International Booker Prize 2022: ഹിന്ദി എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക് ബുക്കർ ഇന്റർനാഷനൽ പുരസ്കാരം

International Booker Prize 2022: എഴുത്തുകാരി ഗീതാഞ്ജലി ശ്രീയുടെ ഹിന്ദി നോവൽ 'Tomb of Sand' ബുക്കർ ഇന്റർനാഷണൽ പുരസ്ക്കാരം (International Booker Prize 2022) നേടി. 

Written by - Zee Malayalam News Desk | Last Updated : May 27, 2022, 07:43 AM IST
  • ഹിന്ദി എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക് ബുക്കർ ഇന്റർനാഷനൽ പുരസ്കാരം
  • ഹിന്ദി നോവൽ 'Tomb of Sand' ആണ് ബുക്കർ ഇന്റർനാഷണൽ പുരസ്ക്കാരം നേടിയത്
  • ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ നിർവഹിച്ചത് ഡെയ്‌സി റോക്‌വെലാണ്
International Booker Prize 2022: ഹിന്ദി എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക് ബുക്കർ ഇന്റർനാഷനൽ പുരസ്കാരം

ലണ്ടൻ:  International Booker Prize 2022: എഴുത്തുകാരി ഗീതാഞ്ജലി ശ്രീയുടെ ഹിന്ദി നോവൽ 'Tomb of Sand' ബുക്കർ ഇന്റർനാഷണൽ പുരസ്ക്കാരം (International Booker Prize 2022) നേടി. റേത് സമാധിയുടെ പരിഭാഷയാണ് ഇത്. ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ നിർവഹിച്ചത് ഡെയ്‌സി റോക്‌വെലാണ്. 

റേത് സമാധിയുടെ ഇതിവൃത്തം ഇന്ത്യ പാക് വിഭജനകാലത്തെ ദുരന്തസ്മരണകളുമായി ജീവിക്കുന്ന വയോധിക പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നതാണ്. ഗീതാഞ്ജലി ശ്രീയുടെ ജനനം  ഉത്തർപ്രദേശിലായിരുന്നുവെങ്കിലും ഇപ്പോൾ സ്ഥിരതാമസം ന്യൂഡൽഹിയിലാണ്.   'റേത് സമാധി' പുറത്തിറങ്ങിയത് 2018 ലാണ്.

Also Read: Padma Awards 2022: പത്മശ്രീയിൽ മലയാളി തിളക്കം; നാല് പേർക്ക് പുരസ്‌കാരം

'റേത് സമാധി' ഇംഗ്ലീഷിനു പുറമെ ഫ്രഞ്ച്, ജർമൻ, സെർബിയൻ, കൊറിയൻ ഭാഷകളിലേക്കും പരിഭാഷപെടുത്തിയിട്ടുണ്ട്.  87 ൽ പ്രസിദ്ധീകരിച്ച ബേൽ പത്രയാണ് ഗീതഞ്ജലിയുടെ ആദ്യത്തെ കഥ. അതുപോലെ ആദ്യ നോവൽ 2000 ൽ പുറത്തിറങ്ങിയ 'മായ്' ആണ്. ഗീതഞ്ജലി റേത് സമാധി ഉൾപ്പെടെ 5 നോവലുകൾ എഴുതിയിട്ടുണ്ട്. 50,000 പൗണ്ട് സമ്മാനത്തുക ഗീതാഞ്ജലിയും പരിഭാഷകയും പങ്കിടും.

ഒരു ഹിന്ദി രചന ബുക്കര്‍ പുരസ്‌കാരത്തിന് അർഹമാകുന്നത് ആദ്യമായാണ്. ഒരിക്കല്‍ പോലും ഇങ്ങനെയൊരു പുരസ്‌കാരം നേടാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചില്ലെന്നും  ഒരേ സമയം അത്ഭുതവും വിനയവും ബഹുമാനവും ഒക്കെ അനുഭവപ്പെടുന്നതായും ഗീതാഞ്ജലി പ്രതികരിച്ചു. 135 പുസ്തകങ്ങളാണ് പുരസ്‌കാരത്തിനായി മത്സരിക്കാനുള്ള പട്ടികയിലുണ്ടായിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News