ഹിമന്ത ബിശ്വ ശർമ്മ അസം (Assam)മുഖ്യമന്ത്രിയായി ചുമതലയേൽക്കുമെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചതും. ഇന്ന് ഗുവാഹട്ടിയിൽ നടന്ന ബിജെപി യോഗത്തിനെ തുടർന്നാണ് തീരുമാനം. മുൻ മുഖ്യമന്ത്രിയായിരുന്നു സർബാനന്ദ സോനോവാൾ തന്നെയാണ് ഹിമന്ത ബിശ്വായുടെ നാമം നിർദ്ദേശിച്ചത്. ശർമ്മയുടെ മുഖ്യമന്ത്രി സ്ഥാനത്തിന് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ അനുമതിയും ലഭിച്ചുവെന്ന് റിപ്പോർട്ടുകൾ ഉണ്ട്.
തുടർച്ചയായ രണ്ടാം തവണയാണ് അസം നിയമസഭാ തെരഞ്ഞെടുപ്പിൽ (Election) ബിജെപി വിജയിച്ച് ഭരണത്തിലേക്ക് വരുന്നത്. 126 അംഗ അസം തിയമസഭയിൽ 60 സീറ്റുകളാണ് ബിജെപിക്ക് നേടാൻ ആയത്. അത് കൂടാതെ സഖ്യ കക്ഷികളായ എജിപിക്ക് 9 സീറ്റും യുപിപിഎലിന് 6 സീറ്റുകളും ലഭിച്ചു.
ALSO READ: അസമിൽ ബിജെപി കക്ഷിയോഗം നാളെ ചേരും; പുതിയ സർക്കാർ രൂപീകരണം തീരുമാനിക്കും
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സൊണോവാളായിരുന്നു മുഖ്യമന്ത്രി (Chief Minister) സ്ഥാനാർഥി. എന്നാൽ ഇത്തവണ മുഖ്യമന്ത്രി ആരായിരിക്കുമെന്ന് തെരഞ്ഞെടുപ്പിന് ശേഷം അറിയിക്കുമെന്നാണ് പാർട്ടി പറഞ്ഞിരുന്നത്. കോൺഗ്രസ് അംഗമായിരുന്നു ബിശ്വ ആറ് വർഷങ്ങൾക്ക് മുമ്പാണ് ബിജെപിയിൽ അംഗത്വം എടുത്തത്. നോർത്ത് ഈസ്റ്റിൽ ബിജെപി വളർത്തിയതിൽ ബിശ്വ ശർമയുടെ പങ്ക് വളരെ വലുതാണ്.
ALSO READ: SBI ഉപയോക്താക്കൾക്കായി പ്രത്യേക നമ്പർ പുറത്തിറക്കി, ഇനി കാര്യങ്ങൾ നടത്താൻ ഒറ്റ കോൾ മതി!
കഴിഞ്ഞ സോനോവാൾ സർക്കാരിന്റെ സമയത്ത് ആരോഗ്യ മന്ത്രി കൂടി ആയിരുന്നു ബിശ്വ. 2015 ൽ തരുൺ ഗൊഗോയിയുടെ കോൺഗ്രസ് സർക്കാരിൽ നിന്നായിരുന്നു ബിശ്വ രാജി വെച്ചത്. തുടർന്ന് ബിജെപിയിൽ ചേരുകയും ആയിരുന്നു. തുടർന്ന് അടുത്ത വർഷം തുടർച്ചയായി മൂന്ന് വര്‍ഷം ഭരിച്ച് കൊണ്ടിരുന്ന തരുൺ ഗൊഗോയിയെയും കോൺഗ്രസിനെയും പരാജയപെടുത്തി കൊണ്ട് ബിജെപി ഭരണത്തിൽ എത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...