Mumbai: ഡ്രൈവിംഗിന്റെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും സമ്മർദ്ദം നിറഞ്ഞ, വെല്ലുവിളി നിറഞ്ഞ നഗരമായി ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ (Mumbai) ... അടുത്തിടെ നടന്ന ഒരു സര്‍വേയാണ് ഈ റിപ്പോര്‍ട്ട് പുറത്തു വിട്ടത്.
ചില മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് യുകെ കാർ ഷെയറിംഗ് കമ്പനിയായ (UK car-sharing company) ഹിയാകാർ (Hiyacar) സര്‍വേ നടത്തിയത്. ലോകത്തിലെ മറ്റ് നഗരങ്ങള്‍ക്കൊപ്പം ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള 36 നഗരങ്ങൾക്കൂടി സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരുന്നു,.
പല അടിസ്ഥാന കാര്യങ്ങള്‍ കണക്കിലെടുത്താണ് സര്‍വേ നടത്തിയത്. നഗരങ്ങളിലെ പ്രതിശീർഷ കാറുകളുടെ എണ്ണം, നഗരത്തിലെ മൊത്തം വാഹനങ്ങളുടെ എണ്ണം, ട്രാഫിക് തിരക്ക്, റോഡുകളുടെ ഗുണനിലവാരം, പൊതുഗതാഗത മാര്‍ഗ്ഗങ്ങള്‍, പ്രതിവർഷമുള്ള റോഡപകടങ്ങളുടെ എണ്ണം എന്നിവയെല്ലാം കണക്കിലെടുത്തായിരുന്നു സര്‍വേ. എന്നാല്‍, ഹിയാകാർ പുറത്തുവിട്ട സാറെ ഫലം ഞെട്ടിക്കുന്നതായിരുന്നു.
നഗരങ്ങൾക്ക് മൊത്തം 10 ആയിരുന്നു സ്കോർ നൽകിയത്. ഈ സര്‍വേയില്‍ മുംബൈ (Mumbai) ആണ് ഒന്നാം സ്ഥാനത്ത് എത്തിയത്....!! സർവേ പ്രകാരം ഡൽഹിക്ക് നാലാം സ്ഥാനം ലഭിച്ചു. അതിൽ മുംബൈയും ഡൽഹിയും യഥാക്രമം 7.4 ഉം 5.9 ഉം സ്കോര്‍ നേടി. അതേസമയം, 4.7 എന്ന മൊത്തം സ്കോറുമായി ബെംഗളൂരു 11 -ാം സ്ഥാനത്താണ്.
പെറുവിന്റെ തലസ്ഥാന നഗരമായ ലിമയാണ് ഡ്രൈവിംഗിന് ഏറ്റവും സമ്മര്‍ദ്ദം കുറഞ്ഞ നഗരമായി കണക്കാക്കുന്നു. ഇതിന് 2.1 സ്കോർ ആണ് ലഭിച്ചത്.
Also Read: Sabarimala Airport: സ്ഥലം പ്രായോഗികമല്ല, കേരളത്തിന് തിരിച്ചടിയായി ഡിജിസിഎ റിപ്പോർട്ട്
ഹിയാകാർ സർവേ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം, ഈ 10 നഗരങ്ങളാണ് ഡ്രൈവിംഗിന് ഏറ്റവും സമ്മർദ്ദമുള്ള നഗരങ്ങൾ: -
മുംബൈ, ഇന്ത്യ: 7.4; പാരീസ്, ഫ്രാൻസ്: 6.4; ജക്കാർത്ത, ഇന്തോനേഷ്യ: 6.0; ഡൽഹി, ഇന്ത്യ: 5.9; ന്യൂയോർക്ക്, യുണൈറ്റഡ് സ്റ്റേറ്റ്സ്: 5.6; ക്വലാലംപൂർ, മലേഷ്യ: 5.3; നാഗോയ, ജപ്പാൻ: 5.1; ലണ്ടൻ, യുണൈറ്റഡ് കിംഗ്ഡം : 5.0;
മെക്സിക്കോ സിറ്റി, മെക്സിക്കോ: 4.9; ഒസാക്ക, ജപ്പാൻ: 4.9
ഏറ്റവും അനായാസമായി ഡ്രൈവ് ചെയ്യാന്‍ സാധിക്കുന്ന നഗരങ്ങള്‍ ഇവയാണ്:-
സാവോ പോളോ, ബ്രസീൽ: 2.7; ഹാങ്ഷോ, ചൈന: 2.6; ടിയാൻജിൻ, ചൈന: 2.6; ഡോങ്ഗുവാൻ, ചൈന: 2.4; ലിമ, പെറു: 2.1.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...