Jammu Airport Blast: ജമ്മു വിമാനത്താവളത്തിലുണ്ടായ ഇരട്ട സ്ഫോടനം ഭീകരാക്രമണമെന്ന് സ്ഥിരീകരണം

പുലർച്ചെ രണ്ടിനാണ് വിമാനത്താവളത്തിൽ സ്ഫോടനം ഉണ്ടായത്. ജമ്മു കശ്മീർ ഡിജിപി ദിൽബാ​ഗ് സിം​ഗാണ് ഭീകരാക്രണമാണെന്ന് സ്ഥിരീകരിച്ചത്

Written by - Zee Malayalam News Desk | Last Updated : Jun 27, 2021, 03:51 PM IST
  • വിമാനത്താവളത്തിലുണ്ടായ ഇരട്ട സ്ഫോടനം ഭീകരാക്രമണമെന്ന് സ്ഥിരീകരണം
  • ഡ്രോൺ ഉപയോഗിച്ച് സ്ഫോടകവസ്തു വീഴ്ത്തിയെന്നാണ് പ്രാഥമിക നിഗമനം
  • രണ്ട് ഡ്രോണുകൾ ഉപയോഗിച്ചതായാണ് നിഗമനം
  • ഹെലിപാഡ് ഏരിയയിൽ നിന്ന് ഡ്രോണുകൾ സ്ഫോടക വസ്തുക്കൾ നിക്ഷേപിച്ചെന്നാണ് നിഗമനം
Jammu Airport Blast: ജമ്മു വിമാനത്താവളത്തിലുണ്ടായ ഇരട്ട സ്ഫോടനം ഭീകരാക്രമണമെന്ന് സ്ഥിരീകരണം

ജമ്മു കശ്മീർ: ജമ്മുവിലെ (Jammu Airport) എയർ ഫോഴ്സ് സ്റ്റേഷനിലുണ്ടായ ഇരട്ട സ്ഫോടനം ഭീകരാക്രമണമെന്ന് സ്ഥിരീകരണം. ജമ്മു കശ്മീർ ഡിജിപി ദിൽബാ​ഗ് സിം​ഗാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിമാനത്താവളത്തിലെ ഇരട്ട സ്ഫോടനത്തിന്റെ (Blast) പശ്ചാത്തലത്തിൽ ജമ്മു കശ്മീർ അതീവ ജാഗ്രതയിലാണ്. ഡ്രോൺ ഉപയോഗിച്ച് സ്ഫോടകവസ്തു വീഴ്ത്തിയെന്നാണ് പ്രാഥമിക നിഗമനം.

രണ്ട് ഡ്രോണുകൾ ഉപയോഗിച്ചതായാണ് നിഗമനം. ബോംബ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തി. എൻഐഎ (NIA) സംഘവും വിമാനത്താവളത്തിലെത്തി പരിശോധന നടത്തി. ഐഇഡി സ്ഫോടനമാണെന്നാണ് റിപ്പോർട്ട്. ഒരു ഭീകരനെ പിടികൂടിയെന്നാണ് റിപ്പോർട്ടുകൾ. ഇയാളുടെ കൈയിൽ നിന്ന് സ്ഫോടക വസ്തുക്കൾ പിടികൂടിയതായും റിപ്പോർട്ടുകളുണ്ട്.

ഹെലിപാഡ് ഏരിയയിൽ നിന്ന് ഡ്രോണുകൾ സ്ഫോടക വസ്തുക്കൾ നിക്ഷേപിച്ചെന്നാണ് നിഗമനം. ഡ്രോൺ ഉപയോഗിച്ചാണ് ആക്രമണം നടന്നതെന്ന ്സ്ഥിരീകരിച്ചാൽ രാജ്യത്തെ ആദ്യത്തെ ഡ്രോൺ ആക്രമണമാകും ജമ്മു വിമാനത്താവളത്തിലേത്. എന്നാൽ സേന വൃത്തങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ALSO READ: Jammu Airport Blast : ജമ്മു വിമാനത്താവളത്തിൽ തുടർച്ചയായി 2 സ്ഫോടനങ്ങൾ ; ഡ്രോൺ ആക്രമണത്തിന്റെ സാധ്യത അന്വേഷിച്ച് എയർ ഫോഴ്‌സ്

തീവ്രത കുറഞ്ഞ സ്ഫോടനമാണ് ഉണ്ടായതെന്ന് എയർഫോഴ്സ് സ്ഥിരീകരിച്ചു. ജമ്മു എയർഫോഴ്സ് ബേസ് സ്റ്റേഷൻറെ മേൽക്കൂരയിലായിരുന്നു ആദ്യ സ്ഫോടനം. രണ്ടാമത്തെ സ്ഫോടനം നിലത്തായിരുന്നു.  സ്ഫോടനത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. കെട്ടിടത്തിൻറെ മേൽക്കൂരയിൽ കേടുപാടുകൾ സംഭവിച്ചു.

ഭീകരാക്രമമത്തിന്റെ (Terrorist Attack) പശ്ചാത്തലത്തിൽ അംബാല, പത്താൻകോട്ട്, അവന്തിപ്പോര വിമാനത്താവളങ്ങളിൽ സുരക്ഷ വർധിപ്പിച്ചു. പാകിസ്ഥാനിൽ നിന്ന് 14 കിലോ മീറ്റർ മാത്രം അകലെയാണ് ആക്രമണം നടന്ന എയർ ഫോഴ്സ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.

സംഭവത്തെ തുടർന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വ്യോമസേന വൈസ് ചീഫ് മാർഷൽ എച്ച് എസ് അറോറയുമായി സ്ഥിതിഗതികൾ വിലയിരുത്തി. യാത്രാ വിമാനങ്ങളും ജമ്മു വിമാനത്താവള റൺവേയും എയർ ട്രാഫിക് കൺട്രോളും വ്യോമസേനയുടെ നിയന്ത്രണത്തിലാണ്.

ജമ്മു കശ്മീരിലെ രാഷ്ട്രീയ പാർട്ടി നേതാക്കളുമായി പ്രധാനമന്ത്രി ചർച്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് ആക്രമണം നടന്നത് എന്നത് സ്ഥിതി രൂക്ഷമാക്കുന്നു. പുലർച്ചെ രണ്ട് മണിയോടെയാണ് വിമാനത്താവളത്തിൽ സ്ഫോടനം ഉണ്ടായത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News