Republic Day 2021: കര്‍‍ഷകരോട് കടപ്പെട്ടിരിക്കുന്നു, Covid വാക്സിനായി പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞര്‍ക്ക് അഭിനന്ദനം; രാഷ്‌ട്രപതി

കര്‍ഷകരെയും ശാസ്ത്രജ്ഞരേയും   അഭിവാദ്യം ചെയ്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ്...  

Written by - Zee Malayalam News Desk | Last Updated : Jan 25, 2021, 11:14 PM IST
  • കോവിഡ് ഉള്‍പ്പെടെയുള്ള പ്രതിസന്ധികളെ അതിജീവിച്ച്‌ ഭക്ഷ്യധാന്യങ്ങളിലും പാല്‍ ഉത്പന്നങ്ങളിലും കര്‍ഷകര്‍ രാജ്യത്തെ സ്വയംപര്യാപ്തമാക്കിയതായി രാഷ്‌ട്രപതി
  • കൊറോണ വൈറസ് വ്യാപനത്തിന്‍റെ തീവ്രത കുറയ്ക്കുന്നതിലും മരണ സംഖ്യ പിടിച്ചുനിര്‍ത്തുന്നതിലും രാജ്യത്തെ പട്ടാളക്കാരും ശാസ്ത്രജ്ഞന്മാരും വലിയ സംഭാവന നല്‍കി
Republic Day 2021: കര്‍‍ഷകരോട് കടപ്പെട്ടിരിക്കുന്നു, Covid വാക്സിനായി  പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞര്‍ക്ക്  അഭിനന്ദനം; രാഷ്‌ട്രപതി

New Delhi: കര്‍ഷകരെയും ശാസ്ത്രജ്ഞരേയും   അഭിവാദ്യം ചെയ്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ്...  

കോവിഡ് ഉള്‍പ്പെടെയുള്ള പ്രതിസന്ധികളെ അതിജീവിച്ച്‌ ഭക്ഷ്യധാന്യങ്ങളിലും പാല്‍ ഉത്പന്നങ്ങളിലും  കര്‍ഷകര്‍ രാജ്യത്തെ സ്വയംപര്യാപ്തമാക്കിയതായി രാഷ്‌ട്രപതി അഭിപ്രായപ്പെട്ടു.  രാജ്യവും സര്‍ക്കാരും ജനങ്ങളുംഎന്നും  കര്‍ഷക ക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക് ദിനത്തിനു  (Republic Day 2021) മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേ ആണ്  കര്‍ഷകരുടെ സംഭാവനകളെ രാഷ്ട്രപതി Ram Nath Kovind കൃതജ്ഞതയോടെ സ്മരിച്ചത്. 

കൊറോണ വൈറസ് (Corona Virus) വ്യാപനത്തിന്‍റെ  കാഠിന്യവും വ്യാപ്തിയും കുറയ്ക്കുന്നതിലും മരണ സംഖ്യ പിടിച്ചുനിര്‍ത്തുന്നതിലും രാജ്യത്തെ പട്ടാളക്കാരും ശാസ്ത്രജ്ഞന്മാരും വലിയ സംഭാവനയാണ് നല്‍കിയത്. വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രത്യേകിച്ചും. കര്‍ഷകരും സൈനികരും രാജ്യത്തിന്‍റെ  നട്ടെല്ലാണ്. രാഷ്ട്രപതി വ്യക്തമാക്കി.

പ്രതികൂലമായ സാഹചര്യത്തിലും പട്ടാളക്കാര്‍ വലിയ വലിയ ത്യാഗങ്ങളാണ് നടത്തിയത്. അതിര്‍ത്തി കൈയേറാനുള്ള അയല്‍ രാഷ്ട്രത്തിന്‍റെ  നീക്കത്തെ നമ്മുടെ ധീരരായ സൈനികര്‍ പരാജയപ്പെടുത്തി. ലക്ഷ്യം നേടിയെടുക്കുന്നതിനുള്ള പോരാട്ടത്തിനിടെ 20 പേര്‍ക്ക് വീരമൃത്യു വരിക്കേണ്ടി വന്നു. ധീരരായ സൈനികരോട് രാഷ്ട്രം കടപ്പെട്ടിരിക്കുന്നു, അദ്ദേഹം ചൂണ്ടിക്കാട്ടി. 

Also read: Republic Day 2021: ഇത്തവണ റിപ്പബ്ലിക് ദിനത്തിൽ ശരണം വിളി മുതൽ റാഫേൽ യുദ്ധവിമാനം വരെ

കോവിഡ് വാക്‌സിന്‍  (Covid Vaccine) സ്വീകരിക്കാന്‍  രാഷ്ട്രപതി ജനങ്ങളോട് ആവശ്യപ്പെട്ടു. ഭരണകൂടവും ആരോഗ്യ സംവിധാനങ്ങളും പൂര്‍ണസന്നദ്ധതയോടെയാണ് വാക്‌സിനേഷന്‍ യജ്ഞത്തിനായിപ്രവര്‍ത്തിക്കുന്നത്. മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച്‌ വാക്സിന്‍ എടുക്കാന്‍ അദ്ദേഹം  ജനങ്ങളോട്‌ അഭ്യര്‍ഥിച്ചു. 

രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും രാഷ്ട്രപതി റിപ്പബ്ലിക്ക് ദിന ആശംസകള്‍ നേര്‍ന്നു.

Trending News