IMA New Guidelines: ജാഗ്രത പാലിക്കുക, പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ഐഎംഎ

IMA New Guidelines for Omicron BF.7:  ലോകത്തെ പല രാജ്യങ്ങളിലും കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ രാജ്യവും ജാഗ്രതയിലാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും (IMA) ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.  

Written by - Zee Malayalam News Desk | Last Updated : Dec 22, 2022, 04:08 PM IST
  • ലോകത്തെ പല രാജ്യങ്ങളിലും കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ രാജ്യവും ജാഗ്രതയിലാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും (IMA) ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
IMA New Guidelines: ജാഗ്രത പാലിക്കുക, പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ഐഎംഎ

IMA New Guidelines for Omicron BF.7: ലോകത്ത്  കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ 24  മണിക്കൂറിനുള്ളിൽ 5,37,000 പുതിയ കൊറോണ കേസുകളാണ് ലോകത്തെ പല രാജ്യങ്ങളിലായി റിപ്പോർട്ട് ചെയ്തത്. ചൈന, അമേരിക്ക, ജപ്പാൻ, ദക്ഷിണ കൊറിയ, ഫ്രാൻസ്, ബ്രസീൽ എന്നീ രാജ്യങ്ങളിലാണ് നിലവില്‍ കൂടുതാലായി കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

Also Read:  Omicron BF.7 In India: ചൈനയില്‍ കൊലവിളി നടത്തി കൊറോണ, ഭയമല്ല ജാഗ്രത അനിവാര്യം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം 

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, ഇന്ത്യയിൽ 145 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ലോകത്തെ പല രാജ്യങ്ങളിലും കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ രാജ്യവും ജാഗ്രതയിലാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും (IMA) ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

Also Read:  BF.7 Variant: ചൈനയിൽ നാശം വിതയ്ക്കുന്ന ഒമിക്രോണ്‍  BF.7 വകഭേദം എത്രത്തോളം മാരകമാണ്? അതിന്‍റെ ലക്ഷണങ്ങൾ എന്തൊക്കെ?

ചൈനയില്‍ വ്യാപകമായി പെരുകുന്ന ഒമിക്രോണ്‍ ഉപ വകഭേദമായ BF.7  ബാധിച്ച 4 രോഗികളെ ഇന്ത്യയിലും കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ ഇതിനോടകം സുഖം പ്രാപിച്ചു കഴിഞ്ഞു, എങ്കിലും ഈ വസ്തുത കണക്കിലെടുത്ത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍  (India Medical Association-IMA) പുതിയ കോവിഡ് -19 മാർഗ്ഗനിർദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിയ്ക്കുകയാണ്.  

Also Read: Corona Virus New Guidelines: കോവിഡ് അവസാനിച്ചിട്ടില്ല, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുക; കേന്ദ്ര സര്‍ക്കാര്‍

ചൈനയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൊവിഡ് കേസുകളുടെ പെട്ടെന്നുള്ള വര്‍ദ്ധന ശ്രദ്ധയില്‍പ്പെട്ടതോടെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും അലേർട്ട് മോഡിലെത്തി. ഒപ്പം  COVID-19 സംബന്ധിച്ച് പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തു. ഈ നിര്‍ദ്ദേശങ്ങള്‍ ഉടനടി പ്രാബല്യത്തിൽ വരുമെന്നും എല്ലാവരും കോവിഡ്  തടയുനതിന് ഉചിതമായ പെരുമാറ്റം പിന്തുടരണമെന്ന് അസോസിയേഷൻ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു. മാസ്ക് ധരിയ്ക്കുക, സാമൂഹിക അകലം പാലിയ്ക്കുക തുടങ്ങിയവ അടക്കം നിരവധി നിര്‍ദ്ദേശങ്ങളാണ് IMA നല്‍കിയിരിയ്ക്കുന്നത്. 

 അതേസമയം, ശക്തമായ ഇൻഫ്രാസ്ട്രക്ചർ, ഇന്ത്യയിലെ പൊതു-സ്വകാര്യ മേഖലകളിലെ സമർപ്പിത മെഡിക്കൽ ആരോഗ്യ പ്രവര്‍ത്തകര്‍, സർക്കാരിൽ നിന്നുള്ള സജീവ നേതൃത്വ പിന്തുണ, മതിയായ മരുന്നുകളുടെയും വാക്സിനുകളുടെയും ലഭ്യത എന്നിവയാൽ മുൻകാലത്തെപ്പോലെ ഏത് സാഹചര്യവും കൈകാര്യം ചെയ്യാൻ കഴിയുമെന്ന് IMA വ്യക്തമാക്കി. 

2021 പോലെ ഏത് സാഹചര്യവും നേരിടാൻ സജ്ജരായിരിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളതായി  IMA വ്യക്തമാക്കി. കൂടാതെ, അടിയന്തര സേവനങ്ങൾ ലഭ്യമാക്കാൻ ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. മരുന്നുകൾ, ഓക്സിജൻ വിതരണം, ആംബുലൻസ് സേവനങ്ങൾ എന്നിവ തയ്യാറാക്കി സൂക്ഷിക്കുക, അവശ്യ ഘട്ടത്തില്‍ വേണ്ട  നടപടികൾ സ്വീകരിക്കാൻ സംസ്ഥാന, പ്രാദേശിക ശാഖകൾക്ക് ഉപദേശം, കൊവിഡ് പടരുന്ന സാഹചര്യത്തിൽ പ്രാഥമിക നടപടികൾ സ്വീകരിക്കുക എന്നീ നിര്‍ദ്ദേശങ്ങള്‍  IMA ഇതിനോടകം നല്‍കിക്കഴിഞ്ഞു. 

അതേസമയം, നിലവില്‍ സ്ഥിതി ആശങ്കാജനകമല്ലെന്നും അതിനാൽ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഐഎംഎ അറിയിച്ചു. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ തടയുന്നതാണ് നല്ലത്. അതിനാൽ, വൈറസ് നിയന്ത്രിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണമെന്ന്  IMA നിർദ്ദേശിച്ചു. 

IMA പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങള്‍ ചുവടെ; -

1. എല്ലാ പൊതു സ്ഥലങ്ങളിലും മാസ്ക് ധരിയ്ക്കുക. 

2. സാമൂഹിക അകലം പാലിയ്ക്കുക. 

3. സോപ്പും വെള്ളവും ഉപയോഗിച്ച് പതിവായി കൈ കഴുകുക അല്ലെങ്കിൽ സാനിറ്റൈസര്‍ പയോഗിക്കുക. 

4. വിവാഹം, രാഷ്ട്രീയ അല്ലെങ്കിൽ സാമൂഹിക യോഗങ്ങൾ തുടങ്ങിയ പൊതുയോഗങ്ങൾ കഴിവതും  ഒഴിവാക്കുക. 

5. അന്താരാഷ്ട്ര യാത്രകൾ ഒഴിവാക്കുക.

6. പനി, തൊണ്ടവേദന, ചുമ, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കിൽ ഡോക്ടറെ സമീപിക്കുക.

7.  ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാത്തവര്‍ എത്രയും പെട്ടെന്ന് നിങ്ങളുടെ കോവിഡ് വാക്സിനേഷൻ  പൂർത്തിയാക്കുക.

8. കാലാകാലങ്ങളിൽ സർക്കാർ പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പിന്തുടരുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

  

 

 
 

  

Trending News