Japanese Woman Assaulted: ഹോളി ആഘോഷത്തിനിടെ ജപ്പാൻകാരിയെ കടന്നുപിടിച്ച് അപമാനിച്ചു; 3 പേർ കസ്റ്റഡിയിൽ

Japanese Woman Assaulted: ജപ്പാനിൽനിന്നും ഇന്ത്യ സന്ദർശിക്കാനെത്തിയ വനിതയെ ഹോളി ദിനത്തിൽ ഒരുകൂട്ടം ആളുകൾ കയറിപ്പിടിക്കുകയും ഉപദ്രവിക്കുകയും ചെയ്യുകയുണ്ടായി

Written by - Ajitha Kumari | Last Updated : Mar 11, 2023, 12:04 PM IST
  • ഹോളി ആഘോഷത്തിനിടെ ജപ്പാൻകാരിയെ കടന്നുപിടിച്ച് അപമാനിച്ചു
  • മൂന്നു പേർ പിടിയിൽ
  • ഹോളി ആഘോഷത്തിനിടെ നടന്ന അതിക്രമത്തിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയുണ്ടായി
Japanese Woman Assaulted: ഹോളി ആഘോഷത്തിനിടെ ജപ്പാൻകാരിയെ കടന്നുപിടിച്ച് അപമാനിച്ചു; 3 പേർ കസ്റ്റഡിയിൽ

ന്യൂഡൽഹി: ഡൽഹിയിൽ ഹോളി ആഘോഷത്തിനിടെ ജാപ്പനീസ് യുവതിയെ കടന്നുപിടിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തിൽ മൂന്നു പേർ പിടിയിൽ.  ഹോളി ആഘോഷത്തിനിടെ നടന്ന അതിക്രമത്തിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ഇതിൽ വലിയ പ്രതിഷേധം ഉയരുകയും ഉണ്ടായി ഇതിനെ തുടർന്നാണ് പോലീസ് നടപടി. 

Also Read: കള്ളനോട്ട് കേസിൽ അറസ്റ്റിലായ കൃഷി ഓഫീസറുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കും 

സംഭവം നടന്നത് മധ്യ ഡൽഹിയിലെ പഹർഗഞ്ചിൽ വച്ചാണ്. ജപ്പാനിൽനിന്നും ഇന്ത്യ സന്ദർശിക്കാനെത്തിയ വനിതയെ ഹോളി ദിനത്തിൽ ഒരുകൂട്ടം ആളുകൾ കയറിപ്പിടിക്കുകയും ഉപദ്രവിക്കുകയും ചെയ്യുകയുണ്ടായി.  രാജ്യത്താകെ വലിയ ചർച്ചയുണ്ടായ വിഷയമായിരുന്നു ഇത്. ദേശീയ വനിതാ കമ്മിഷനുൾപ്പെടെ വിഷയത്തിൽ ഇടപെടുകയും കടുത്ത നടപടി ആവശ്യപ്പെടുകയുമുണ്ടായി. ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് ഇവർ തെരുവിലേക്ക് ഇറങ്ങിയ സമയത്തായിരുന്നു സംഭവം നടന്നത്.  

 

Also Read: Shubh Rajyog 2023: 700 വർഷങ്ങൾക്ക് ശേഷം 5 രാജയോഗത്തിന്റെ മഹാ സംഗമം, ഈ 4 രാശിക്കാർക്ക് ഇനി ഉയർച്ച മാത്രം! 

വിദേശത്ത് നിന്നും ഹോളി ഉൾപ്പെടെയുള്ള ആഘോഷങ്ങൾ കാണാൻ ഇന്ത്യയിലേക്കെത്തിയ ഒരു ടൂറിസ്റ്റിനോട് ഇത്തരത്തിലുള്ള പ്രവർത്തി ശരിയായില്ല എന്നുള്ള നിരവധി വിമർശനമാണ് വിഷയത്തിൽ ഉയർന്നിരുന്നത്.  സംഭവത്തിൽ കസ്റ്റഡിയിലെടുത്ത മൂന്നു പേരിൽ ഒരാൾ പ്രായപൂർത്തിയാകാത്ത വ്യക്തിയാണെന്നാണ് പോലീസ് പറയുന്നത്.  മൂവരും പാഡ്ഇഗഞ്ച് നിവാസികളാണ്.  ഇവരിൽ നിന്നും പോലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അതേ സമയം അപമാനിക്കപ്പെട്ട ജപ്പാൻ യുവതി ഇതുവരെ പോലീസിൽ പരാതി നൽകിയിട്ടില്ല.  പെൺകുട്ടി കുടുംബത്തോടൊപ്പം ബംഗ്ലാദേശിലാണ് ഇപ്പോൾ ഉള്ളതെന്ന് പോലീസ് പറഞ്ഞു. ഇവരിൽ നിന്നും പരാതി എഴുതി വാങ്ങുമെന്നാണ് ഡൽഹി  പോലീസ് പറയുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News