ISC Result 2022 : ഐ എസ് സി 12-ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.38%

ISC 12th Result 2022 18 വിദ്യാർഥികൾക്കാണ് ഒന്നാം സ്ഥാനം ലഭിച്ചിരിക്കുന്നത്. 99.75 ശതമാനം മാർക്കാണ് ഇവർ സ്വന്തമാക്കിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jul 24, 2022, 06:35 PM IST
  • 99.38 ശതമാനമാണ് വിജയശതമാനം.
  • 96,940 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്.
  • 18 വിദ്യാർഥികൾക്കാണ് ഒന്നാം സ്ഥാനം ലഭിച്ചിരിക്കുന്നത്.
  • ആകെ വിജയശതമാനത്തിൽ പെൺകുട്ടികൾക്കാണ് നേരിയ മുൻതൂക്കം.
ISC Result 2022 : ഐ എസ് സി 12-ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.38%

ISC 12th Result 2022 : ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കേറ്റ് (ഐ എസ് സി) 12-ാം ക്ലാസിന്റെ ഫലം സി ഐ എസ് സി ഇ പ്രഖ്യാപിച്ചു. 99.38 ശതമാനമാണ് വിജയശതമാനം. 96,940 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഇന്ന് ജൂലൈ 24ന് വൈകിട്ട് അഞ്ച് മണിയോടെ സി ഐ എസ് സി ഇ തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം പ്രഖ്യാപിക്കുകയായിരുന്നു.

18 വിദ്യാർഥികൾക്കാണ് ഒന്നാം സ്ഥാനം ലഭിച്ചിരിക്കുന്നത്. 99.75 ശതമാനം മാർക്കാണ് ഇവർ സ്വന്തമാക്കിയിരിക്കുന്നത്. 99.50 ശതമാനം മാർക്ക് സ്വന്തമാക്കിയ 58 വിദ്യാർഥികൾ രണ്ടാം സ്ഥാനത്തും 99.25 ശതമാനം സ്കോർ ചെയ്ത 78 വിദ്യാർഥികൾ ഐ എസ് സി 12-ാം ക്ലാസ് പരീക്ഷയിൽ മൂന്നാം സ്ഥാനത്തെത്തി. ആകെ വിജയശതമാനത്തിൽ പെൺകുട്ടികൾക്കാണ് നേരിയ മുൻതൂക്കം. 

ALSO READ : ICSE 10th Exam Result 2022 : ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 99.97

ഫലം അറിയാൻ ചെയ്യേണ്ടത്

1. സി ഐ എസ് സി ഇ യുടെ ഔദ്യോഗിക വെസബ്സൈറ്റായ cisce.org യിലോ results.cisce.org ലോ പ്രവേശിക്കുക. 

2. തുടർന്ന് ലോഡായി വരുന്ന ഹോം പേജിൽ തന്നെ ഫലം അറിയാനുള്ള ലിങ്ക് ലഭിക്കുന്നതാണ്. 

3. അതിൽ ക്ലിക്ക് ചെയ്ത് പ്രേവശിച്ചതിന് ശേഷം നിങ്ങളുടെ പരീക്ഷ ഐഡിയും ഇൻഡെക്സ് നമ്പരും കൃത്യമായി നൽകിയതിന് ശേഷം സബ്മിറ്റ് ചെയ്യുക. 

4. തുടർന്ന് ഫലം ലഭിക്കുന്നതാണ്

5. ഭാവിയിൽ മറ്റ് ആവശ്യങ്ങൾക്കായി ഫലം പ്രിന്റെടുത്ത് കൈയ്യിൽ കരുതുക.

ALSO READ : CBSE 12th Result 2022: സിബിഎസ്ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു; 92.71% വിജയം

എസ്എംഎസ് വഴിയും ഐ എസ് സി ലഭിക്കുന്നതാണ്

ഏഴ് അക്ക യൂണീക്ക് ഐഡി രേഖപ്പെടുത്തി ISC 1234567 എന്ന ഫോർമാറ്റിൽ 09248082883 എന്ന നമ്പരിലേക്ക് മെസേജ് അയക്കുക. നിങ്ങൾക്ക് ഫലം ലഭിക്കുന്നതാണ്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News