IRCTC Update: ഇന്ത്യന്‍ റെയില്‍വേ അനുദിനം മാറ്റത്തിന്റെ പാതയിലാണ്. നൂതന സാങ്കേതിക വിദ്യകള്‍ കൈയടക്കുകയാണ് റെയില്‍വേയുടെ വിവിധ മേഖലകള്‍. Digital India യുടെ സഹായത്തോടെ അനവധി പരിഷ്ക്കാരങ്ങളാണ് IRCTC നടപ്പാക്കിയിരിയ്ക്കുന്നത്.
ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി പ്രധാനമായും IRCTC വെബ് സൈറ്റ് ആണ് ആശ്രയിക്കുന്നത്. യാത്രക്കാര്‍ക്ക് ഏറെ സഹായകമാണ് ഇത്.
എന്നാല്‍, IRCTC വെബ് സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഒരു പ്രധാനപ്പെട്ട സൂചനയാണ് ഇപ്പോള്‍ ഇന്ത്യന്‍ റെയില്‍വേ നല്‍കുന്നത്. അതായത് ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് സംബന്ധിച്ച ഈ അറിയിപ്പ് യാത്രക്കാര്‍ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.
ടിക്കറ്റ് ബുക്ക് ചെയ്യുന്നത് സംബന്ധിച്ച മാറ്റമാണ് ഇന്ത്യന്‍ റെയില്‍വേ (Indian Railway) ഉടന്‍ നടപ്പാക്കാന്‍ പോകുന്നത്. ഈ മാറ്റം യാത്രക്കാര്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
Also Read: Railway Rules : യാത്രക്കാർക്കുള്ള റെയിൽവേ നിയമങ്ങളിൽ മാറ്റം; അറിയേണ്ടതെല്ലാം
പതിവായി ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ക്ക് അറിയാം, ഒരു IRCTC അക്കൗണ്ടില്‍നിന്നും മാസം വെറും 6 ടിക്കറ്റ് മാത്രമാണ് ബുക്ക് ചെയ്യുവാന്‍ സാധിക്കുക. നിലവിലെ നിയമം അനുസരിച്ച് 6 ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം അടുത്ത ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഉപഭോക്താവിന് Aadhar, PAN വിവരങ്ങള്‍ നല്‍കേണ്ടി വരും.
പതിവായി ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഒരു മാസം 6 ടിക്കറ്റില്‍ കൂടുതല്‍ ബുക്ക് ചെയ്യേണ്ടതായി വരും. ആ അവസരത്തില്‍ ഈ പുതിയ പരിഷ്ക്കാരം യാത്രക്കാര്‍ക്ക് ഏറെ സഹായകമാണ്. അതിനായി ചെയ്യേണ്ടത് വളരെ ചെറിയ ഒരു കാര്യം മാത്രമാണ്.
Also Read: Viral Video: വൈകിയെത്തിയ വരനോട് മണ്ഡപത്തില്‍ വച്ചുതന്നെ പകരം വീട്ടി വധു..!! വീഡിയോ വൈറല്‍
നിങ്ങളുടെ Aadhar, PAN IRCTC അക്കൗണ്ടുമായി ലിങ്ക് ചെയ്യുക. ഇപ്രകാരം ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ഒരു മാസം 6 ഇ - ടിക്കറ്റിന് പകരം 12 e-ticket ബുക്ക് ചെയ്യുവാന്‍ സാധിക്കും. എന്നാൽ, IRCTC അക്കൗണ്ടുമായി ആധാർ കാർഡ് ലിങ്ക് ചെയ്യാതെ ഈ സൗകര്യം സാധ്യമല്ല
IRCTC യിലൂടെ യാത്രക്കാര്‍ നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിലൂടെ ഇടനിലക്കാരെ റെയിൽവേ ടിക്കറ്റ് ബുക്കിംഗില്‍ നിന്നും ഒഴിവാക്കുക എന്നതാണ് റെയില്‍വെ ലക്ഷ്യമിടുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.