India Covid Update : പ്രതിദിന കോവിഡ് കേസുകളിൽ നേരിയ കുറവ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.98 ശതമാനം

കഴിഞ്ഞ 24 മണിക്കൂറുകളിൽ 51,667 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.

Written by - Zee Malayalam News Desk | Last Updated : Jun 25, 2021, 10:28 AM IST
  • കഴിഞ്ഞ 24 മണിക്കൂറുകളിൽ 51,667 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.
  • ഇന്നലെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 54,069 പേർക്കായിരുന്നു.
  • ഇന്നലെത്തേക്കാൾ 4.4 ശതമാനം കുറവ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറുകളിൽ രേഖപ്പെടുത്തിയത്.
  • തുടർച്ചയായ 18 മതത്തെ ദിവസവും രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (Test Positivity Rate) 5 ശതമാനത്തിൽ താഴെയാണ്.
India Covid Update : പ്രതിദിന കോവിഡ് കേസുകളിൽ നേരിയ കുറവ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.98 ശതമാനം

New Delhi : രാജ്യത്ത് കോവിഡ് (Covid 19) കണക്കുകളിൽ നേരിയ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറുകളിൽ 51,667 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇന്നലെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 54,069 പേർക്കായിരുന്നു. ഇന്നലെത്തേക്കാൾ 4.4 ശതമാനം കുറവ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറുകളിൽ രേഖപ്പെടുത്തിയത്.

തുടർച്ചയായ 18 മതത്തെ ദിവസവും രാജ്യത്തെ  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (Test Positivity Rate) 5 ശതമാനത്തിൽ താഴെയാണ്.  കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രേഖപ്പെടുത്തിയ 2.98 ശതമാനമാണ്. നിലവിൽ രാജ്യത്ത്‌ കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6,12,868 പേരാണ്.

ALSO READ: India COVID Update : രാജ്യത്ത് വീണ്ടും ഉയർന്ന് പ്രതിദിന കോവിഡ് കേസുകൾ; 54,069 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു

തുടച്ചയായ 43 നാമത് ദിവസവും കോവിഡ് രോഗബാധിതരെക്കാൾ കൂടുതലാണ് രോഗവിമുക്തി നേടിവരുടെ എണ്ണം.  ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. കേരളത്തിൽ കോവിദഃ രോഗബാധ സ്ഥിരീകരിച്ചത്  12,078 പേർക്കാണ്. മഹാരാഷ്ട്രയിൽ 9,844 പേർക്കും തമിഴ് നാട്ടിൽ 6,162  പേർക്കും കോവിഡ് രോഗബാധ സ്ഥിരീകരിച്ചു.

ALSO READ: India COVID Update : രാജ്യത്ത് കോവിഡ് കേസുകളുടെ കണക്കുകളിൽ വർധന; 50,848 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു

കേന്ദ്ര ആരോഗ്യ മന്ത്രാലയം നൽകുന്ന വിവരങ്ങൾ അനുസരിച്ച് കേന്ദ്ര സർക്കാർ വാക്‌സിനേഷൻ ഏറ്റെടുത്തതിന് ശേഷം 72 മണിക്കൂറുകൾ തികയുമ്പോൾ 2 കോടി പേർ രാജ്യത്ത് കോവിഡ് വാക്‌സിൻ സ്വീകരിച്ചു. ജൂൺ 21 മുതലാണ് രാജ്യത്ത് എല്ലായിടത്തും സൗജന്യമായി കേന്ദ്ര സർക്കാർ നേരിട്ട് വാക്‌സിൻ നല്കാൻ ആരംഭിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News