Sukanya Samriddhi Yojana: പെൺകുട്ടികൾ ലക്ഷ്മിയുടെ രൂപമാണ്. ഇനി നിങ്ങൾക്കും ഒരു മകളുണ്ടെങ്കിൽ അവൾക്കും ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അവർക്ക് ഭാവിയിൽ പണത്തിന് ഒരു പ്രശ്നവുമുണ്ടാകാതിരിക്കണമെങ്കിൽ നിങ്ങൾ 131 രൂപ ദിനവും സേവ് ചെയ്യണം.
Sukanya Samriddhi Yojana ഒരു ദീർഘകാല പദ്ധതിയാണ്. ഇതിൽ നിക്ഷേപിച്ചുകൊണ്ട് നിങ്ങൾക്ക് നിങ്ങളുടെ മകളുടെ ഭാവി സുരക്ഷിതമാക്കാം. ഇതിനായി വളരെ വലിയ തുകയൊന്നും നിങ്ങൾക്ക് നിക്ഷേപിക്കേണ്ട ആവശ്യമില്ല. അതിനായി നിങ്ങൾക്ക് ഇത്രയും മാത്രം ചിന്തിച്ചാൽ മതിയാകും അതായത് നിങ്ങളുടെ മകൾക്ക് 21 വയസ് ആകുമ്പോൾ നിങ്ങളുടെ കയ്യിൽ എത്ര കാശ് വേണം എന്നത്. അതിനെക്കുറിച്ച് കൂടുതൽ അറിയാം.
Also Read: Sukanya Samiriddhi Scheme ലെ ഈ 5 പ്രധാന മാറ്റങ്ങൾ ഉടനടി അറിയുക
എന്താണ് സുകന്യ സമൃദ്ധി യോജന?
പെൺമക്കളുടെ ഭാവി മെച്ചപ്പെടുത്തുന്നതിനുള്ള സർക്കാരിന്റെ ജനപ്രിയ പദ്ധതിയാണിത്. 10 വയസ്സ് വരെ പ്രായമുള്ള മകളുടെ പേരിൽ സുകന്യ സമൃദ്ധി യോജനയിൽ അക്കൗണ്ട് തുറക്കാം. ഇതിൽ നിങ്ങൾക്ക് കുറഞ്ഞത് 250 രൂപയും പരമാവധി 1.5 ലക്ഷം രൂപയു വർഷം നിക്ഷേപിക്കാം. മകൾക്ക് 21 വയസ്സ് തികയുമ്പോൾ മാത്രമേ ഈ ഈ പദ്ധതി പൂർണ്ണമാകുകയുള്ളു.
ഈ സ്കീമിലെ നിങ്ങളുടെ നിക്ഷേപം പെൺകുട്ടിക്ക് 18 വയസ്സ് പ്രായമാകുന്നത് വരെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല. എന്നാൽ കുട്ടിക്ക് 18 വയസ് കഴിയുമ്പോൾ ഈ സ്കീമിൽ നിന്നും മൊത്തം തുകയുടെ 50 ശതമാനം നിങ്ങൾക്ക് പിൻവലിക്കാൻ കഴിയും. ആ തുക നിങ്ങൾക്ക് കുട്ടിയുടെ ബിരുദത്തിനോ തുടർപഠനത്തിനോ ഉപയോഗിക്കാൻ കഴിയും. ഇതിനുശേഷം, അവൾക്ക് 21 വയസ്സുള്ളപ്പോൾ മാത്രമേ മുഴുവൻ പണവും പിൻവലിക്കാൻ കഴിയൂ.
Also Read: LPG Offers: 809 രൂപയുടെ LPG cylinder വെറും 9 രൂപയ്ക്ക്, ഈ സുവർണ്ണാവസരം ഏപ്രിൽ 30 വരെ മാത്രം
15 വർഷത്തേക്ക് മാത്രം പണം നിക്ഷേപിച്ചാൽ മതി
ഈ സ്കീമിലെ നല്ലൊരു കാര്യം എന്നു പറയുന്നതു നിങ്ങൾ 21 വർഷം മുഴുവനും പണം നിക്ഷേപിക്കേണ്ടതില്ലയെന്നതാണ്. അതായത് ഒരു അക്കൗണ്ട് തുറക്കുന്നതുമുതൽ നിങ്ങൾക്ക് 15 വർഷത്തേക്ക് മാത്രം പണം നിക്ഷേപിച്ചാൽ മതിയാകും. ശേഷം മകൾക്ക് 21 വയസ് തികയുന്നതുവരെ അതിന് പലിശ ലഭിക്കും. ഈ പദ്ധതിയ്ക്ക് നിലവിൽ സർക്കാർ പ്രതിവർഷം 7.6% പലിശയാണ് നൽകുന്നത്. ഇത് ഒരു വീട്ടിലെ രണ്ട് പെൺകുട്ടികൾക്ക് തുടങ്ങാം. ഇനി നിങ്ങൾക്ക് 3 പെൺകുട്ടികൾ ആണ് അതിൽ രണ്ടെണ്ണം ഇരട്ടകളാണെങ്കിൽ ആ 3 കുട്ടികൾക്കും ഈ യോജനയിൽ ചേർക്കാൻ കഴിയും.
നിക്ഷേപത്തിന് എങ്ങനെ തയ്യാറാകാം
ഒന്നാമതായി നിങ്ങളുടെ മകൾക്ക് 21 വയസ്സുള്ളപ്പോൾ നിങ്ങൾക്ക് എത്ര തുക വേണമെന്ന് നിങ്ങൾ ആദ്യം തീരുമാനിക്കണം. നിങ്ങൾ എത്രയും വേഗം ഈ സ്കീം ആരംഭിക്കുന്നുവോ അത്രയും കൂടുതൽ തുക ഈ സ്കീം മെച്യൂരിറ്റി ആകുമ്പോൾ നിങ്ങൾക്ക് ലഭിക്കും.
Also Read: പ്രണയമുണ്ടായിരുന്നിട്ടും, വയസ് 48 ആയിട്ടും വിവാഹം കഴിക്കാത്തത്തിന്റെ കാരണം വ്യക്തമാക്കി Sithara
എപ്പോൾ നിക്ഷേപം ആരംഭിക്കാം
നിങ്ങളുടെ മകൾക്ക് ഇന്ന് 10 വയസ്സ് തികയുകയാണെങ്കിൽ നിങ്ങൾ ഇന്നുതന്നെ ഈ സ്കീമിൽ ചേരുകയാണെങ്കിൽ നിങ്ങൾക്ക് 11 വർഷം മാത്രമേ ഈ പദ്ധതിയിൽ പണം അടക്കാൻ കഴിയൂ. അതുപോലെ തന്നെ നിങ്ങൾക്ക് 5 വയസ്സുള്ള ഒരു മകളുണ്ടെങ്കിൽ ആ സമയം നിങ്ങൾ നിക്ഷേപം ആരംഭിച്ചുവെങ്കിൽ നിങ്ങൾക്ക് 16 വർഷത്തേക്ക് ഈ പദ്ധതിയിൽ നിക്ഷേപിക്കാൻ കഴിയും. ഇതിൽ നിങ്ങൾക്ക് കൂടുതൽ മെച്യൂരിറ്റി തുക ലഭിക്കും. ഇനി നിങ്ങളുടെ മകൾക്ക് 2021 ൽ 1 വയസ്സ് പ്രായമുണ്ടെങ്കിൽ നിങ്ങൾ ഈ പദ്ധതിയിൽ നിക്ഷേപിക്കുന്നത് ആരംഭിച്ചുവെങ്കിൽ അത് 2042 ൽ ആയിരിക്കും മെച്യൂരിറ്റി ആകുന്നത്. മാത്രമല്ല നിങ്ങൾക്ക് ഈ സ്കീമിന്റെ പരമാവധി ആനുകൂല്യവും ലഭിക്കും.
131 രൂപ എങ്ങനെ 20 ലക്ഷം രൂപയാകും?
1. നിങ്ങൾ 2021 ൽ നിക്ഷേപം ആരംഭിക്കുകയാണെങ്കിൽ ഈ സമയം നിങ്ങളുടെ മകളുടെ പ്രായം 1 വയസാണെന്ന് അനുമാനിക്കുക
2. ഇനി നിങ്ങൾ ദിവസേന 131 രൂപ മിച്ചം പിടിക്കണം, അപ്പോൾ ഒരു മാസമാകുമ്പോൾ 3930 രൂപയാകും
3. നിങ്ങൾ എല്ലാ മാസവും 3930 രൂപ നിക്ഷേപിക്കുകയാണെങ്കിൽ അത് വർഷത്തിൽ 47160 രൂപയാകും
4. നിങ്ങൾക്ക് 15 വർഷത്തേക്ക് മാത്രമാണ് ഈ നിക്ഷേപം നടത്തേണ്ടത് അപ്പോൾ മൊത്തം നിക്ഷേപം ആകും 7,07,400 രൂപ.
5. പ്രതിവർഷം 7.6% പലിശ പ്രകാരം നിങ്ങൾക്ക് മൊത്തം 12,93,805 രൂപ പലിശ ലഭിക്കും
6. 2042 ൽ മകൾക്ക് 21 വയസാകുമ്പോൾ പദ്ധതി മെച്യർ ആകും. ആ സമയത്ത് മൊത്തം തുക 20,01,205 രൂപയായിരിക്കും.
Also Read: Night Curfew in Kerala: സംസ്ഥാനത്ത് ഇന്നുമുതൽ രാത്രികാല കർഫ്യു #Covid19
ഈ കണക്കുകൂട്ടലാണ് നിങ്ങൾ എപ്പോഴും ഓർമ്മിക്കേണ്ടത്. ഒരു ദിവസം 131 രൂപ ലാഭിക്കുന്നതിലൂടെ നിങ്ങളുടെ മകളുടെ ഭാവി നിങ്ങൾക്ക് സുരക്ഷിതമാക്കാൻ കഴിയും. ഓരോ നിക്ഷേപത്തിനും സമാന അടിസ്ഥാന മന്ത്രമുണ്ട്. ഈ സ്കീമിലും നിങ്ങൾ എത്രയും വേഗം ആരംഭിക്കുന്നുവോ അത്രയും പ്രയോജനം ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...