രാജ്യത്ത് വീണ്ടും കോവിഡ് രോഗബാധ വർധിച്ച് വരികെയാണ്. കഴിഞ്ഞ 24 മണിക്കൂറുകളിൽ 1,134 പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് നിലവിൽ കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7,026 ആണ്. രാജ്യത്ത് ഇതുവരെ 44.6 മില്യൺ ആളുകൾക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. അതേസമയം രാജ്യത്ത് H3N2 ഇൻഫ്ലുവൻസ കേസുകളും വർധിച്ച് വരികെയാണ്. ഇതുമൂലം ആളുകളിൽ ദീർഘക്കാലം നീണ്ട് നിൽക്കുന്ന പനിയും, ചുമയും ശ്വാസകോശ പ്രശ്‌നങ്ങളും ഉണ്ടാകുന്നുണ്ട്.
മാർച്ച് 22, ബുധനാഴ്ച പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിരുന്നു. രാജ്യത്ത് വീണ്ടും കോവിഡ് രോഗബാധ വർധിക്കുന്ന സാഹചര്യത്തിൽ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തിൽ പറഞ്ഞു. കൂടാതെ ജനങ്ങൾ കോവിഡ് മാനദണ്ഡം പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട് . ജീനോം സീക്വന്‍സിങ് അടക്കമുള്ള നടപടികള്‍ വര്‍ധിപ്പിക്കണമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
ALSO READ: Kerala Covid Updates: സംസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപനം; പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി
അതേസമയം കേരളത്തിലും കോവിഡ് രോഗബാധ വീണ്ടും വർധിച്ച് വരികെയാണ്. കഴിഞ്ഞ 24 മണിക്കൂറുകളിൽ സംസ്ഥാനത്ത് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 210 പേർക്കാണ്. മാസങ്ങൾക്ക് ശേഷമാണ് സംസ്ഥാനത്ത് 24 മണികൂറുകളിൽ ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിക്കുന്നത്. നിലവിൽ ആയിരത്തിലേറെ പേരാണ് സംസ്ഥാനത്ത് കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നത്.
തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചിരിക്കുന്നത്.111 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിരീക്ഷണം ശക്തിപ്പെടുത്താന്‍ മന്ത്രി വീണ ജോർജ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ കോവിഡ് സ്ഥിതി വിലയിരുത്തുന്നതിന് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ദിവസവും കോവിഡ് കേസുകള്‍ ആരോഗ്യ വകുപ്പ് അവലോകനം ചെയ്തു വരുന്നു. സംസ്ഥാനത്ത് കോവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടില്ല. ആശുപത്രി സജ്ജീകരണങ്ങള്‍ക്കായി ജില്ലകളും ആശുപത്രികളും സര്‍ജ് പ്ലാന്‍ തയ്യാറാക്കണമെന്ന് അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...