India covid update: രാജ്യത്ത് 81 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്ക്; 24 മണിക്കൂറിനിടെ രോ​ഗം ബാധിച്ചത് 58,419 പേർക്ക്

രാജ്യത്ത് ഇതുവരെ 2,98,81,965 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,86,713 ആയി

Written by - Zee Malayalam News Desk | Last Updated : Jun 20, 2021, 10:52 AM IST
  • രാജ്യത്ത് 7,29,243 സജീവ കേസുകളാണ് ഉള്ളത്
  • ഇതുവരെ 27,66,93,572 ഡോസ് വാക്സിൻ നൽകിയതായും കേന്ദ്ര ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി
  • ജൂൺ 19 വരെ 39,10,19,083 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് അറിയിച്ചു
  • ഇന്നലെ മാത്രം 18,11,446 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഐസിഎംആർ
India covid update: രാജ്യത്ത് 81 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്ക്; 24 മണിക്കൂറിനിടെ രോ​ഗം ബാധിച്ചത് 58,419 പേർക്ക്

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 58,419 പേർക്ക് കൂടി കൊവിഡ് (Covid) സ്ഥിരീകരിച്ചു. 81 ദിവസത്തിന് ശേഷമാണ് പ്രതിദിന രോ​ഗികളുടെ എണ്ണം 60,000ൽ താഴെ എത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,576 മരണം (Death) കൂടി റിപ്പോർട്ട് ചെയ്തു.

രാജ്യത്ത് ഇതുവരെ 2,98,81,965 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,86,713 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 87,619 പേർ രോ​ഗമുക്തി നേടി. ഇതോടെ രാജ്യത്ത് ഇതുവരെ 2,87,66,009 പേർ കൊവിഡ് മുക്തരായി.

രാജ്യത്ത് 7,29,243 സജീവ കേസുകളാണ് ഉള്ളത്. ഇതുവരെ 27,66,93,572 ഡോസ് വാക്സിൻ നൽകിയതായും കേന്ദ്ര ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി. ജൂൺ 19 വരെ 39,10,19,083 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് അറിയിച്ചു. ഇന്നലെ മാത്രം 18,11,446 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് അറിയിച്ചു.

ALSO READ: Kerala COVID Update : സംസ്ഥാനത്ത് ഇന്ന് 12,000ത്തിന് മുകളിൽ കോവിഡ് കേസുകൾ, 115 പേർ കോവിഡ് ബാധിച്ച് മരിച്ചു

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (Test positivity rate) ഇപ്പോൾ 3.22 ശതമാനമാണ്. രോ​ഗമുക്തി നിരക്ക് 96.27 ശതമാനമാണ്. അതേസമയം, കൊവിഡ് മൂന്നാം തരം​ഗം ഒഴിവാക്കാൻ ജാ​ഗ്രത പുലർത്തണമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി. വിപണികളിലെ ജനക്കൂട്ടത്തിൽ ആശങ്ക അറിയിച്ച കേന്ദ്രം ജനക്കൂട്ടമുണ്ടാകുന്നത് നിയന്ത്രിക്കണമെന്നും നിർദേശിച്ചു.

രാജ്യത്ത് കൊവിഡ് മൂന്നാംതരം​ഗം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് മേധാവി രൺദീപ് ​ഗുലേറിയ അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ ശക്തമായി പാലിച്ചില്ലെങ്കിൽ അടുത്ത ആറ് മുതൽ എട്ട് ആഴ്ചയ്ക്കുള്ളിൽ മൂന്നാം തരം​ഗം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ജനസംഖ്യയിലെ ഭൂരിഭാ​ഗം പേരും വാക്സിൻ സ്വീകരിക്കുന്നത് വരെ മാസ്കും സാമൂഹിക അകലവും ഉൾപ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കൊവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരമായി നാല് ലക്ഷം രൂപ വീതം നൽകാനാകില്ലെന്ന് കേന്ദ്രം അറിയിച്ചു. പ്രകൃതി ദുരന്തങ്ങൾക്ക് സമാനമായി രോ​ഗ വ്യാപനം കണക്കാക്കാൻ ആകില്ല. കൊവിഡ് നേരിടുന്നതിനുള്ള തുകയെ ഇത് ബാധിക്കും. നികുതി വരുമാനം കുറയുന്നതും നഷട്പരിഹാരം നൽകാൻ തടസമാണെന്ന് കേന്ദ്രം (Central Government) ചൂണ്ടിക്കാട്ടി.

ALSO READ: Vaccination For Foreign Travellers: വിദേശത്ത് പോകുന്നവർക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ ബാച്ച് നമ്പരും തീയ്യതിയും

അതേസമയം, ദുബായ് പ്രവേശന വിലക്ക് നീക്കിയത്  പ്രവാസികൾക്ക് ആശ്വാസമായി. യുഎഇ റെസിഡൻസി വിസ ഉള്ളവർക്കും യുഎഇ അനുമതി നൽകിട്ടുള്ള കോവിഡ് വാക്സിന്റെ രണ്ട് ഡോസ് സ്വീകരിച്ചവർക്കുമാണ് നിലവിൽ പ്രവേശന അനുമതി നൽകിയിരിക്കുന്നത്. ജൂൺ 23 മുതലാണ് നിയന്ത്രണം ഒഴിവാക്കുന്നത്. എന്നാൽ യുഎഇ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് ജൂലൈ ആറ് വരെ നീട്ടിയിരുന്നു. കൊവിഷീൽഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചിരിക്കണം. ഇന്ത്യയിൽ അനുമതിയുള്ള കൊവാക്സിനും സ്പുട്നിക് വിക്കും യുഎഇ അംഗീകാരമില്ല.

ദുബായിലേക്ക് യാത്ര ചെയ്യുന്നതിന് 48 മണിക്കൂർ മുമ്പുള്ള കോവിഡ് ആർടി പിസിആർ നെഗറ്റീവ് സർട്ടിഫിക്കേറ്റ് ഹാജരാക്കണം. ഫലത്തിൽ ക്യുആർ കോഡ് നിർബന്ധമാണ്. യുഎഇ പൗരന്മാർക്ക് ടെസ്റ്റ് നിർബന്ധമില്ല. വിമാനത്തിൽ കയറുന്നതിന് നാല് മണിക്കൂർ മുമ്പ് റാപിഡ് പിസിആർ ടെസ്റ്റിന് വിധേയരാകണം. വിമാനം ദുബായിൽ എത്തിയതിന് ശേഷം വീണ്ടും കൊവിഡ് പിസിആർ ടെസ്റ്റിന് വിധേയരാകണം തുടങ്ങിയവയാണ് നിബന്ധനകൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News