Indian Navy Recruitment 2022 | ഇന്ത്യൻ നേവിയിൽ ബിടെക് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

പ്ലസ് ടു കേഡറ്റ് എൻട്രി സ്കീമിന് കീഴിൽ നാല് വർഷ ബിടെക് കോഴ്സിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 35 ഒഴിവുകളാണുള്ളത്.

Written by - Zee Malayalam News Desk | Last Updated : Feb 6, 2022, 07:24 AM IST
  • ജെഇഇ മെയിൻ 2021 അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്
  • ഫിസിക്സ്, കെമിസ്ട്രി, കണക്ക് എന്നീ വിഷയങ്ങള്‍ക്ക് മൊത്തം 70 ശതമാനം മാർക്കോടെ പ്ലസ് ടു പാസായിരിക്കണം
  • പത്താം ക്ലാസ്, പ്ലസ് ടു തലത്തിൽ ഇം​ഗ്ലീഷിൽ 50 ശതമാനം മാർക്കുണ്ടായിരിക്കണം
Indian Navy Recruitment 2022 | ഇന്ത്യൻ നേവിയിൽ ബിടെക് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

ന്യൂഡൽഹി: ഇന്ത്യൻ നേവിയിൽ ബിടെക് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു കേഡറ്റ് എൻട്രി സ്കീമിന് കീഴിൽ നാല് വർഷ ബിടെക് കോഴ്സിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 35 ഒഴിവുകളാണുള്ളത്.

ജെഇഇ മെയിൻ 2021 അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്. ആൺകുട്ടികൾക്കാണ് അപേക്ഷ അയക്കാൻ അവസരം. ഫിസിക്സ്, കെമിസ്ട്രി, കണക്ക് എന്നീ വിഷയങ്ങള്‍ക്ക് മൊത്തം 70 ശതമാനം മാർക്കോടെ പ്ലസ് ടു പാസായിരിക്കണം.

പത്താം ക്ലാസ്, പ്ലസ് ടു തലത്തിൽ ഇം​ഗ്ലീഷിൽ 50 ശതമാനം മാർക്കുണ്ടായിരിക്കണം. 2003 ജനുവരി രണ്ടിനും 2005 ജൂലൈ ഒന്നിനും ഇടയിൽ ജനിച്ചവരാകണം. ഫെബ്രുവരി എട്ടാണ് അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തിയതി. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://www.joinindiannavy.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News