Indian Railway Update: ട്രെയിന്‍ യാത്രക്കാര്‍ ശ്രദ്ധിക്കുക, റെയിൽവേ 224 ട്രെയിനുകൾ റദ്ദാക്കി

യാത്ര പുറപ്പെടും മുന്‍പ് ട്രെയിന്‍ യാത്രക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുക,  224 ട്രെയിനുകള്‍  ഇന്ത്യന്‍ റെയില്‍വേ റദ്ദാക്കിയിട്ടുണ്ട്.  മഹാരാഷ്ട്ര,,  ഉത്തര്‍ പ്രദേശ്‌ പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ യാത്രക്കാര്‍ യാത്ര പുറപ്പെടും മുന്‍പ്  റെയിൽവേ വെബ്‌സൈറ്റ് പരിശോധിക്കുക.

Written by - Zee Malayalam News Desk | Last Updated : Jul 13, 2022, 09:32 AM IST
  • മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്‌, പഞ്ചാബ് ഭാഗത്തേക്ക് പോകുന്ന ട്രെയിനുകളും അവിടെ നിന്ന് പുറപ്പെടുന്നതുമായ ട്രെയിനുകളാണ് റദ്ദാക്കിയിട്ടുള്ളത്.
  • യാത്ര പുറപ്പെടും മുന്‍പ് തീർച്ചയായും റദ്ദാക്കിയ ട്രെയിനുകളുടെ ലിസ്റ്റ് റെയിൽവേ വെബ്‌സൈറ്റ് https://enquiry.indianrail.gov.in/mntes/ -ല്‍ പരിശോധിക്കുക
Indian Railway Update: ട്രെയിന്‍ യാത്രക്കാര്‍ ശ്രദ്ധിക്കുക, റെയിൽവേ 224 ട്രെയിനുകൾ റദ്ദാക്കി

Indian Railway Update: യാത്ര പുറപ്പെടും മുന്‍പ് ട്രെയിന്‍ യാത്രക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുക,  224 ട്രെയിനുകള്‍  ഇന്ത്യന്‍ റെയില്‍വേ റദ്ദാക്കിയിട്ടുണ്ട്.  മഹാരാഷ്ട്ര,,  ഉത്തര്‍ പ്രദേശ്‌ പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ യാത്രക്കാര്‍ യാത്ര പുറപ്പെടും മുന്‍പ്  റെയിൽവേ വെബ്‌സൈറ്റ് പരിശോധിക്കുക.

റിപ്പോര്‍ട്ട് അനുസരിച്ച്, മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്‌, പഞ്ചാബ് ഭാഗത്തേക്ക് പോകുന്ന ട്രെയിനുകളും അവിടെ നിന്ന് പുറപ്പെടുന്നതുമായ ട്രെയിനുകളാണ് റദ്ദാക്കിയിട്ടുള്ളത്.  അതിനാല്‍, ഇന്ന് നിങ്ങള്‍ക്ക് ട്രെയിന്‍ യാത്ര ഉണ്ട് എങ്കില്‍ യാത്ര പുറപ്പെടും മുന്‍പ്  തീർച്ചയായും റദ്ദാക്കിയ ട്രെയിനുകളുടെ ലിസ്റ്റ് റെയിൽവേ വെബ്‌സൈറ്റ് https://enquiry.indianrail.gov.in/mntes/ -ല്‍ പരിശോധിക്കുക.

Also Read:  Weather Forecast: ഗുജറാത്തിലും മഹാരാഷ്ട്രയിലും നാശം വിതച്ച് കനത്ത മഴ, അടുത്ത 5 ദിവസത്തെ കാലാവസ്ഥ പ്രവചനം ഇപ്രകാരം 

ഇന്ത്യൻ റെയിൽവേ ഇന്ന് അതായത് 2022 ജൂലൈ 13 ബുധനാഴ്ച  രാജ്യത്തുടനീളം 224 ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ നൽകിയ വിവരങ്ങളിൽ പറയുന്നു. കൂടാതെ, 27 ട്രെയിനുകളും റെയിൽവേ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.  ഒന്നുകിൽ ഈ ട്രെയിനുകളുടെ സ്റ്റാർട്ടിംഗ് സ്റ്റേഷൻ മാറ്റുകയോ ലക്ഷ്യസ്ഥാനം മാറ്റുകയോ ആവാം.  ഇന്ന് റദ്ദാക്കിയ ട്രെയിനുകളിൽ ഭൂരിഭാഗവും മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ജാർഖണ്ഡ്, പഞ്ചാബ്, പശ്ചിമ ബംഗാൾ, ഒഡീഷ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലേയ്ക്ക് പോകുന്നതോ അല്ലെങ്കില്‍  അവിടെനിന്നും പുറപ്പെടുന്നതോ ആണ്.

Also Read:  Jammu Kashmir: ശ്രീന​ഗറിൽ പോലീസ് ചെക്ക്പോസ്റ്റിന് നേരെ ഭീകരാക്രമണം; ഒരു പോലീസുകാരൻ കൊല്ലപ്പെട്ടു, രണ്ട് പോലീസുകാർക്ക് പരിക്ക്

ഈ ദിവസങ്ങളിൽ  റെയില്‍വേ മിക്കവാറും എല്ലാ സോണുകളിലും  അറ്റകുറ്റപ്പണികൾ നടത്തുകയാണ്.  അതിനാലാണ് ചില  ട്രെയിനുകൾ റദ്ദാക്കേണ്ടി വന്നത്, എന്ന്  റെയിൽവേ ഉദ്യോഗസ്ഥർ വ്യക്തമാക്കി.  . ഝാർഖണ്ഡിലെ ധൻബാദിന് സമീപം പ്രധാൻ ഖാന്താ സ്റ്റേഷന് സമീപം അണ്ടർപാസ് നിർമ്മിക്കുന്നതിനിടെ  അപകടമുണ്ടായതിനാല്‍  ചില ട്രെയിനുകൾ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.  

നിങ്ങള്‍ക്ക് യാത്ര പോകേണ്ട  ട്രെയിനിന്‍റെ സ്റ്റാറ്റസ്  അറിയാന്‍  റെയിൽവേ മന്ത്രാലയത്തിന്‍റെ  NTES ആപ്പിൽ പരിശോധിക്കാം.  ഇവിടെ റദ്ദാക്കിയ ട്രെയിനുകളെക്കുറിച്ചുള്ള വിവരങ്ങൾ നിങ്ങൾക്ക് ലഭിക്കും. അതുകൂടാതെ, നിങ്ങൾക്ക് കമ്പ്യൂട്ടറിൽ പരിശോധിക്കണമെങ്കിൽ,  https://enquiry.indianrail.gov.in/mntes/ സന്ദർശിച്ച് റദ്ദാക്കിയ ട്രെയിനുകളുടെ ലിസ്റ്റ് കാണാൻ കഴിയും .

ഇതിനായി റെയിൽവേ വെബ്സൈറ്റ് തുറക്കുക,  ഇടതുവശത്തുള്ള Exceptional Trains എന്നതിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് തീയതി അവിടെ രേഖപ്പെടുത്തുക.  ഇവിടെ ക്ലിക്ക് ചെയ്യുമ്പോൾ, റദ്ദാക്കിയ ട്രെയിനുകളുടെ ലിസ്റ്റ് കാണാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News