ഇന്ത്യൻ എയർഫോഴ്സ്, ഐഎഎഫ് അഗ്നിവീർവായു അപേക്ഷകൾ ക്ഷണിക്കുന്നു. 2023 ജൂലൈ 27 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് agnipathvayu.cdac.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അഗ്‌നിവീർ ജനുവരി 2024 സെഷനിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ഓഗസ്റ്റ് 17 ആണ്.
അവിവാഹിതരായ പുരുഷന്മാർക്കും സ്ത്രീകൾക്കും മാത്രമേ ഐഎഎഫ് അഗ്നിവീർവായു റിക്രൂട്ട്‌മെന്റിലേക്ക് അപേക്ഷിക്കാനാകൂ. “ഇന്ത്യൻ എയർഫോഴ്‌സ്, 2023 ഒക്‌ടോബർ 13 മുതലുള്ള സെലക്ഷൻ ടെസ്റ്റിനായി അവിവാഹിതരായ ഇന്ത്യൻ പുരുഷ-സ്ത്രീ ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. വനിതാ ഉദ്യോഗാർത്ഥികളുടെ എണ്ണവും തൊഴിൽ സാധ്യതയും സേവന ആവശ്യകത അനുസരിച്ച് തീരുമാനിക്കും," ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കുന്നു.
യോഗ്യതാ മാനദണ്ഡം
സയൻസ് വിഷയങ്ങൾ: അപേക്ഷകർ സിഒബിഎസ്ഇ അംഗമായി ലിസ്റ്റ് ചെയ്തിട്ടുള്ള ഒരു വിദ്യാഭ്യാസ ബോർഡിൽ നിന്ന് മാത്തമാറ്റിക്സ്, ഫിസിക്സ്, ഇംഗ്ലീഷ് എന്നിവയുമായി ഇന്റർമീഡിയറ്റ്/10, പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം. മൊത്തം മാർക്ക് കുറഞ്ഞത് 50 ശതമാനം മാർക്കോടെ പാസായിരിക്കണം. ഇംഗ്ലീഷിൽ 50 ശതമാനം മാർക്ക് ഉണ്ടായിരിക്കണം.
അല്ലെങ്കിൽ സർക്കാർ അംഗീകൃത പോളിടെക്‌നിക് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് എഞ്ചിനീയറിംഗിൽ (മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇലക്ട്രോണിക്‌സ് / ഓട്ടോമൊബൈൽ / കമ്പ്യൂട്ടർ സയൻസ് / ഇൻസ്ട്രുമെന്റേഷൻ ടെക്‌നോളജി / ഇൻഫർമേഷൻ ടെക്‌നോളജി) മൂന്ന് വർഷത്തെ ഡിപ്ലോമ കോഴ്‌സുകൾ പാസായിരിക്കണം.
സയൻസ് വിഷയങ്ങൾ ഒഴികെ: സിഒബിഎസ്ഇ അംഗങ്ങളായി ലിസ്റ്റുചെയ്തിട്ടുള്ള കേന്ദ്ര / സംസ്ഥാന വിദ്യാഭ്യാസ ബോർഡുകൾ അംഗീകരിച്ച ഏതെങ്കിലും വിഷയങ്ങളിൽ കുറഞ്ഞത് 50 ശതമാനം മാർക്കോടെയും ഇംഗ്ലീഷിൽ 50 ശതമാനം മാർക്കോടെയും ഉദ്യോഗാർത്ഥി ഇന്റർമീഡിയറ്റ് / 10, പ്ലസ് ടു / തത്തുല്യ പരീക്ഷ പാസായിരിക്കണം.
ഇന്ത്യൻ എയർ ഫോഴ്സ് അഗ്നിവീർവായു 2024 റിക്രൂട്ട്‌മെന്റ്: ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ
agnipathvayu.cdac.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
റിക്രൂട്ട്മെന്റ് വിഭാഗം സെലക്ട് ചെയ്യുക.
റിക്രൂട്ട്‌മെന്റ്, കരിയർ സെലക്ട് ചെയ്യുക.
അഗ്നിവീർവായു അപേക്ഷാ ഫോം സെലക്ട് ചെയ്യുക.
എല്ലാ നിർദ്ദേശങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും യോഗ്യതാ മാനദണ്ഡങ്ങളും ശ്രദ്ധാപൂർവ്വം വായിക്കുക
അഗ്നിവീർവായു ആപ്ലിക്കേഷനിൽ നൽകിയിരിക്കുന്ന ആവശ്യമായ വിശദാംശങ്ങൾ നൽകുക.
എല്ലാ വിശദാംശങ്ങളും പൂരിപ്പിച്ചതിന് ശേഷം അപേക്ഷാ ഫോം പരിശോധിച്ച് അവലോകനം ചെയ്യുക.
തുടർന്ന് പ്രക്രിയ പൂർത്തിയാക്കാൻ സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.
തിരഞ്ഞെടുക്കൽ പ്രക്രിയ: തിരഞ്ഞെടുക്കൽ പ്രക്രിയയിൽ മൂന്ന് ഘട്ടങ്ങളുണ്ട്: ഘട്ടം 1- ഓൺലൈൻ പരീക്ഷ, ഘട്ടം 2- ഓൺലൈൻ പരീക്ഷ, ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ്, അഡാപ്റ്റബിലിറ്റി ടെസ്റ്റ് 1, 2, കൂടാതെ ഘട്ടം 3- മെഡിക്കൽ പരീക്ഷ എന്നിവയാണ്. അഗ്നിവീർവായു ഇൻടേക്ക് 01/2023-ൽ എൻറോൾമെന്റിനായി വിളിച്ച ഉദ്യോഗാർത്ഥികളുടെ ലിസ്റ്റ് ഫെബ്രുവരിയിൽ പ്രസിദ്ധീകരിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...