നല്‍കിയ ഹര്‍ജി ബോംബെ ഹൈക്കോടതി വ്യാഴാഴ്ച തള്ളിയിരുന്നു. ഇതിനുശേഷം ആദ്യംനടന്ന വിചാരണയായിരുന്നു ചൊവ്വാഴ്ചത്തേത്. 

അതേസമയം പരാതിക്കാരനായ ജാവേദ് അക്തർ (Javed Akhtar) ഭാര്യ ശബാന ആസ്മിക്കൊപ്പം കോടതിയിലെത്തി (Court). കങ്കണയ്ക്ക് ഹാജരാകൻ ഒരു അവസരം കൂടി നൽകുന്നതിനെ എതിർത്ത അക്തറിന്റെ അഭിഭാഷകൻ കോടതി നടപടി വൈകിപ്പിക്കാനുള്ള നടിയുടെ തന്ത്രമാണിതെന്ന് ആരോപിച്ചു. ഇത് നാടകമാണെന്നും ഈ വര്‍ഷം ഫെബ്രുവരിമുതല്‍ കങ്കണ (Kangana) തുടര്‍ച്ചയായി സമന്‍സുകള്‍ ലംഘിച്ചുവരികയാണെന്നും അഭിഭാഷകന്‍ (Advocate) വാദിച്ചു. എന്നാല്‍, കങ്കണയുടെ അഭിഭാഷകന്‍ ഹാജരാക്കിയ വൈദ്യപരിശോധനാ രേഖകള്‍ പരിശോധിച്ച കോടതി ഇത്തവണത്തേക്ക് കങ്കണയ്ക്ക് ഇളവു നല്‍കുന്നതായി അറിയിക്കുകയായിരുന്നു.

Also Read: ഹിമാലയത്തിന്റെ ഭംഗി ആവാഹിച്ച് Kangana Ranaut ന്റെ മണാലിയിലെ വീട്; ചിത്രങ്ങൾ കാണാം           

തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാത്തതിനെത്തുടര്‍ന്ന് നേരത്തേ കങ്കണയ്‌ക്കെതിരേ കോടതി വാറന്റ് (Warrant) പുറപ്പെടുവിച്ചിരുന്നു. കോടതിയില്‍ ഹാജരായതിനുശേഷം അവര്‍ക്ക് ജാമ്യം (Bail) അനുവദിക്കുകയും ചെയ്തു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News