Indian Navy: സൊമാലിയൻ കടൽക്കൊള്ളക്കാ‍ർ റാഞ്ചിയ ഇറാനിയൻ കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവിക സേന

Iranian vessel: അറബിക്കടലിൽ കൊച്ചി തീരത്തിന് 700 നോട്ടിക്കൽ മൈൽ അകലെ നിന്നാണ് കടൽക്കൊള്ളക്കാർ ഇറാനിയൻ മത്സ്യബന്ധന കപ്പൽ തട്ടിയെടുത്തത്.

Written by - Zee Malayalam News Desk | Last Updated : Jan 30, 2024, 11:29 AM IST
  • 17 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്
  • കപ്പലിൽ ഉണ്ടായിരുന്നവരെ രക്ഷപ്പെടുത്തി
  • ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ നാവികസേന പ്രശ്നബാധിത മേഖലയിൽ നിരീക്ഷണം ശക്തമാക്കി
Indian Navy: സൊമാലിയൻ കടൽക്കൊള്ളക്കാ‍ർ റാഞ്ചിയ ഇറാനിയൻ കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവിക സേന

സൊമാലിയൻ കടൽക്കൊള്ളക്കാർ റാഞ്ചിയ ഇറാനിയൻ കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന. നാവികസേനയുടെ യുദ്ധക്കപ്പൽ ഐഎൻഎസ് സുമിത്ര ഉപയോഗിച്ച് നടത്തിയ ദൗത്യമാണ് ഫലം കണ്ടത്. അറബിക്കടലിൽ കൊച്ചി തീരത്തിന് 700 നോട്ടിക്കൽ മൈൽ അകലെ നിന്നാണ് കടൽക്കൊള്ളക്കാർ ഇറാനിയൻ മത്സ്യബന്ധന കപ്പൽ തട്ടിയെടുത്തത്.

ഇറാൻ്റെ പതാകയുള്ള മത്സ്യബന്ധന കപ്പൽ (എഫ്‌വി) ഇമാൻ്റെ സഹായ അഭ്യർഥന നാവികസേനയ്ക്ക് ലഭിച്ചു. പിന്നാലെ ഐഎൻഎസ് സുമിത്രയിലെ ധ്രുവ് ഹെലികോപ്ടർ ഉപയോഗിച്ച് കപ്പലുകൾ വിട്ടുനൽകണമെന്ന സൂചന നൽകി. എന്നാൽ കൊള്ളക്കാർ കപ്പൽ വിട്ടുനൽകാൻ തയാറായില്ല. കപ്പൽ വളഞ്ഞ ഇന്ത്യൻ നാവികസേന കൊള്ളക്കാരെ നിരായുധരാക്കി രക്ഷാദൗത്യം ആരംഭിച്ചു.

ALSO READ: 15 ഇന്ത്യക്കാരടങ്ങിയ ചരക്ക് കപ്പല്‍ തട്ടിക്കൊണ്ടുപോയി, തിരച്ചിലിനായി ഇന്ത്യൻ നാവികസേന രംഗത്ത്

17 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. കപ്പലിൽ ഉണ്ടായിരുന്നവരെ രക്ഷപ്പെടുത്തി. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ നാവികസേന പ്രശ്നബാധിത മേഖലയിൽ നിരീക്ഷണം ശക്തമാക്കി. സുരക്ഷ വർധിപ്പിച്ചതിന്റെ ഭാ​ഗമായി ഏകദേശം 10 യുദ്ധക്കപ്പലുകൾ അടങ്ങുന്ന ടാസ്ക് ഗ്രൂപ്പുകളെ വിന്യസിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News