ന്യൂഡൽഹി: ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എഞ്ചിനീയറിങ് (GATE) പരീക്ഷയുടെ അഡ്മിഷൻ കാർഡ് ജനുവരി ഏഴ് മുതൽ ഡൗൺലോഡ് ചെയ്യാം. ഔദ്യോഗിക വെബ്സൈറ്റായ gate.iitkgp.ac.in ൽ നിന്ന് ജനുവരി ഏഴ് മുതൽ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാമെന്ന് ഔദ്യോഗിക സൈറ്റിലെ പ്രസ്താവനയിലൂടെ അറിയിച്ചു.
ഗേറ്റ് 2022 ഐഡി ജനനത്തീയതി എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യാനാകും. "ഗേറ്റ് 2022 പരീക്ഷയുമായി ബന്ധപ്പെട്ട വ്യാജ വിവരങ്ങളെക്കുറിച്ച് (വീഡിയോകൾ, ഇമെയിൽ, എസ്എംഎസ് മുതലായവ) ഉദ്യോഗാർത്ഥികൾ അറിഞ്ഞിരിക്കണം. ഗേറ്റ് 2022-ന്റെ ഒരേയൊരു ഔദ്യോഗിക വെബ്‌സൈറ്റാണിത്. ഏറ്റവും പുതിയ അറിയിപ്പുകൾ ഈ വെബ്‌സൈറ്റിൽ മാത്രം പരിശോധിക്കാൻ ഉദ്യോഗാർത്ഥികളോട് അഭ്യർത്ഥിക്കുന്നു.( https://gate.iitkgp.ac.in )എന്നും ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ വ്യക്തമാക്കി.
ഗേറ്റ് അഡ്മിറ്റ് കാർഡ് 2022 എങ്ങനെ ഡൗൺലോഡ് ചെയ്യാം
gate.iitkgp.ac.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോകുക
ഹോംപേജിൽ, നിയുക്ത GATE 2022 അഡ്മിറ്റ് കാർഡ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഐഡിയും ജനനത്തീയതിയും നൽകി ലോഗിൻ ചെയ്യുക
GAT2 2022 അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുക
ഗേറ്റ് 2022 പരീക്ഷകൾ ഫെബ്രുവരി അഞ്ചിന് ആരംഭിക്കും. ഫെബ്രുവരി 13 നാണ് പരീക്ഷകൾ അവസാനിക്കുന്നത്. ഗേറ്റ് 2022 രണ്ട് സ്ലോട്ടുകളിലായാണ് നടക്കുക - ആദ്യത്തേത് രാവിലെ ഒമ്പത് മുതൽ 12 വരെയും അടുത്തത് 2.30 മുതൽ 5.30 നും വരെയുമാണ് നടക്കുക. ഈ വർഷം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ഖരഗ്പൂരാണ് ഗേറ്റ് 2022 പരീക്ഷകൾ നിയന്ത്രിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...