Jammu Kashmir: ജമ്മു കശ്മീരിൽ സൈന്യം നടത്തിയ വെടിവെയ്പ്പിൽ രണ്ട് സാധാരണക്കാർ കൊല്ലപ്പെട്ടു

Two civilians dead: കരസേനയിൽ ചുമട്ടുതൊഴിലാളികളായി ജോലി ചെയ്യുന്ന ആളുകൾ രാവിലെ 6.15 ഓടെ സൈനിക ക്യാമ്പിന്റെ ഗേറ്റിന് സമീപത്തേക്ക് വരുമ്പോഴാണ് വെടിവയ്പുണ്ടായതെന്നാണ് റിപ്പോർട്ട്.

Written by - Zee Malayalam News Desk | Last Updated : Dec 16, 2022, 10:23 AM IST
  • രജൗരി സ്വദേശികളായ ഷാലിന്ദർ കുമാറും കമൽ കിഷോറും വെടിവയ്പിൽ മരിച്ചതായും ഒരാൾക്ക് പരിക്കേറ്റതായും ഉദ്യോഗസ്ഥർ പറഞ്ഞു
  • വെടിവയ്പിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല
  • പ്രദേശത്ത് സ്ഥിതിഗതികൾ സംഘർഷഭരിതമാണെന്നും പ്രകോപിതരായ ചിലർ ക്യാമ്പിന് നേരെ കല്ലെറിഞ്ഞതായും ഉദ്യോ​ഗസ്ഥർ പറഞ്ഞു
  • കൂടുതൽ സേനയെ സുരക്ഷയ്ക്കായി നിയോ​ഗിച്ചിട്ടുണ്ടെന്നും ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി
Jammu Kashmir: ജമ്മു കശ്മീരിൽ സൈന്യം നടത്തിയ വെടിവെയ്പ്പിൽ രണ്ട് സാധാരണക്കാർ കൊല്ലപ്പെട്ടു

ജമ്മുകശ്മീർ: ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ സൈന്യം നടത്തിയ വെടിവയ്പിൽ രണ്ട് സാധാരണക്കാർ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. കരസേനയിൽ ചുമട്ടുതൊഴിലാളികളായി ജോലി ചെയ്യുന്ന ആളുകൾ രാവിലെ 6.15 ഓടെ സൈനിക ക്യാമ്പിന്റെ ഗേറ്റിന് സമീപത്തേക്ക് വരുമ്പോഴാണ് വെടിവയ്പുണ്ടായതെന്നാണ് റിപ്പോർട്ട്.

രജൗരി സ്വദേശികളായ ഷാലിന്ദർ കുമാറും കമൽ കിഷോറും വെടിവയ്പിൽ മരിച്ചതായും ഒരാൾക്ക് പരിക്കേറ്റതായും ഉദ്യോഗസ്ഥർ പറഞ്ഞു. വെടിവയ്പിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല. പ്രദേശത്ത് സ്ഥിതിഗതികൾ സംഘർഷഭരിതമാണെന്നും പ്രകോപിതരായ ചിലർ ക്യാമ്പിന് നേരെ കല്ലെറിഞ്ഞതായും ഉദ്യോ​ഗസ്ഥർ പറഞ്ഞു. കൂടുതൽ സേനയെ സുരക്ഷയ്ക്കായി നിയോ​ഗിച്ചിട്ടുണ്ടെന്നും ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.

ഇന്ത്യ-ചൈന സംഘർഷം: അതിർത്തിയിൽ കൂടുതൽ ഹെലികോപ്റ്ററുകൾ എത്തിച്ച് ചൈന, വ്യോമനിരീക്ഷണം കൂട്ടാൻ ഇന്ത്യ

ന്യൂഡൽഹി: അതിർത്തിയിൽ ചൈന കൂടുതൽ ഹെലികോപ്റ്ററുകൾ എത്തിച്ചതിനെ തുടർന്ന് മേഖലയിൽ വ്യോമനിരീക്ഷണം കൂട്ടാൻ നിർദേശം. അരുണാചൽ മേഖല, ദെപ്സാങ് എന്നിവിടങ്ങളിൽ ചൈനീസ് സാന്നിധ്യം കൂടിയെന്നാണ് വിലയിരുത്തൽ. കമാൻഡർതല ചർച്ചയ്ക്കുള്ള നിർദേശം ഇന്ത്യ വീണ്ടും മുന്നോട്ട് വച്ചു. അതേസമയം ഇന്ത്യ ചൈന സംഘർഷത്തിന്റേതായി സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്ന വിഡിയോ ഇപ്പോൾ ഉണ്ടായതല്ലെന്ന് സേന വൃത്തങ്ങൾ വ്യക്തമാക്കി

ഇന്ത്യ-ചൈന സംഘർഷ ഇന്നും പാർലമെന്‍റിൽ ഉന്നയിക്കാൻ പ്രതിപക്ഷ നീക്കം ഉണ്ട്. വിഷയത്തിൽ സഭ പ്രക്ഷുബ്ധമാകാനുള്ള സാധ്യതയും ഉണ്ട്. പ്രതിപക്ഷ പാർട്ടികളുടെ യോഗവും ഇന്ന് ചേരുമെന്നാണ് റിപ്പോർട്ട്. കോൺഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖർഗെയാണ് യോഗം വിളിച്ചിരിക്കുന്നത്. എല്ലാ പ്രതിപക്ഷ പാർട്ടികളേയും യോഗത്തിന് ക്ഷണിച്ചിട്ടുണ്ട്. പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനാണ് യോഗം.

ALSO READ: Indian Army: ചൈനീസ് പട്ടാളക്കാരെ അടിച്ചോടിക്കുന്ന ഇന്ത്യൻ സേനയുടെ ദൃശ്യങ്ങൾ-വീഡിയോ

അരുണാചലിലെ തവാങ് മേഖലയിലുണ്ടായ സംഘർഷത്തിൽ ഇന്ത്യൻ സൈനികർക്കാർക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. അതിർത്തി കടക്കാൻ ശ്രമിച്ച ചൈനീസ് സൈനികരെ ഇന്ത്യൻ സൈനികർ തുരത്തിയെന്നും രാജ്നാഥ് സിം​ഗ് രാജ്യസഭയിൽ പറഞ്ഞു. യഥാർത്ഥ നിയന്ത്രണ രേഖ മറികടക്കാൻ ശ്രമിച്ചതിന് ചൈനീസ് സൈനികർക്ക് ശക്തമായ തിരിച്ചടിയാണ് നൽകിയത്. 

ഇന്ത്യൻ സൈന്യം തിരിച്ചടിച്ചതോടെ ചൈനീസ് സൈന്യം പിൻവാങ്ങുകയായിരുന്നുവെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി. നയതന്ത്രതലത്തിലൂടെ വിഷയം ചൈനീസ് സർക്കാരുമായി ചർച്ച ചെയ്തു. ഏത് വെല്ലുവിളിയേയും സൈന്യം ചെറുക്കുമെന്നും പ്രതിരോധമന്ത്രി പറഞ്ഞു.

ചൈനീസ് വിഷയത്തിൽ ബഹളം വെച്ച പ്രതിപക്ഷത്തെ വിമർശിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത് വന്നിരുന്നു. ശൂന്യവേള അനുവദിക്കാത്ത പ്രതിപക്ഷത്തിന്റെ നടപടി അപലപനീയമെന്നും അമിത് ഷാ പറഞ്ഞു. കോൺഗ്രസിന്റെ ആശങ്ക രാജീവ് ഗാന്ധി ഫൗണ്ടേഷനുമായി ബന്ധപ്പെട്ട ചോദ്യം സഭയിൽ വരുന്നതിലാണ്. 2005 - 07 കാലത്ത് രാജീവ് ഗാന്ധി ഫൗണ്ടേഷന് 1.35 കോടി രൂപ ചൈനീസ് എംബസിയിൽ നിന്ന് സംഭാവന ലഭിച്ചെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News