ഐആർസിടിസിയുടെ ടൂറിസ്റ്റ് പാക്കേജായ ഭാരത് ഗൗരവ് സർവീസിൽ യാത്ര ചെയ്ത യാത്രക്കാർക്ക് ഭക്ഷ്യവിഷബാധ. ചെന്നൈയിൽ നിന്നും പുറപ്പെട്ട ചെന്നൈ-പാലിത്താന ഭാരത് ഗൗരവ് ട്രെയിനിലെ 70 ഓളം യാത്രക്കാർക്ക് ഭക്ഷ്യവിഷബാധയേറ്റതായിട്ടാണ് റിപ്പോർട്ട്. ഇതെ തുടർന്ന് ട്രെയിൻ മഹരാഷ്ട്രയിലെ പൂനെ റെയിൽവെ സ്റ്റേഷനിൽ പിടിച്ചിടുകയും ചെയ്തു. സമാനമായി കേരളത്തിൽ നിന്നും ആരംഭിച്ച സർവീസിലും ഇതെ ദുരനുഭവങ്ങൾ ഉണ്ടായതായി മാതൃഭൂമി റിപ്പോർട്ട് ചെയ്തിരുന്നു. 700 മലയാളി യാത്രക്കാരുമായി കൊച്ചുവേളിയിൽ നിന്നും പുറപ്പെട്ട് ട്രെയിനിൽ ലഭിച്ചത് വൃത്തിഹീനമായ ഭക്ഷണമായിരുന്നുയെന്നും രണ്ട് ദിവസം യാത്ര നീണ്ട് നിൽക്കുന്ന ട്രെയിനിൽ കുളിക്കാനും മറ്റും ഒരു സൗകര്യങ്ങൾക്കും വെള്ളം ഇല്ലെന്നായിരുന്നു എന്നാണ് യാത്രക്കാരെ ഉദ്ദരിച്ചുകൊണ്ടുള്ള റിപ്പോർട്ട്. ഇതെ തുടർന്ന് പ്രതിഷേധത്തിൽ ട്രെയിൻ ഗുജറാത്തിലെ കാലോൽ സ്റ്റേഷനിൽ അഞ്ച് മണിക്കൂർ നേരം പിടിച്ചിട്ടു.
ചെന്നൈയിൽ നിന്നും പുറപ്പെട്ട് ട്രെയിനിലെ യാത്രക്കാർക്ക് ഭക്ഷണം കഴിച്ചതിന് ശേഷം ശരീരിക ബുദ്ധിമുട്ട് അനുഭവിക്കുകയും ചില യാത്രക്കാർ ഛർദ്ദിക്കുകയും ചെയ്തതായിട്ടാണ് വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. യാത്രക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് ട്രെയിൻ പൂനെ നിർത്തിയിടുകയും മെഡിക്കൽ പരിചരണം നൽകുകയും ചെയ്തു., ഏകദേശം 50 മിനിറ്റ് നേരം ട്രെയിൻ പൂനെയിൽ നിർത്തിട്ട് ശുശ്രൂഷ നൽകിയാണ് യാത്ര തുടർന്നത്.
തിരുവനന്തപുരം കൊച്ചുവേളിയിൽ നിന്നും പുറപ്പെട്ട ഭാരത് ഗൗരവ് ട്രെയിനിലെ യാത്രക്കാർക്ക് സമാനമായ അനുഭവമാണ് ഉണ്ടായിരിക്കുന്നത്. ട്രെയിനിലെ പാന്ററി കാറിനുള്ളിൽ വെച്ച് തന്നെ പാകം ചെയ്ത ഭക്ഷണം കഴിച്ച മലയാളി യാത്രക്കാരിൽ പലർക്കും അസുഖങ്ങൾ പിടിപ്പെട്ടു. ഇത് പ്രായമായവരിൽ രക്തസമ്മർദ്ദം വർധിക്കാനും ഇടയാക്കി. കൂടാതെ പ്രമേഹ രോഗികളുടെ ആരോഗ്യനില വഷളാകുകയും ചെയ്തു. ട്രെയിനിലെ ഭൂരിഭാഗം യാത്രക്കാരും 50 വയസിന് മുകളിലുള്ളവാരണ്. എന്നാൽ ഈ യാത്രാക്കാർക്ക് മെഡിക്കൽ സൗകര്യം ഉറപ്പാക്കാൻ ഐആർസിടിസിയുടെ കരാറുകാർ തയ്യാറായില്ല. വൃത്തിഹീനമായ സാഹചര്യത്തിൽ പാകം ചെയ്ത ഭക്ഷണം കഴിക്കാൻ യാത്രക്കാർ തയ്യാറാകതെ പ്രതിഷേധിച്ചു. തുടർന്ന് പരാതിപ്പെട്ടപ്പോൾ ട്രെയിനിലുണ്ടായിരുന്ന കരാർ ജീവനക്കാർ യാത്രക്കാരെ മർദിക്കാൻ ശ്രമിച്ചെന്നും മാതൃഭൂമിയുടെ റിപ്പോർട്ടിൽ പറയുന്നു.
അതേസമയം ഈ ജീവനക്കാരുമായോ, ഭക്ഷണം പാകം ചെയ്യുന്നത് സംബന്ധിച്ചോ റെയിൽവെക്ക് യാതൊരു ബന്ധമില്ലെന്ന് പൂനെയിലെ സംഭവത്തിൽ സെൻട്രൽ റെയിൽവെ അറിയിച്ചത്. സ്വകാര്യ ഏജൻസിക്കാണ് ഈ ഭക്ഷണം നൽകാനുള്ള കരാർ നൽകിയിരിക്കുന്നത്. ഈ ഭക്ഷണം പാകം ചെയ്തിരിക്കുന്നത് ട്രെയിനിലെ പാന്ററി കാറിൽ തന്നെയാണെന്നും സെൻട്രൽ റെയിൽവെ വ്യക്തമാക്കിട്ടുണ്ട്. ഭക്ഷ്യവിഷബാധയുടെ യഥാർഥ കാരണം എന്താണെന്ന് വ്യക്തമല്ല. ഫോറൻസിക് പരിശോധനയ്ക്കായി ഭക്ഷണത്തിന്റെ സാമ്പിളികൾ ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ട്. ഭക്ഷണം നൽകിയ സ്വകാര്യ ഏജൻസിക്കെതിരെ റെയിൽവെ മന്ത്രാലയം നടപടി സ്വീകരിക്കുമെന്നാണ് തങ്ങളുടെ വൃത്തത്തെ ഉദ്ദരിച്ചുകൊണ്ട് എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്.
ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഐആർസിടിസി ഏർപ്പാടുക്കുന്ന സർവീസാണ് ഭാരത് ഗൗരവ്. ജയ്പൂർ, കത്ര ശ്രീമാതാ വൈഷ്ണോദേവി ക്ഷേത്രം, അമൃത്സർ, വാഗാ അതിർത്തി, അഹമ്മദബാദ്, ഏക്ത നഗർ എന്നിവടങ്ങളിൽ സന്ദശിച്ചെത്തുന്നതാണ് പാക്കേജ്. എസി സ്ലീപ്പർ ക്ലാസിൽ യാത്ര ചെയ്യുന്ന ഒരാൾക്ക് 39.310 രൂപയാണ് ചിലവ്, സ്ലീപ്പർ ക്ലാസ് 26,310 രൂപയാണ് ഐആർസിടിസി ഈടാക്കുന്നത്. ട്രെയിൻ യാത്രയ്ക്ക് പുറമെ വെജിറ്റേറിയൻ ഭക്ഷണം, എസ്കോട്ട് രണ്ട് ഇടങ്ങളിൽ ത്രീ സ്റ്റാർ ഹോട്ടൽ താമസവുമാണ് പാക്കിജിൽ പറയുന്നത്. എന്നാൽ പാക്കേജിൽ പറയുന്ന സേവനങ്ങൾ കരാറുകൾ ഉറപ്പ് വരുത്തിട്ടില്ലയെന്നാണ് കേരളത്തിൽ യാത്രക്കാർ പറയുന്നത്. നിലവിൽ പ്രശ്നങ്ങൾ എല്ലാം പരിഹരിച്ച യാത്ര മുന്നോട്ട് പോകുകയാണെന്നും ടൂർ ഒരു ദിവസം കൂടി നീട്ടി നൽകിയതായി ഐആർസിടിസി എറണാകുളം ടൂറിസം ജോയിന്റ് മാനേജർ പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.