ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധന. ഒരു ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയിൽ വീണ്ടും കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 524 പേർക്ക് രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ 3,618 പേർ ചികിത്സയിലുണ്ട്.
കഴിഞ്ഞ 113 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന രോഗികളുടെ എണ്ണമാണിത്. കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചവരുടെ ആകെ എണ്ണം 5,30,781 ആണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നു. കോവിഡ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും വർധനവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി നിർദേശം നൽകി.
ജാഗ്രതപാലിക്കണമെന്ന നിർദേശവുമായി ശനിയാഴ്ച സംസ്ഥാനങ്ങൾക്ക് കത്തയച്ചു. ഐസിയു സൗകര്യമുള്ള കിടക്കകൾ, മരുന്ന്, ഓക്സിജൻ തുടങ്ങിയവയുടെ ലഭ്യത ആശുപത്രികളിൽ ഉറപ്പുവരുത്തണമെന്നും അദ്ദേഹം നിർദേശിച്ചു. ഉത്സവ കാലങ്ങളിൽ ആളുകൾ കൂട്ടംകൂടുന്നത് വർധിച്ചതിനാൽ വരും ദിവസങ്ങളിൽ കോവിഡ് കേസുകൾ വീണ്ടും ഉയർന്നേക്കുമെന്നാണ് സൂചന.
ലോകത്തെ ആദ്യ കൊവിഡ് നേസൽ വാക്സിൻ; ഭാരത് ബയോടെക്കിന്റെ ഇൻകൊവാക് പുറത്തിറക്കി
ന്യൂഡൽഹി: മൂക്കിലൂടെ നൽകുന്ന ലോകത്തെ ആദ്യത്തെ കൊവിഡ് വാക്സിൻ പുറത്തിറക്കി. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയാണ് വാക്സിൻ പുറത്തിറക്കിയത്. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗും ഒപ്പമുണ്ടായിരുന്നു. ഭാരത് ബയോടെക് തയാറാക്കിയ ഇൻകൊവാക് എന്ന നേസൽ വാക്സിനാണ് പുറത്തിറക്കിയിട്ടുള്ളത്.
മൂക്കിലൂടെ നൽകുന്ന വാക്സിൻ കരുതൽ ഡോസായി നൽകാനുള്ള അനുമതി നേരത്തെ ഡ്രഗ്സ് കൺട്രോൾ ജനറൽ നൽകിയിരുന്നു. കൊവിൻ ആപ്പിൽ വാക്സിൻ ലഭ്യമാണ്. സർക്കാർ ആശുപത്രികളിൽ ഡോസിന് 325 രൂപയും സ്വകാര്യ ആശുപത്രികളിൽ 800 രൂപയുമാണ് വാക്സിന്റെ വില.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...