Jammu Kashmir: ജമ്മുകശ്മീരിൽ ഭീകരാക്രമണം, നാല് പേർ കൊല്ലപ്പെട്ടു; സുരക്ഷ ശക്തമാക്കി സൈന്യം

Rajouri terror attack: ഡാംഗ്രി മേഖലയിലെ മൂന്ന് വീടുകൾക്ക് നേരെ രണ്ട് ഭീകരർ ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Written by - Zee Malayalam News Desk | Last Updated : Jan 2, 2023, 09:05 AM IST
  • ഞായറാഴ്ച രജൗരിയിലെ ഡാം​ഗ്രി പ്രദേശത്ത് നടന്ന വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് റിപ്പോർട്ട് ചെയ്തു
  • ഡാംഗ്രി ഗ്രാമത്തിൽ പരസ്പരം 50 മീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന മൂന്ന് വീടുകൾക്ക് നേരെ രണ്ട് ഭീകരർ വെടിവയ്പ്പ് നടത്തിയതായാണ് പോലീസ് വ്യക്തമാക്കുന്നത്
Jammu Kashmir: ജമ്മുകശ്മീരിൽ ഭീകരാക്രമണം, നാല് പേർ കൊല്ലപ്പെട്ടു; സുരക്ഷ ശക്തമാക്കി സൈന്യം

ജമ്മു കശ്മീർ: ജമ്മുകശ്മീരിലെ രജൗരിയിൽ ഭീകരാക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. ആറ് പേർക്ക് പരിക്കേറ്റു. ഡാംഗ്രി മേഖലയിലെ മൂന്ന് വീടുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. രണ്ട് ഭീകരരാണ് ആക്രമണം നടത്തിയത്. ഭീകരരെ പിടികൂടുന്നതിനായി സുരക്ഷാ സേന തിരച്ചിൽ ആരംഭിച്ചതായി ജമ്മു കശ്മീർ പോലീസ് തിങ്കളാഴ്ച അറിയിച്ചു.

ഞായറാഴ്ച രജൗരിയിലെ ഡാം​ഗ്രി പ്രദേശത്ത് നടന്ന വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് റിപ്പോർട്ട് ചെയ്തു. ഡാംഗ്രി ഗ്രാമത്തിൽ പരസ്പരം 50 മീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന മൂന്ന് വീടുകൾക്ക് നേരെ രണ്ട് ഭീകരർ വെടിവയ്പ്പ് നടത്തിയതായാണ് പോലീസ് വ്യക്തമാക്കുന്നത്.

ALSO READ: Jammu Kashmir encounter: ജമ്മുകശ്മീരിലെ ഷോപ്പിയാനിൽ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; മൂന്ന് ലഷ്കർ ഭീകരരെ വധിച്ചു

അതേസമയം, പരിക്കേറ്റവരെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കായി വിമാനമാർഗം ജമ്മുവിലെത്തിച്ചു. രണ്ട് ഭീകരർ അപ്പർ ഡാം​ഗ്രി മേഖലയിലെ മൂന്ന് വീടുകൾ ലക്ഷ്യമാക്കി ആക്രമണം നടത്തിയതായാണ് വിവരം. ഭീകരരെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്. പോലീസും സെൻട്രൽ റിസർവ് പോലീസ് ഫോഴ്സും (സിആർപിഎഫ്) സൈന്യവും പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

പരിക്കേറ്റവരെല്ലാം ചികിത്സയിലാണെന്ന് രജൗരിയിലെ അസോസിയേറ്റഡ് ഹോസ്പിറ്റലിലെ മെഡിക്കൽ സൂപ്രണ്ട് ഡോ. മെഹമൂദ് പറഞ്ഞു. പരിക്കേറ്റവരിൽ ഒ‌രാളുടെ നില ​ഗുരുതരമാണ്. ശരീരത്തിൽ ഒന്നിലധികം വെടിയുണ്ടകളുടെ മുറിവുകൾ കണ്ടെത്തിയിട്ടുണ്ടെന്ന് മെഡിക്കൽ സൂപ്രണ്ട് പറഞ്ഞു. തിങ്കളാഴ്ച ജമ്മുവിൽ നിരവധി സംഘടനകൾ ഭീകരാക്രമണത്തിനെതിരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News