Viral:അതല്റ്റുകളെ പുറത്താക്കി നായയുമായി സ്റ്റേഡിയത്തിൽ ഐഎഎസ് ദമ്പതികളുടെ നടത്തം; ട്രാൻസ്ഫ്ർ അടിച്ച് കേന്ദ്രം

ഡൽഹി ത്യാഗരാജ് സ്റ്റേഡിയത്തിലാണ് സംഭവം. ഐഎഎസ് ദമ്പതികൾ ഇവരുടെ നായയുമായി ഏഴുമണിക്കാണ് സ്റ്റേഡിയത്തിനകത്ത് നടക്കാനിറങ്ങുന്നത്

Written by - Zee Malayalam News Desk | Last Updated : May 27, 2022, 12:48 PM IST
  • ഐഎഎസ് ദമ്പതികൾ ഇവരുടെ നായയുമായി ഏഴുമണിക്കാണ് സ്റ്റേഡിയത്തിനകത്ത് നടക്കാനിറങ്ങുന്നത്
  • ഇരുവരുടെയും ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിരുന്നു
  • ഇരുവരുടെയും ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയും
Viral:അതല്റ്റുകളെ പുറത്താക്കി നായയുമായി സ്റ്റേഡിയത്തിൽ ഐഎഎസ് ദമ്പതികളുടെ നടത്തം; ട്രാൻസ്ഫ്ർ അടിച്ച് കേന്ദ്രം

New Delhi: സ്റ്റേഡിയം അതല്റ്റുകൾക്ക് പരീശീലനത്തിന് നൽകിയാൽ തങ്ങൾക്ക് നായയുമൊത്ത് എങ്ങനെ നടക്കാൻ പറ്റുമെന്ന് ചോദിച്ച ഐഎഎസ് ദമ്പതികൾക്ക് എട്ടിൻറെ പണി കൊടുത്ത് കേന്ദ്രം. ഐഎഎസ് ഓഫീസര്‍മാരായ സഞ്ജീവ് കിർവാറിനെയും ഭാര്യ റിങ്കു ദഗ്ഗയെയുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്ഥലം മാറ്റിയത്. സഞ്ജീവിനെ ലഡാക്കിലേക്കും റിങ്കുവിനെ അരുണാചൽ പ്രദേശിലേക്കുമാണ് മാറ്റിയത്.

ഡൽഹി ത്യാഗരാജ് സ്റ്റേഡിയത്തിലാണ് സംഭവം. ഐഎഎസ് ദമ്പതികൾ ഇവരുടെ നായയുമായി ഏഴുമണിക്കാണ് സ്റ്റേഡിയത്തിനകത്ത് നടക്കാനിറങ്ങുന്നത്. ഇതാകട്ടെ ഇവിടെ പരിശീലനത്തിന് എത്തുന്ന കായിക താരങ്ങളെ പരിശീലനത്തിൽ നിന്നും വിലക്കിയതിന് ശേഷവുമായിരുന്നു.ഇരുവരുടെയും ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയും വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും കൂടി ചെയ്തതോടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഐഎഎസ് ദമ്പതികളെ സ്ഥലം മാറ്റുകയായിരുന്നു.

Also Read:  Ajmer Shrine: അജ്മീർ ഷെരീഫ് ദർഗയിലും സര്‍വേ നടത്തണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ രംഗത്ത്

ഇതിനിടെയിൽ സാമൂഹിക മാധ്യമങ്ങളിലും ഇവർക്കെതിരെ വലിയ പ്രതിഷേധമാണുണ്ടായത്.  നിങ്ങളുടെ കൂടെ ഒരു നായ ഉണ്ടോ. ചിലപ്പോ അരുണാചലിനോ ലഡാക്കിനോ  പോകാൻ നിങ്ങൾക്ക് ഭാഗ്യം ഉണ്ടാവും എന്നാണ് ട്വിറ്ററിൽ ഒരാളിട്ട  പോസ്റ്റ്.

എന്നാൽ ഇവരുടെ നായ എവിടെ പോകുമെന്നാണ് മറ്റൊരു വിഭാഗം ചോദിക്കുന്നത്. അരുണാചലാണ് നല്ലതെന്നും ലഡാക്കിൽ നല്ല തണുപ്പാണെന്നും ചിലർ പറയുന്നു. ഇതിനിടെ മോദി സർക്കാരിന് കയ്യടിച്ചും ഒരു വിഭാഗം സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News