ന്യൂഡല്‍ഹി: കൊറോണ വൈറസ് പ്രതിരോധത്തിന്‍റെ ഭാഗമായി നിര്‍ത്തി വച്ചിരുന്ന ട്രെയിന്‍ സര്‍വീസുകള്‍ നാളെ മുതല്‍ പുനരാരംഭിക്കുകയാണ്.
ആദ്യഘട്ട സര്‍വീസെന്ന നിലയില്‍ 30 സര്‍വീസുകള്‍ എന്ന നിലയില്‍ 15 ജോഡി ട്രെയിനുകളാണ് ട്രാക്കിലിറങ്ങുക. ഡല്‍ഹിയില്‍ നിന്നും വിവിധ സംസ്ഥാനങ്ങളിലേക്കാണ് ട്രെയിനുകള്‍ ഓടുക. ഇതില്‍ തിരുവനന്തപുരവും ഉള്‍പ്പെടും. IRCTC വഴിയാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യേണ്ടത്. വൈകിട്ട് നാല് മണി മുതലാണ് ബുക്കിംഗ് ആരംഭിക്കുക.
ട്രെയിനുകളുടെ സമയം പിന്നീട് അറിയിക്കും. തിരുവനന്തപുരം, ബാംഗ്ലൂര്‍, ചെന്നൈ, ദബ്രുഗഢ്, അഗര്‍ത്തല, ഹൗറ, പറ്റ്‌ന, ബിലാസ്പുര്‍, റാഞ്ചി, ഭുവനേശ്വര്‍, സെക്കന്തരാബാദ്, മഡ്ഗാവ്, മുംബൈ സെന്‍ട്രന്‍, അഹമ്മദാബാദ്, ജമ്മുതാവി എന്നിവിടങ്ങളിലേക്കാകും ആദ്യ സര്‍വീസുകള്‍.
സ്റ്റേഷനില്‍ നിന്നും ടിക്കറ്റ് ബുക്കിംഗ് ഉണ്ടായിരിക്കുന്നതല്ല. കണ്‍ഫേമായ ടിക്കറ്റുകള്‍ ഉള്ളവര്‍ക്ക് മാത്രമാണ് റെയില്‍വേ സ്റ്റെഷനുള്ളില്‍ പ്രവേശനം ലഭിക്കുക. കര്‍ശനമായ ആരോഗ്യ പരിശോധനകള്‍ക്ക് ശേഷ൦ മാത്രമാകും യാത്രക്കാരെ സ്റ്റേഷനുള്ളിലേക്ക് പ്രവേശിപ്പിക്കുക. അവരുടെ ബാഗുകള്‍ ഉള്‍പ്പടെയുള്ളവ പരിശോധിക്കും.
മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ അഞ്ചാമത്തെ വീഡിയോ കോണ്‍ഫറന്‍സ്!!
കൂടാതെ, യാത്രക്കാര്‍ കര്‍ശനമായും മാസ്ക് ധരിച്ചിരിക്കണം. കൊറോണ ലക്ഷണങ്ങള്‍ ഇല്ലെന്നു ഉറപ്പ് വരുത്തിയ ശേഷം മാത്രമാകും യാത്ര അനുവദിക്കുക. അതേസമയം, കൊറോണ ബാധിതരുടെ അടിയന്തര പരിചരണത്തിനു ഏകദേശം 20,000 കോച്ചുകളും റെയില്‍വേ സജ്ജമാക്കിയിട്ടുണ്ട്.
എല്ലാ ട്രെയിനുകള്‍ക്കും കുറഞ്ഞ സ്റ്റോപ്പുകള്‍ മാത്രമാണ് ഉണ്ടാകുക. ഏസി കോച്ചുകള്‍ ഉണ്ടായിരിക്കുന്നതാണ്. സ്റ്റേഷനില്‍ നിന്നും ടിക്കറ്റ് ബുക്കിംഗ് ഉണ്ടായിരിക്കുന്നതല്ല. കണ്‍ഫേമായ ടിക്കറ്റുകള്‍ ഉള്ളവര്‍ക്ക് മാത്രമാണ് റെയില്‍വേ സ്റ്റെഷനുള്ളില്‍ പ്രവേശനം ലഭിക്കുക.
കര്‍ശനമായ ആരോഗ്യ പരിശോധനകള്‍ക്ക് ശേഷ൦ മാത്രമാകും യാത്രക്കാരെ സ്റ്റേഷനുള്ളിലേക്ക് പ്രവേശിപ്പിക്കുക. അവരുടെ ബാഗുകള്‍ ഉള്‍പ്പടെയുള്ളവ പരിശോധിക്കും. കൂടാതെ, യാത്രക്കാര്‍ കര്‍ശനമായും മാസ്ക് ധരിച്ചിരിക്കണം. കൊറോണ ലക്ഷണങ്ങള്‍ ഇല്ലെന്നു ഉറപ്പ് വരുത്തിയ ശേഷം മാത്രമാകും യാത്ര അനുവദിക്കുക.
സംസ്ഥാനം-റെയില്‍വേ സ്റ്റേഷനുകള്‍
> കേരളം - തിരുവനന്തപുരം
> കര്‍ണാടക - ബാംഗ്ലൂര്‍
> തമിഴ്നാട് - ചെന്നൈ
> മഹാരാഷ്ട്ര - മുംബൈ സെന്‍ട്രല്‍
> തെലങ്കാന - സികന്ദ്രബാദ്
> ഗോവ - മഡ്ഗാവ്
> അസം - ദിബ്രുഗഡ്
> ബീഹാര്‍ - പട്ന
> ഗുജറാത്ത് - അഹമ്മദാബാദ്
> പശ്ചിമബംഗാള്‍ - ഹൗറ
> ഛത്തീസ്ഗഡ് - ബിലാസ്പൂര്‍
> ജാര്‍ഖണ്ഡ് - റാഞ്ചി
> ഒഡീഷ - ഭുവനേശ്വര്‍
> ജമ്മുകാശ്മീര്‍ - ജമ്മുതാവി
> ത്രിപുര - അഗര്‍ത്തല