New Delhi: രാജ്യത്ത് 45,892 പേർക്ക് കൂടി കോവിഡ് രോഗബാധ (Covid 19) സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ രാജ്യത്തെ കോവിഡ് കണക്കുകളിൽ 5 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 817 പേർ കൂടി കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടു. ഇതോട് കൂടി കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടവരുടെ ആകെ എണ്ണം 4,05,028 ആയി.
India reports 45,892 new #COVID19 cases, 44,291 recoveries, and 817 deaths in the last 24 hours, as per Health Ministry
Total cases: 3,07,09,557
Total recoveries: 2,98,43,825
Active cases: 4,60,704
Death toll: 4,05,028Total vaccinated: 36,48,47,549 (33,81,671 in last 24 hrs) pic.twitter.com/KFEi9MClz4
— ANI (@ANI) July 8, 2021
വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് വകഭേദങ്ങൾ (Covid Variant) കണ്ടെത്തിയ സാഹചര്യത്തിൽ കോവിഡ് കേസുകളിൽ നേരിയ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് ആകെ കോവിഡ് കേസുകൾ 3.07 കോടിയാണ്. തുടർച്ചയായ 17 ദിവസങ്ങളായി രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തിൽ താഴെയാണ്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.42 ശതമാനമാണ്.
ALSO READ: India Covid Update: 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 43,733 കേസുകൾ
രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 9,558 പേർക്ക് കൂടിയാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോട് കൂടി മഹാരാഷ്ട്രയിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 61.22 ലക്ഷമായി.
ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിക്കുന്നത് മഹാരാഷ്ട്ര. കേരളം, കർണാടക. തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്. തമിഴ്നാട്ടിൽ ബുധനാഴ്ച്ച 3367 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.3 ശതമാനമാണ്.
ALSO READ: TPR 15% മുകളിലാണെങ്കിൽ Triple Lockdown, നാളെ മുതൽ സംസ്ഥാന ലോക്ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റം
കേരളത്തിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ആകെ 15600 പേർക്കാണ് കേരളത്തിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 174 ജില്ലകളിൽ കോവിഡ് വകഭേദങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മഹാരാഷ്ട്ര, ഡൽഹി, പഞ്ചാബ്, തെലങ്കാന, പശ്ചിമ ബംഗാൾ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് വകബദ്ധങ്ങൾ മൂലമുള്ള രോഗബാധ ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയിട്ടുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...