ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളിൽ വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,64,202 പുതിയ കോവിഡ് കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 6.7 ശതമാനം വർധനവാണ് പ്രതിദിന കോവിഡ് കേസുകളിൽ രേഖപ്പെടുത്തിയത്.
The country recorded 315 COVID fatalities in the last 24 hours, taking the total death toll to 4,85,350: Union Health Ministry
As per the ministry, over 15.17 crore balance COVID vaccine doses are available with the States/UTs to be administered
— ANI (@ANI) January 14, 2022
ഇതോടെ സജീവ കേസുകൾ 12,72,073 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 14.78 ശതമാനം ആയി. രാജ്യത്ത് 24 മണിക്കൂറിനിടെ 1,09,345 പേർ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ ഒമിക്രോൺ ബാധിതരുടെ ആകെ എണ്ണം 5,753 ആണ്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 315 പേരാണ് കോവിഡ് ബാധിച്ച് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 4,85,350 ആയി.
-
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqAios Link - https://apple.co/3hEw2hy