Indira Gandhi's 105th birth anniversary: ഇന്ദിരാ​ ​ഗാന്ധിയുടെ 105-ാം ജന്മവാർഷികം; ഇന്ത്യയുടെ ഉരുക്കുവനിതയെക്കുറിച്ച് കൂടുതൽ അറിയാം

Indira Gandhi Birth Anniversary: സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റുവിന്റെ മകളാണ് ഇന്ദിരാ ഗാന്ധി. ഇന്ദിരാ ​ഗാന്ധിയുടെ അമ്മ കമലാ നെഹ്‌റു ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാവും സ്വാതന്ത്ര്യ സമര സേനാനിയും ആയിരുന്നു.

Written by - Zee Malayalam News Desk | Last Updated : Nov 19, 2022, 09:57 AM IST
  • ഡൽഹിയിലെ മോഡേൺ സ്കൂൾ, സെന്റ് സിസിലിയാസ്, അലഹബാദിലെ സെന്റ് മേരീസ് കോൺവെന്റ് എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം
  • ജനീവയിലെ ഇന്റർനാഷണൽ സ്കൂൾ, ബ്യൂക്സിലെ എക്കോൾ നോവൽ, പൂനെയിലെയും ബോംബെയിലെയും പീപ്പിൾസ് ഓൺ സ്കൂൾ എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം നേടി
  • ഉന്നത വിദ്യാഭ്യാസം നേടുന്നതിനായി ഇന്ദിരാ ഗാന്ധി ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ ചേർന്നു, പക്ഷേ കോഴ്‌സ് പൂർത്തിയാക്കാതെ ഇന്ത്യയിലേക്ക് മടങ്ങി
Indira Gandhi's 105th birth anniversary: ഇന്ദിരാ​ ​ഗാന്ധിയുടെ 105-ാം ജന്മവാർഷികം; ഇന്ത്യയുടെ ഉരുക്കുവനിതയെക്കുറിച്ച് കൂടുതൽ അറിയാം

ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയുമായ ഇന്ദിരാ ഗാന്ധിയുടെ 105-ാം ജന്മവാർഷികമാണ് ഇന്ന്. ഇന്ത്യയുടെ ഏക വനിതാ പ്രധാനമന്ത്രിയായിരുന്നു ഇന്ദിരാ ​ഗാന്ധി. 1917 നവംബർ 19-ന് ആയിരുന്നു ഇന്ദിരാ​ ​ഗാന്ധിയുടെ ജനനം. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റുവിന്റെ മകളാണ് ഇന്ദിരാ ഗാന്ധി. ഇന്ദിരാ ​ഗാന്ധിയുടെ അമ്മ കമലാ നെഹ്‌റു ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാവും സ്വാതന്ത്ര്യ സമര സേനാനിയും ആയിരുന്നു. 1917 നവംബർ 19 ന് അലഹബാദിലാണ് ഇന്ദിരാ ​ഗാന്ധിയുടെ ജനനം.

ഡൽഹിയിലെ മോഡേൺ സ്കൂൾ, സെന്റ് സിസിലിയാസ്, അലഹബാദിലെ സെന്റ് മേരീസ് കോൺവെന്റ് എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ജനീവയിലെ ഇന്റർനാഷണൽ സ്കൂൾ, ബ്യൂക്സിലെ എക്കോൾ നോവൽ, പൂനെയിലെയും ബോംബെയിലെയും പീപ്പിൾസ് ഓൺ സ്കൂൾ എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം നേടി.

ഉന്നത വിദ്യാഭ്യാസം നേടുന്നതിനായി ഇന്ദിരാ ഗാന്ധി ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ ചേർന്നു, പക്ഷേ കോഴ്‌സ് പൂർത്തിയാക്കാതെ ഇന്ത്യയിലേക്ക് മടങ്ങി. 1942-ൽ ഫിറോസ് ഗാന്ധിയെ വിവാഹം കഴിച്ചു. രാജീവ് ഗാന്ധിയും സഞ്ജയ് ഗാന്ധിയുമാണ് മക്കൾ. ഇന്ന്, ഇന്ദിരാഗാന്ധിയുടെ 105-ാം ജന്മവാർഷികത്തിൽ, 'ഇന്ത്യയുടെ ഉരുക്കുവനിത'യെക്കുറിച്ചുള്ള ചില വസ്തുതകൾ അറിയാം.

ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയും ഏക വനിതാ പ്രധാനമന്ത്രിയും ഇന്ദിരാ ഗാന്ധിയായിരുന്നു. 1966 ജനുവരി മുതൽ 1977 മാർച്ച് വരെയും 1980 ജനുവരി മുതൽ 1984 ഒക്ടോബറിൽ വധിക്കപ്പെടുന്നതുവരെയും അവർ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു.

ഇന്ദിരാഗാന്ധിയുടെ ആദ്യ പ്രധാനമന്ത്രി കാലത്ത് 14 ബാങ്കുകൾ ദേശസാൽക്കരിച്ചു. ജവഹർലാൽ നെഹ്റുവിന് ശേഷം ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന വ്യക്തിയാണ് അവർ.

ബംഗ്ലാദേശ് രൂപീകരണത്തിലേക്ക് നയിച്ച സ്വാതന്ത്ര്യ സമരത്തെ പിന്തുണച്ച ഇന്ദിരാഗാന്ധി പാകിസ്ഥാനുമായി യുദ്ധത്തിന് ആഹ്വാനം ചെയ്തിരുന്നു.

1959-ലാണ് ഇന്ദിരാഗാന്ധി കോൺഗ്രസ് പാർട്ടി അധ്യക്ഷയായി നിയമിതയായത്.

മുൻ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെയും കമല നെഹ്‌റുവിന്റെയും ഏക മകളായിരുന്നു ഇന്ദിരാ ഗാന്ധി.

പശ്ചിമ ബംഗാളിലെ ശാന്തിനികേതനിലും ഇന്ദിരാ ഗാന്ധിയും പഠിച്ചിരുന്നു. അവിടെ വച്ച് ഇതിഹാസ എഴുത്തുകാരനും കവിയുമായ രവീന്ദ്രനാഥ ടാഗോർ അവർക്ക് പ്രിയദർശിനി എന്ന് പേരിട്ടു.

ലണ്ടനിലെ മാഡം തുസാഡ്സിൽ മെഴുക് പ്രതിമ സ്ഥാപിച്ച ആദ്യ ഇന്ത്യക്കാരിൽ ഇന്ദിരാ ഗാന്ധിയും ഉൾപ്പെടുന്നു.

1984 ഒക്ടോബർ 31-ന് ഇന്ദിരാഗാന്ധിയെ അവരുടെ രണ്ട് അംഗരക്ഷകർ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. 31 ബുള്ളറ്റുകളാണ് ഇന്ദിരാ ​ഗാന്ധിക്ക് നേരെ ഉതിർത്തത്. അമൃത്‌സറിലെ ഹർമന്ദിർ സാഹിബ് കോംപ്ലക്‌സിൽ (സുവർണ്ണ ക്ഷേത്രം) സിഖ് തീവ്രവാദികൾക്കെതിരായ 'ഓപ്പറേഷൻ ബ്ലൂ സ്റ്റാർ' എന്ന സൈനിക നടപടിക്കെതിരായ പ്രതികാരമായിട്ടാണ് ഇന്ദിരാ ​ഗാന്ധിയെ വധിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News