Hijab Row : ഹിജാബ് മതാചാരത്തിന്‍റെ ഭാഗമല്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ഹിജാബ് നിരോധനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോളേജ് വിദ്യാർഥികൾ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.   

Written by - Zee Malayalam News Desk | Last Updated : Feb 18, 2022, 07:35 PM IST
  • ഹിജാബ് നിരോധനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോളേജ് വിദ്യാർഥികൾ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
  • ഹിജാബ് ഇസ്ലാം മതത്തിന്റെ ഒഴിവാക്കാൻ പറ്റാത്ത മതാചാരത്തിന്റെ ഭാഗമായി വരുന്നില്ലെന്നാണ് സർക്കാർ പറഞ്ഞത്.
  • ഹർജിയിലെ വാദം നാളെ തുടരും.
  • ഹിജാബ് വിവാദത്തെ തുടർന്ന് കർണാടകയിൽ ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
Hijab Row : ഹിജാബ് മതാചാരത്തിന്‍റെ ഭാഗമല്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Bengaluru : മതസ്വാതന്ത്രത്തിനുള്ള അവകാശത്തില്‍ ഹിജാബ് ഉൾപ്പെടുന്നില്ലെന്ന് കർണാടക സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു.  ഹിജാബ് മതാചാരത്തിന്‍റെ ഭാഗമല്ലെന്നും സർക്കാർ പറഞ്ഞു. ഹിജാബ് നിരോധനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോളേജ് വിദ്യാർഥികൾ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ഹിജാബ് ഇസ്ലാം മതത്തിന്റെ ഒഴിവാക്കാൻ പറ്റാത്ത മതാചാരത്തിന്റെ ഭാഗമായി വരുന്നില്ലെന്നാണ് സർക്കാർ പറഞ്ഞത്.

ഹർജിയിലെ വാദം നാളെ തുടരും. ഹിജാബ് വിവാദത്തെ തുടർന്ന് കർണാടകയിൽ ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. പരീക്ഷയെഴുതാൻ എത്തിയ വിദ്യാർഥികൾ ഹിജാബ് ധരിച്ചത് മൂലം പരീക്ഷാഹാളിൽ കടക്കാൻ അനുവദിക്കാതിരുന്നത് വിവിധയിടങ്ങളിൽ സംഘർഷാവസ്ഥയ്ക്ക് കാരണമായി.

ALSO READ: Hijab Controversy: ഹിജാബ് വിവാദം, കേസ് വിശാല ബെഞ്ചിന് കൈമാറി കർണാടക ഹൈക്കോടതി

ഇതിനിടയിൽ ഹിജാബ് നിരോധിച്ചതിൽ പ്രതിഷേധിച്ച് കോളേജ് അദ്ധ്യാപിക ജോലി രാജിവെച്ചിരുന്നു. തുംക്കുരു പിയു കോളേജിലെ അധ്യാപികയായ ചാന്ദിനിയാണ് ജോലിയിൽ നിന്ന് രാജിവെച്ചത്. ചാന്ദിനി കഴിഞ്ഞ ദിവസം ഹിജാബ് ധരിച്ച് കോളേജിൽ എത്തിയപ്പോൾ ചാന്ദിനിയെ തടഞ്ഞിരുന്നു.  ഇതുവരെയും താൻ ഹിജാബ് ധരിച്ച് തന്നെയാണ് പഠിപ്പിച്ചതിരുന്നതെന്ന് ചാന്ദിനി തന്റെ രാജിക്കത്തിൽ വ്യക്തമാക്കി.

ALSO READ: Hijab Row: ഹിജാബ് ധരിച്ച് പെൺകുട്ടികളെ സ്‌കൂളിൽ പോകാൻ അനുവദിക്കാത്തത് ഭയാനകം, മലാല യൂസഫ്‌സായ്

അതേസമയം ഹിജാബ് നിരോധനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടകയിൽ കോൺഗ്രസ് അനിശ്ചിത കാല സമരം ആരംഭിച്ചിരുന്നു .  മന്ത്രി ഈശ്വരപ്പ രാജിവയ്ക്കണമെന്നും കൊണ്ഗ്രെസ്സ് പ്രവർത്തകർ ആവശ്യപ്പെട്ടിട്ടുണ്ട്. സമരം ആരംഭിച്ചിട്ട് രണ്ട് ദിവസം കഴിഞ്ഞു.  സംഭവത്തിൽ വിവിധയിടങ്ങളിൽ മുസ്ലിം വിദ്യാർഥികൾ കൂട്ടത്തോടെ ക്‌ളാസുകൾ ബഹിഷ്കരിച്ചു. ചിലയിടങ്ങളിൽ പ്രതിഷേധവുമായി എത്തിയ  വിദ്യാർഥികളും പൊലീസ് ഉദ്യോഗസ്ഥരും തമ്മിലും സംഘർഷം ഉണ്ടായി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News