India COVID Update : രാജ്യത്ത് 38,949 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു; 542 പേർ കൂടി കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടു

 രാജ്യത്ത് ആകെ 3.09 കോടി പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 

Written by - Zee Malayalam News Desk | Last Updated : Jul 16, 2021, 10:07 AM IST
  • കഴിഞ്ഞ ദിവസത്തേക്കാൾ 6.8 ശതമാനം കുറവാണ് ഇന്നത്തെ കോവിഡ് കണക്കുകൾ.
  • ഇതോട് കൂടി രാജ്യത്ത് ആകെ 3.09 കോടി പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
  • കഴിഞ്ഞ 24 മണിക്കൂറുകളിൽ 542 പേർ കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടു.
  • പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (Test Positivity Rate) 1.9 ശതമാനമാണ്.
India COVID Update : രാജ്യത്ത് 38,949 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു; 542 പേർ കൂടി കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടു

New Delhi : കഴിഞ്ഞ 24 മണിക്കൂറിൽ 38,949 പേർക്ക് കൂടി കോവിഡ് രോഗബാധ (Covid 19) സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 6.8 ശതമാനം കുറവാണ് ഇന്നത്തെ കോവിഡ് കണക്കുകൾ. ഇതോട് കൂടി രാജ്യത്ത് ആകെ 3.09 കോടി  പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറുകളിൽ 542 പേർ കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടു.

പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (Test Positivity Rate) 1.9 ശതമാനമാണ്. കഴിഞ്ഞ 25 ദിവസങ്ങളായി രാജ്യത്തെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തിൽ താഴെ തന്നെയാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. മഹാരാഷ്ട്രയിൽ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 61.89 ലക്ഷമാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 8,010 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. 170 രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്‌തു. 

ALSO READ: Covid third wave ഓ​ഗസ്റ്റിൽ ഉണ്ടാകുമെന്ന് ഐസിഎംആർ

കേരളത്തിലാണ് (Kerala)  പ്രതിദിന കോവിഡ് കണക്കുകൾ ഏറ്റവും ഉയർന്ന് നിൽക്കുന്നത്. കേരളത്തിൽ കഴിഞ്ഞ ൨൪ മണിക്കൂറുകളിൽ മാത്രം 13,773 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. കേരളം കഴിഞ്ഞാൽ മഹാരാഷ്ട്ര, തമിഴ്നാട്, കർണാടകം എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

അതേസമയം കൊവിഡ് മൂന്നാം തരം​ഗം ഓ​ഗസ്റ്റിൽ ഉണ്ടാകുമെന്ന് ഐസിഎംആർ അറിയിച്ചു. ഓ​ഗസ്റ്റ് അവസാനത്തോടെ രാജ്യത്ത് കൊവിഡ് മൂന്നാംതരം​ഗം പടർന്ന് പിടിച്ചേക്കുമെന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് മുന്നറിയിപ്പ് നൽകുന്നത്. എന്നാൽ മൂന്നാംതരം​ഗം രണ്ടാംതരം​ഗത്തേക്കാൾ ശക്തി കുറഞ്ഞതായിരിക്കുമെന്നാണ് ഐസിഎംആർ പകർച്ചവ്യാധി പ്രതിരോധവിഭാ​ഗം മേധാവി ഡോ.സമീരൻ പാണ്ഡ വ്യക്തമാക്കിയത്.

ALSO READ: Kerala Covid Update: കണക്കുകളിൽ കാര്യമായ കുറവില്ല, ഇന്ന് 13,773 പേര്‍ക്ക് കോവിഡ്,രോഗമുക്തി 12,370 പേര്‍\

ഒന്നാമത്തെയും രണ്ടാമത്തെയും തരംഗത്തിൽ ജനങ്ങളാർജിച്ച പ്രതിരോധശേഷി കുറഞ്ഞു വരുന്നത്, മൂന്നാംതരം​ഗത്തിന് ഒരു കാരണമാകാം. പ്രതിരോധശേഷി കുറഞ്ഞാൽ, മൂന്നാം തരംഗമുണ്ടായേക്കാമെന്ന് അദ്ദേഹം പറയുന്നു. ജനങ്ങളുടെ ആർജിത പ്രതിരോധ ശേഷിയെ മറികടക്കുന്ന ഏതെങ്കിലും വൈറസ് ജനിതകവകഭേദം പടർന്നു പിടിക്കുന്നതും മൂന്നാംതരം​ഗത്തിലേക്ക് നയിക്കും.

ALSO READ: Zika Virus : സംസ്ഥാനത്ത് സിക്ക വൈറസ് ക്ലസ്റ്റർ രൂപപ്പെട്ടു; ആദ്യം രോഗം റിപ്പോർട്ട് ചെയ്‌ത ആനയറ ഉൾപ്പെടുന്ന പ്രദേശത്താണ് ക്ലസ്റ്റർ രൂപപ്പെട്ടതെന്ന് മന്ത്രി വീണ ജോർജ്

സംസ്ഥാനങ്ങളിൽ നിയന്ത്രണങ്ങൾ നേരത്തേ പിൻവലിക്കുകയാണെങ്കിൽ വീണ്ടും രോഗവ്യാപനം സംഭവിക്കാമെന്നും ഡോ. പാണ്ഡ മുന്നറിയിപ്പ് നൽകുന്നു. ഇങ്ങനെ നാല് സാധ്യതകളാണ് അദ്ദേഹം മൂന്നാം തരം​ഗം സംഭവിക്കാൻ സാധ്യതയുള്ളതായി ചൂണ്ടിക്കാട്ടുന്നത്. ഡെൽറ്റ വകഭേദം രാജ്യത്ത് പടർന്നുപിടിച്ച് കഴിഞ്ഞു. ഇതിൽക്കൂടുതൽ വ്യാപനം ഡെൽറ്റ വകഭേദത്തിന് ഉണ്ടാക്കാനാകുമെന്ന് കരുതുന്നില്ലെന്നും സമീരൻ പാണ്ഡ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News