ന്യൂ ഡൽഹി: ബ്രിട്ടണിൽ പുതിയ കൊറോണ വകഭേദം കണ്ടെത്തിയതിനെ തുടർന്ന് യുകെയിൽ നിന്നുള്ളതും തിരികെയുള്ളതുമായ വിമാന സർവീസുകൾക്ക് ഇന്ത്യ വിലക്കേർപ്പെടുത്തി. ഡിസംബർ 31 വരെയുള്ള സർവീസുകളാണ് നിർത്തലാക്കിയത്. ബുധനാഴ്ച മുതലാണ് വിലക്ക് ആരംഭിക്കുന്നത്, അതിന് മുമ്പെ എത്തുന്നവർ എയർപ്പോർട്ടിൽ നിന്ന് തന്നെ RT-PCR പരിശോധന വിധേയരാകണമെന്ന് ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. കേന്ദ്ര വ്യോമ്യായന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
പുതിയ വയറസ് വകഭേദത്തിന് (New Strain of Corona Virus) വലിയ രീതിയിലുള്ള ജനിതക മാറ്റമാണ് ഉണ്ടായിരിക്കുന്നതെന്നും ഇതിനെ തരണം ചെയ്യാനുള്ള എല്ലാ നടപടികളും തയ്യറായെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൻ അറിയിച്ചു. നിലവിൽ ഇന്ത്യ കോവിഡ് 19 വയറസിന്റെ വ്യാപനം കുറച്ച് വരുകയാണെന്നും കഴിഞ്ഞ് രണ്ട് മാസമായി ദിനംപ്രതി ഉണ്ടാകുന്ന രോഗികളുൂടെ എണ്ണത്തിൽ കുറവുണ്ട. പുതിയ വയറസ് വകഭേദം ഇന്ത്യയിൽ എത്തിയാൽ മഹമാരിയെ നിയന്ത്രിക്കാനുള്ള പ്രവർത്തനങ്ങളുടെ താളെ തെറ്റുമെന്നും രാജേഷ് ഭൂഷൻ പറഞ്ഞു.
ALSO READ: Saudi Arabia രാജ്യാന്തര വിമാന സർവീസുകൾ നിർത്തിവെച്ചു
നാളെ അർധരാത്രിക്ക് മുമ്പായി എത്തുന്നവർക്ക് വിമാനത്താവളത്തിൽ വെച്ച് തന്നെ RT-PCR പരിശോധന നടത്തും. പരിശോധനയിൽ പോസിറ്റീവ് ആകുന്നവരെ സർക്കാരിന്റെ ക്വാറന്റീനിലേക്ക് മാറ്റുമെന്നും ബാക്കിയുള്ളവർ ഏഴ് ദിവസത്തേക്ക് വീട്ടിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരും ഭയപ്പെടേണ്ട സർക്കാർ പുതിയ ഭകഭേദത്തെ നേരിടാൻ എല്ലാം സജ്ജമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർധൻ അറിയിച്ചു.
#WATCH | It has been decided that passengers arriving from the United Kingdom on all international flights, till 23.59 hours of 22 December, should be subjected to mandatory RT PCR tests on arrival: Union Civil Aviation Minister Hardeep Singh Puri pic.twitter.com/VLqCz5g3e8
— ANI (@ANI) December 21, 2020
ALSO READ: കൊവിഡ് വൈറസിന് ജനിതക മാറ്റം; ബ്രിട്ടണിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി
ഇന്ത്യയെ കൂടാതെ കാനാഡാ, സൗദി അറേബ്യ (Saudi Arabia), കുവൈത്ത്, മറ്റ് ചില യുറോപ്യൻ രാജ്യങ്ങളു യുകെയുമായി യാത്ര വിലക്കേർപ്പെടുത്തിയിരുന്നു. സൗദ്യ എല്ലാ രാജ്യങ്ങളിലേക്കാണ് യാത്ര വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിൽ നിലവിലുള്ള കോവിഡ് വൈറസിനെക്കാൽ 70 ശതമാനത്തിൽ അധികം അപകടകാരിയാണ് യുകെയിൽ കണ്ടെത്തിയ വരകഭേദം. പുതിയ വകഭേദം നിയന്ത്രണവിധേയമല്ലെന്ന് ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻക്കോക്ക് അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇറ്റലയിൽ ഒരാളിൽ കണ്ടെത്തിയിരുന്നു.
കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy