Churchgate Railway Station Rename: മുംബൈയിലെ ഐക്കണിക് ചർച്ച്ഗേറ്റ് റെയിൽവേ സ്റ്റേഷന്‍റെ പേര് മാറുന്നു..!! ആരാണ് ചിന്തമൻറാവു ദേശ്മുഖ്? അറിയാം

Churchgate Railway Station Rename:  റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ( Reserve Bank of India - RBI)) ആദ്യ ഇന്ത്യൻ ഗവർണറായ സി ഡി ദേശ്മുഖിന്‍റെ പേരിലാണ് ചർച്ച്ഗേറ്റ് റെയിൽവേ സ്റ്റേഷന്‍ ഇനി അറിയപ്പെടുക.

Written by - Zee Malayalam News Desk | Last Updated : Feb 28, 2023, 12:40 PM IST
  • റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ( Reserve Bank of India - RBI)) ആദ്യ ഇന്ത്യൻ ഗവർണറായ സി ഡി ദേശ്മുഖിന്‍റെ പേരിലാണ് ചർച്ച്ഗേറ്റ് റെയിൽവേ സ്റ്റേഷന്‍ ഇനി അറിയപ്പെടുക.
Churchgate Railway Station Rename: മുംബൈയിലെ ഐക്കണിക് ചർച്ച്ഗേറ്റ് റെയിൽവേ സ്റ്റേഷന്‍റെ  പേര് മാറുന്നു..!! ആരാണ് ചിന്തമൻറാവു ദേശ്മുഖ്? അറിയാം

Mumbai: ചരിത്രം ഉറങ്ങുന്ന മുംബൈയിലെ പ്രസിദ്ധമായ ചർച്ച്ഗേറ്റ് റെയിൽവേ സ്റ്റേഷന്‍റെ പേര് മാറുന്നു...!!  153 വർഷം പഴക്കമുള്ള  ചർച്ച്ഗേറ്റ് റെയിൽവേ സ്റ്റേഷന്‍ ഇനി 'ചിന്തമൻറാവു ദേശ്മുഖ് സ്റ്റേഷൻ' (Chintamanrao Deshmukh station) എന്നാവും അറിയപ്പെടുക. 

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ( Reserve Bank of India - RBI)) ആദ്യ ഇന്ത്യൻ ഗവർണറായ സി ഡി ദേശ്മുഖിന്‍റെ പേരിലാണ് ചർച്ച്ഗേറ്റ് റെയിൽവേ സ്റ്റേഷന്‍ ഇനി അറിയപ്പെടുക.  പേര് മാറിയാലും ഐക്കണിക് ചർച്ച്ഗേറ്റ് റെയിൽവേ സ്റ്റേഷനായി തന്നെ ചരിത്രം ഇതിനെ  ഓർക്കും  എന്ന കാര്യത്തില്‍ സംശയമില്ല...!! 

ഇതിനോടകം പേര് മാറുന്ന മഹാരാഷ്ട്രയിലെ മൂന്നാമത്തെ റെയില്‍വേ സ്റ്റേഷനാണ് ഇത്. നേരത്തെ, വിക്ടോറിയ ടെർമിനസിന്‍റെ  പേര് ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് (സിഎസ്എംടി) എന്നും എൽഫിൻസ്റ്റൺ റോഡ് സ്റ്റേഷന്‍റെ  പേര്  പ്രഭാദേവി സ്റ്റേഷൻ എന്നും മാറ്റിയിരുന്നു. 

Also Read:  Swapna Shastra: സ്വപ്നത്തില്‍ വെള്ളം കണ്ടാല്‍ എന്താണ് അര്‍ത്ഥം? സ്വപ്ന ശാസ്ത്രം പറയുന്നത് 

ആരാണ് ചിന്തമൻറാവു ദേശ്മുഖ്?

സി ഡി ദേശ്മുഖ്  അല്ലെങ്കില്‍ ചിന്തമൻറാവു ദേശ്മുഖ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവർണര്‍ സ്ഥാനത്ത്‌ എത്തുന്ന ആദ്യ ഇന്ത്യാക്കാരനാണ്.  1943 ൽ ആർബിഐ (RBI)യുടെ ആദ്യ ഇന്ത്യൻ ഗവർണറായി അദ്ദേഹം ചുമതലയേറ്റു.  ആ പദവിയില്‍ അദ്ദേഹം 1949 വരെ സേവനമനുഷ്ഠിച്ചു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI), ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (LIC) എന്നിവ ദേശ്മുഖിന്‍റെ കാലത്താണ് രൂപീകരിച്ചത്.

1950-ൽ അദ്ദേഹം ആസൂത്രണ കമ്മീഷനിലും അംഗമായി. 1950 മുതൽ ആറ് വർഷം കേന്ദ്ര ധനമന്ത്രിയായും ദേശ്മുഖ് സേവനമനുഷ്ഠിച്ചു.

1956 നും 1961 നും ഇടയിൽ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍റെ (UGC) ചെയർമാനായിരുന്നു ദേശ്മുഖ്.

സംയുക്ത മഹാരാഷ്ട്രയ്ക്ക് വേണ്ടിയുള്ള മുറവിളി ശക്തമായതിനെ തുടർന്ന് ദേശ്മുഖ് ധനമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. മഹാരാഷ്ട്രയും ഗുജറാത്തും അവകാശവാദം ഉന്നയിക്കുന്നതിനാൽ മുംബൈയെ കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിക്കുന്ന കാര്യം കേന്ദ്ര സർക്കാർ അന്ന് പരിഗണിച്ചിരുന്നു.

 ചർച്ച്ഗേറ്റ്  റെയിൽവേ സ്റ്റേഷന്‍റെ പേര് മാറാന്‍ ഉണ്ടായ സാഹചര്യം എന്താണ്? 

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ചർച്ച്ഗേറ്റ് റെയിൽവേ സ്റ്റേഷന്‍റെ പേര് മാറ്റാനുള്ള പ്രമേയം കൈക്കൊണ്ടത്. അതേസമയം, രാജ്യത്തെ ഏത് റെയിൽവേ സ്റ്റേഷന്‍റെയും പേര് മാറ്റാനുള്ള അന്തിമ തീരുമാനം കേന്ദ്രസർക്കാരിന്‍റെയാണ്. ഏതെങ്കിലും റെയിൽവേ സ്റ്റേഷന്‍റെ പേര് മാറ്റാനുള്ള നിർദ്ദേശം സംസ്ഥാന സർക്കാർ കേന്ദ്രത്തിന് അയയ്ക്കണം. പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കുന്ന ആഭ്യന്തര മന്ത്രാലയമാണ് ഇതിന് അനുമതി നൽകേണ്ടത്.

ഒരു റെയില്‍വേ സ്റ്റേഷന്‍റെ പേര് മാറ്റുന്നതിന് മുന്‍പ് ചില  കടമ്പകള്‍ കടാക്കാനുണ്ട്. അതായത്, റെയിൽവേ സ്റ്റേഷന്‍റെ പേര് മാറ്റുന്നതിന്, സംസ്ഥാന സർക്കാർ ആ നിർദ്ദേശം ആഭ്യന്തര മന്ത്രാലയത്തിന്‍റെ അംഗീകാരത്തിനായി അയയ്ക്കുന്നു. പേര് മാറ്റുന്നതിന് അനുമതി നൽകുന്നതിന് മുമ്പ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം റെയിൽവേ മന്ത്രാലയത്തെയും അറിയിക്കുന്നു. അതിനു ശേഷം, പുതിയ പേരിലുള്ള മറ്റേതെങ്കിലും റെയിൽവേ സ്റ്റേഷൻ രാജ്യത്ത് നിലവിലുണ്ടോ എന്ന് പരിശോധിക്കുന്നു. ഇതിനായി ആഭ്യന്തര മന്ത്രാലയം, റെയിൽവേ മന്ത്രാലയം, തപാൽ വകുപ്പ്, സർവേ ഓഫ് ഇന്ത്യ എന്നിവയിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (No Objection Certificate) വാങ്ങണം. അതിനുശേഷം മാത്രമേ സ്റ്റേഷന്‍റെ പേര് മാറ്റാൻ സാധിക്കുകയുള്ളൂ. 
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News