India China border issue: അ​തി​ര്‍​ത്തി​യി​ലെ സ്ഥി​തി അതീ​വ ഗുരുതരം, സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി പ്ര​ധാ​ന​മ​ന്ത്രി

കി​ഴ​ക്ക​ന്‍ ല​ഡാ​ക്കി​ലെ പാം​ഗോ൦ഗ്  ത​ടാക​ത്തി​ന് സ​മീ​പം വീണ്ടും സംഘര്‍ഷമുണ്ടായതിനെ ത്തുടര്‍ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി (Narendra Modi) നി​ല​വി​ലെ സ്ഥി​തി വി​ല​യി​രു​ത്തി. 

Last Updated : Sep 8, 2020, 05:01 PM IST
  • കി​ഴ​ക്ക​ന്‍ ല​ഡാ​ക്കി​ലെ പാം​ഗോ൦ഗ് ത​ടാക​ത്തി​ന് സ​മീ​പം വീണ്ടും സംഘര്‍ഷമുണ്ടായതിനെ ത്തുടര്‍ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നി​ല​വി​ലെ സ്ഥി​തി വി​ല​യി​രു​ത്തി
  • അതിര്‍ത്തിയില്‍ വെ​ടി​വ​യ്പു​ണ്ടാ​യ​താ​യ റി​പ്പോ​ര്‍​ട്ടു​ക​ളെ തു​ട​ര്‍​ന്ന് ഉ​ന്ന​ത സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി പ്ര​ധാ​ന​മ​ന്ത്രി സം​സാ​രി​ച്ച​താ​യാ​ണ് റിപ്പോര്‍ട്ട്.
India China border issue: അ​തി​ര്‍​ത്തി​യി​ലെ സ്ഥി​തി അതീ​വ ഗുരുതരം, സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ല്‍​ഹി: കി​ഴ​ക്ക​ന്‍ ല​ഡാ​ക്കി​ലെ പാം​ഗോ൦ഗ്  ത​ടാക​ത്തി​ന് സ​മീ​പം വീണ്ടും സംഘര്‍ഷമുണ്ടായതിനെ ത്തുടര്‍ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി (Narendra Modi) നി​ല​വി​ലെ സ്ഥി​തി വി​ല​യി​രു​ത്തി. 

അതിര്‍ത്തിയില്‍  വെ​ടി​വ​യ്പു​ണ്ടാ​യ​താ​യ റി​പ്പോ​ര്‍​ട്ടു​ക​ളെ തു​ട​ര്‍​ന്ന് ഉ​ന്ന​ത സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി പ്ര​ധാ​ന​മ​ന്ത്രി സം​സാ​രി​ച്ച​താ​യാ​ണ്  റിപ്പോര്‍ട്ട്. 

അ​തേ​സ​മ​യം, ഇ​ന്ത്യ-​ചൈ​ന അ​തി​ര്‍​ത്തി​യി​ല്‍ നാ​ല് പ​തി​റ്റാ​ണ്ടി​നി​ട​യി​ല്‍ ആ​ദ്യ​മാ​യി വെ​ടി​വ​യ്പു​ണ്ടാ​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മേ​ഖ​ല​യി​ലെ സ്ഥി​തി അ​തി​സ​ങ്കീ​ര്‍​ണ​മാ​കു​ക​യാ​ണ് എന്നാണ് വിലയിരുത്തല്‍.   

മുന്‍പ് ഗാ​ല്‍​വ​ന്‍ താഴ്‌വരയില്‍ ഉണ്ടായ സം​ഘ​ര്‍​ഷത്തില്‍  ഇ​രു​വി​ഭാ​ഗ​വും തോ​ക്കു​ക​ളു​പ​യോ​ഗി​ച്ചി​രു​ന്നി​ല്ല. 

കഴിഞ്ഞ  ജൂണ്‍ 15നാണ്  20 സൈനികരുടെ വീരമൃത്യുവിന് കാരണമായ ഏറ്റുമുട്ടല്‍  ഇന്ത്യ ചൈന അതിര്‍ത്തിയിലെ  ഗല്‍വാന്‍ താഴ്‌വരയില്‍ നടന്നത്. 

അതേസമയം, അതിര്‍ത്തി വിഷയത്തില്‍ NSA അജിത്‌  ഡോവല്‍ ഇടപെട്ടതോടെ  ചൈനീസ് സൈന്യം അതിര്‍ത്തിയില്‍നിന്നും  പിന്മാറുന്നതായി റിപ്പോര്‍ട്ടുകള്‍   പുറത്തു വന്നിരുന്നു.  

അതേസമയം, കിഴക്കൻ ലഡാക്കിൽ പ്രകോപനമുണ്ടാക്കിയത് ചൈനീസ് സൈന്യമാണെന്ന് ഇന്ത്യൻ സൈനിക വക്താവ് അറിയിച്ചു.

Also read: അതിർത്തിയിൽ വെടിവെപ്പ്: സ്ഥിരീകരണവുമായി ചൈന, പ്രതികരിക്കാതെ ഇന്ത്യ

മേഖലയിൽ സംഘർഷം ഒഴിവാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്.  യഥാർത്ഥ നിയന്ത്രണ രേഖ കടന്ന് ഇന്ത്യൻ സൈന്യം പോയിട്ടില്ല,  ഇന്ത്യ പ്രകോപനത്തിന് ശ്രമിച്ചു എന്ന ചൈനീസ് വാദം അടിസ്ഥാന രഹിതമാണെന്നും ഇന്ത്യൻ സൈനിക വക്താവ് വ്യക്തമാക്കി.

ഇന്ത്യയുടെ മുൻനിര പോസ്റ്റുകളുടെ നേർക്കെത്തിയ ചൈനീസ് സൈന്യമാണ് ആകാശത്തേക്ക് നിറയൊഴിച്ചത്. പ്രകോപനമുണ്ടാക്കിയെങ്കിലും ഇന്ത്യൻ സൈനികർ സമചിത്തതയോടെ പ്രശ്നത്തെ നേരിട്ടെന്നും പ്രസ്താവനയിൽ പറയുന്നു.

പ്രദേശത്ത് സമാധാനം സ്ഥാപിക്കാൻ സൈന്യം പ്രതിജ്ഞാബദ്ധമാണ്. അതിനൊപ്പം തന്നെ രാജ്യത്തിന്‍റെ   അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കുന്നതിൽ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ല. ചൈനീസ് സൈന്യത്തിന്‍റെ  പ്രസ്താവന അന്താരാഷ്ട്ര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സൈനിക വക്താവ് പ്രസ്താവനയിൽ വ്യക്തമാക്കി.

Trending News