Mumbai-ൽ നവജാത ശിശുക്കളെ വിൽക്കുന്ന സംഘത്തെ പിടികൂടി

പെൺകുട്ടികളെ 60000 രൂപയ്ക്കും ആൺകുട്ടികളെ ഒന്നര ലക്ഷം  രൂപയ്ക്കുമാണ് വിൽക്കുന്നത്. കുട്ടികളെ ദത്തെടുക്കുന്നുവെന്ന വ്യാജേനയാണ് വിൽക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jan 18, 2021, 03:56 PM IST
  • പെൺകുട്ടികളെ 60000 രൂപയ്ക്കും ആൺകുട്ടികളെ ഒന്നര ലക്ഷം രൂപയ്ക്കുമാണ് വിൽക്കുന്നത്
  • കുട്ടികളെ ദത്തെടുക്കുന്നുവെന്ന വ്യാജേനയാണ് വിൽക്കുന്നത്
  • ഒരു ഡോക്ടറും ലാബ് ടെക്‌നീഷ്യനും ഉൾപ്പെടെ 9 പേരടങ്ങിയതാണ് സംഘം
  • എല്ലാവരെയും മുംബൈ നഗരത്തിൽ നിന്നാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്
Mumbai-ൽ നവജാത ശിശുക്കളെ വിൽക്കുന്ന സംഘത്തെ പിടികൂടി

മുംബൈ: നവജാത ശിശുക്കളെ വിൽക്കുന്ന സംഘത്തെ മുംബൈ Crime Branch പിടികൂടി. ഒരു ഡോക്ടറും ലാബ് ടെക്‌നീഷ്യനും ഉൾപ്പെടെ 9 പേരടങ്ങിയ സംഘമാണ് പിടിയിലായത്. ഇതിൽ 7 പേരും സ്ത്രീകളാണ്. 

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ സ്ത്രീകളുടെ കുട്ടികളെ ദത്തെടുക്കുന്നുവെന്ന വ്യാജേനയാണ് വിൽക്കുന്നത്. പെൺകുട്ടിക്ക് 60000 രൂപയും ആൺകുട്ടിക്ക് ഒന്നര ലക്ഷം  രൂപയുമാണ് വില. ആറ് മാസത്തിനിടയിൽ മാത്രം നാല് കുട്ടികളെ വിറ്റിറ്റുണ്ടെന്നാണ് Mumbai Police ഉദ്യോഗസ്ഥർ നൽകുന്ന വിവരം.

ALSO READ: Murder:വാടക കൊലയാളിയെ വെച്ച് അമ്മ മകളെ കൊന്നു

ഇവരുടെ 8 മൊബൈൽ ഫോണുകളും കുട്ടികളെ വിറ്റ കുടുംബങ്ങളുടെ ഫോട്ടോയും ഇവർ തമ്മിലുള്ള WhatsApp ചാറ്റും കണ്ടെത്തിട്ടുണ്ട്. ബാന്ദ്രയിലെ ഒരു സ്ത്രീ നവജാത ശിശുവിനെ വിൽക്കുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് നടന്ന അന്വേഷണത്തിൽ ഏജൻറ്റിനെയും മറ്റുള്ളവരെയും പിടികൂടുകയായിരുന്നു. 

ALSO READ: Abhaya Murder Case: ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഇന്ന് ഹൈക്കോടതിയെ സമീപിക്കും

പിടികൂടിയവർക്കെതിരെ മനുഷ്യ കടത്തിനും Juvenile Justice വകുപ്പ് ചുമത്തിയും കേസുകൾ രജിസ്റ്റർ ചെയ്തു. അറസ്റ്റ് ചെയ്തവരെ കോടതിയിൽ ഹാജരാക്കി പൊലീസ് കസ്റ്റഡിയിൽ വിട്ടു. എല്ലാവരെയും മുംബൈ നഗരത്തിൽ നിന്നാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News