ശ്രീനഗർ: ജമ്മു കശ്മീരിൽ രണ്ടിടത്ത് സുരക്ഷാ ,സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. കത്വവയിലും ദോഡയിലുമാണ് ഏറ്റുമുട്ടൽ നടക്കുന്നത്. കത്വയിലെ ഏറ്റുമുട്ടലിൽ ഒരു ജവാന് വീരമൃത്യു. സിആർപിഎഫ് ജവാൻ കബീർ ദാസിനാണ് ജീവൻ നഷ്ടമായത്. ബുധനാഴ്ച പുലർച്ചെ മൂന്ന് മണിക്കുണ്ടായ ഭീകരാക്രമണത്തിൽ ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം കശ്മീരിലെ ദോഡ ജില്ലയിലെ ഛട്ടാർഗാല മേഖലയിൽ പൊലീസ്, രാഷ്ട്രീയ റൈഫിൾസ് സംയുക്ത പോസ്റ്റിനുനേരെയുണ്ടായ വെടിവെപ്പിൽ 5 സൈനികർക്കും ഒരു സ്പെഷ്യൽ പൊലീസ് ഓഫീസർക്കും പരിക്കേറ്റു. സുരക്ഷസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. സൈനിക പോസ്റ്റിൽ ആക്രമണം നടത്തിയ ഒരു ഭീകരനെ സൈന്യം വധിച്ചു.
കത്വയിലെ ഹിരാ നഗർ സെക്ടറിലെ സൈദ സുഖാൽ ഗ്രാമത്തിലാണ് ഇന്നലെ രാത്രി ഭീകരർ ഗ്രാമീണർക്ക് നേരെ വെടിവച്ചത്. രണ്ട് ഗ്രാമീണർക്ക് പരിക്കേറ്റു. തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിക്കുകയും ചെയ്തു. സൈനിക നടപടി തുടരുന്ന സാഹചര്യത്തിൽ പത്താൻകോട്ട ഹൈവേ പൂർണ്ണമായി അടച്ചു. കശ്മീരിൽ മൂന്നു ദിവസത്തിനിടെ നടക്കുന്ന മൂന്നാമത്തെ ഭീകരാക്രമണമാണിത്.
മൂന്ന് ദിവസം മുൻപ് കശ്മീരിലെ റിയാസിയിൽ തീർഥാടകർ സഞ്ചരിച്ച ബസിനുനേരെയുണ്ടായ ഭീകരാക്രമണത്തിൽ 9 പേർ കൊല്ലപ്പെട്ടിരുന്നു. ഭീകരാക്രമണം നടത്തിയ ഒരു ഭീകരന്റെ രേഖചിത്രം സൈന്യം പുറത്തുവിട്ടു. ഇയാളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. നമ്മുടെ രാജ്യത്തെ സമാധാനാന്തരീക്ഷം നശിപ്പിക്കാൻ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്ന ശത്രുതയുള്ള അയൽരാജ്യമാണ് ഈ ആക്രമണങ്ങൾക്ക് പിന്നിലെന്ന് ജമ്മു എഡിജിപി ആനന്ദ് ജെയിൻ പ്രതികരിച്ചു. ഒരു ഭീകരൻ കൊല്ലപ്പെട്ടെന്നും മറ്റൊരാൾക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy