ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 28,591 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 338 പേരുടെ മരണവും ഇതിനിടയിൽ പുറത്ത് വന്നിട്ടുണ്ട്. രോഗമുക്തി നിരക്കിൽ ചെറിയൊരു മാറ്റം ഇത്തവണയുണ്ട്. 34,848 പേരാണ് രോഗമുക്തി നേടിയത്.
ഇതുവരെ രാജ്യത്ത് 3,32,36,921 പേർക്കാണ് രോഗം സ്ഥീരീകരിച്ചത്. നിലവിൽ 3,84,921 ആക്ടീവ് കേസുകളുണ്ട്. 3,24,09,345 പേർക്കാണ് ഇതുവരെ രോഗമുക്തി നിരക്ക്. 4,42,655 പേർ ഇതുവരെ രോഗത്തിന് കീഴടങ്ങി. 24 മണിക്കൂറിനുള്ളിൽ 73,82,07,378 പേർക്ക് വാക്സിനേഷൻ പൂർത്തിയാക്കിയിട്ടുണ്ട്.
അതിനിടെ കേരളത്തിലേക്കുള്ള യാത്ര ഒക്ടോബർ അവസാനം വരെ ഒഴിവാക്കണമെന്ന് കർണാടക (Karnataka) സർക്കാർ ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് നൽകിയ അറിയിപ്പിലാണ് കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കർണാടക സർക്കാർ നിർദേശിക്കുന്നത്.
ALSO READ : Covishield second dose: കൊവിഷീൽഡിൻറെ ഇടവേള കുറച്ച് ഹൈക്കോടതി; 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് സ്വീകരിക്കാം
അതേസമയം സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 20,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2812, എറണാകുളം 2490, തിരുവനന്തപുരം 2217, കോഴിക്കോട് 2057, കൊല്ലം 1660, പാലക്കാട് 1600, മലപ്പുറം 1554, ആലപ്പുഴ 1380, കോട്ടയം 1176, വയനാട് 849, കണ്ണൂര്‍ 810, ഇടുക്കി 799, പത്തനംതിട്ട 799, കാസര്‍ഗോഡ് 284 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...