Indian Railways: IRCTC നൽകുന്നു അടിപൊളി രക്ഷാബന്ധൻ സമ്മാനം! സ്പെഷ്യൽ ക്യാഷ്ബാക്ക് ഓഫർ ലഭിക്കുന്നു

IRCTC രക്ഷാബന്ധൻ ആഘോഷത്തിന്റെ ഭാഗമായി സ്ത്രീകൾക്കായി ട്രെയിൻ നിരക്കിൽ കിഴിവുതരുന്ന പ്രത്യേക ക്യാഷ്ബാക്ക് ഓഫർ നൽകാൻ ആരംഭിച്ചിട്ടുണ്ട്. വരാനിരിക്കുന്ന ഉത്സവങ്ങളിൽ പ്രീമിയം ട്രെയിനുകളിലെ യാത്രക്കാർക്കായി കൂടുതൽ ആകർഷകമായ യാത്രാ ഓഫറുകൾ ആരംഭിക്കാനും പദ്ധതിയിടുന്നുണ്ട്.  

Written by - Ajitha Kumari | Last Updated : Aug 16, 2021, 01:11 PM IST
  • റെയിൽവേ രക്ഷാബന്ധനിൽ അടിപൊളി സമ്മാനം നൽകിയിട്ടുണ്ട്
  • IRCTC പ്രത്യേക ക്യാഷ് ബാക്ക് ഓഫർ നൽകുന്നു
  • സ്ത്രീകൾക്കുള്ള ട്രെയിൻ നിരക്കിൽ പ്രത്യേക കിഴിവ്
Indian Railways: IRCTC നൽകുന്നു അടിപൊളി രക്ഷാബന്ധൻ സമ്മാനം! സ്പെഷ്യൽ ക്യാഷ്ബാക്ക് ഓഫർ ലഭിക്കുന്നു

ന്യുഡൽഹി: രക്ഷാബന്ധൻ ദിനത്തിൽ ഉപഭോക്താക്കൾക്കായി ഇന്ത്യൻ റെയിൽവേ (Indian Railways) പ്രത്യേക ഓഫർ അവതരിപ്പിച്ചു. ഇന്ത്യൻ റെയിൽവേയുടെ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (IRCTC)രക്ഷാ ബന്ധൻ പ്രമാണിച്ച് വനിതാ യാത്രക്കാർക്ക് പ്രത്യേക ക്യാഷ് ബാക്ക് ഓഫർ  (Cashback Offer) വാഗ്ദാനം ചെയ്യുന്നു. 

Also Read: Indian Railways: ഓൺലൈൻ ടിക്കറ്റുകൾക്കായി IRCTC പുതിയ നിയമങ്ങൾ കൊണ്ടുവന്നു, ശ്രദ്ധിക്കുക!

ഇതിന് കീഴിൽ വനിതാ യാത്രക്കാർക്ക് നിരക്കിൽ ഇളവ് ലഭിക്കും അത് അവർക്ക് ക്യാഷ്ബാക്ക് രൂപത്തിൽ ലഭിക്കും. ലഖ്നൌ-ഡൽഹി, അഹമ്മദാബാദ്-മുംബൈ എന്നിവിടങ്ങളിൽ ഓടുന്ന തേജസ് എക്സ്പ്രസ് (Tejas Express) ട്രെയിനുകളിലെ വനിതാ യാത്രക്കാർക്ക് ആണ് ഈ ക്യാഷ്ബാക്ക് ഓഫർ നൽകുന്നത്. വരാനിരിക്കുന്ന ഉത്സവങ്ങളിൽ പ്രീമിയം ട്രെയിനുകളിലെ യാത്രക്കാർക്ക് കൂടുതൽ ആകർഷകമായ യാത്രാ ഓഫറുകൾ ആരംഭിക്കാനും ഐആർസിടിസി ആലോചിക്കുന്നുണ്ട്.

എപ്പോൾ വരെ IRCTC ക്യാഷ്ബാക്ക് ഓഫർ (Till when is the IRCTC cashback offer)

IRCTC (Indian Railways) അനുസരിച്ച് 2021 ആഗസ്റ്റ് 15 നും ആഗസ്റ്റ് 24 നും ഇടയിൽ രക്ഷാബന്ധൻ പ്രമാണിച്ച് രണ്ട് പ്രീമിയം ട്രെയിനുകളായ 'തേജസ്' ട്രെയിനിൽ യാത്ര ചെയ്യുന്ന എല്ലാ വനിതാ യാത്രക്കാർക്കും (Women Passengers) 5% പ്രത്യേക ക്യാഷ്ബാക്ക് ഓഫർ നൽകാൻ ആരംഭിച്ചിട്ടുണ്ട്. നിശ്ചിത കാലയളവിൽ നടത്തുന്ന യാത്രകളിൽ മാത്രമേ ക്യാഷ്ബാക്ക് ഓഫർ ബാധകമാകൂ. 

Also Read: Indian Railway: ട്രെയിനിൽ സീറ്റ് ഒഴിവുണ്ടെങ്കില്‍ alert, ഉടന്‍ ടിക്കറ്റ് ബുക്ക് ചെയ്യാം, IRCTC ഒരുക്കുന്ന പുതിയ സൗകര്യത്തെക്കുറിച്ച് അറിയാം

ഈ കാലയളവിൽ സ്ത്രീകൾക്ക് എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാം. ഓരോ തവണയും ക്യാഷ്ബാക്ക് ഓഫറിന് കീഴിലുള്ള നിരക്കിന്റെ കിഴിവ് ടിക്കറ്റുകൾ ബുക്ക് ചെയ്ത അതേ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യപ്പെടും. ഓഫർ ആരംഭിക്കുന്നതിന് മുമ്പ് ഈ യാത്രാ കാലയളവിൽ ഇതിനകം ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ള വനിതാ യാത്രക്കാർക്കും ക്യാഷ്ബാക്ക് ഓഫർ ബാധകമായിരിക്കും.

പ്രോട്ടോക്കോൾ പാലിക്കേണ്ടതുണ്ട് (protocol has to be followed)

ലക്നൗ-ഡൽഹി-ലക്നൗ (ട്രെയിൻ നമ്പർ 82501/02), അഹമ്മദാബാദ്-മുംബൈ-അഹമ്മദാബാദ്  (ട്രെയിൻ നമ്പർ 82901/02) റൂട്ടുകളിലാണ് തേജസ് എക്സ്പ്രസ് ഇപ്പോൾ ഓടുന്നത്. എല്ലാ യാത്രക്കാരുടെയും ആരോഗ്യ, സുരക്ഷാ പ്രോട്ടോക്കോളുകൾ പിന്തുടർന്ന്, റെയിൽവേ രണ്ട് പ്രീമിയം പാസഞ്ചർ ട്രെയിനുകളുടെ പ്രവർത്തനം ഓഗസ്റ്റ് 7 മുതൽ പുനരാരംഭിച്ചു. IRCTC നിലവിൽ രണ്ട് തേജസ് ട്രെയിനുകളും ആഴ്ചയിൽ നാല് ദിവസത്തേക്ക് അതായത് വെള്ളിയാഴ്ച, ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ പ്രവർത്തിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News