ന്യൂഡൽഹി: പൊള്ളി കുമിളക്കുന്ന വിധം ചൂടാണ് ഇപ്പോൾ രാജ്യത്തെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? അതാണ് ഇപ്പോഴത്തെ അവസ്ഥ.ഇന്ത്യയുടെ മിക്ക ഭാഗങ്ങളും ഉഷ്ണതരംഗത്തിന്റെ പിടിയിലാണ്. സാധാരണയേക്കാൾ ഉയർന്ന താപനിലയാണ് അനുഭവപ്പെടുന്നത്. ഇതോടെ ആളുകളുടെ ദൈനംദിന ജീവിതവും ദുഷ്കരമാവുകയാണ്.ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും വേനൽ ആരംഭിച്ചിട്ടേയുള്ളൂ.വരും മാസങ്ങളിൽ കൂടുതൽ തീവ്രമായ ഉഷ്ണ തരംഗങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്.
സാധാരണ താപനിലയേക്കാൾ കൂടുതൽ
വടക്കുപടിഞ്ഞാറൻ, ഉപദ്വീപ് പ്രദേശങ്ങൾ ഒഴികെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഏപ്രിൽ മുതൽ ജൂൺ വരെ സാധാരണയേക്കാൾ ഉയർന്ന താപനിലയാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ഈ കാലയളവിൽ സാധാരണയേക്കാൾ ഉയർന്ന ഉഷ്ണ തരംഗ ദിവസങ്ങൾ പ്രതീക്ഷിക്കുന്നു.
കാലാവസ്ഥാ വ്യതിയാനവും ഉഷ്ണ തരംഗങ്ങളും
കാലാവസ്ഥാ വ്യതിയാനം മൂലം ഇന്ത്യയിൽ ഉഷ്ണ തരംഗങ്ങളുടെ തീവ്രതയും വർദ്ധിച്ചതായി ശാസ്ത്രജ്ഞർ പറയുന്നു.വലിയ തോതിലുള്ള വികസനം വഴി ഡൽഹി പോലുള്ള സ്ഥലങ്ങളിൽ പച്ചപ്പ് കുറയുകയാണ്. ഇത് കൂടുതൽ ചൂടിലേക്ക് നയിക്കുന്നതായി മെറ്റ് വെതറിലെ കാലാവസ്ഥാ വ്യതിയാന വിഭാഗം വൈസ് പ്രസിഡന്റ് മഹേഷ് പലാവത് പറയുന്നു.2021 ലെ ഒരു പഠനത്തിൽ ഇന്ത്യയിൽ 50 വർഷത്തിനുള്ളിൽ ഉഷ്ണ തംരംഗത്തിൽ മരിച്ചതെന്ന് വ്യക്തമാക്കുന്നു.
കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം മുൻ സെക്രട്ടറി എം രാജീവൻ, ശാസ്ത്രജ്ഞരായ കമൽജിത് റേ, എസ് എസ് റേ, ആർ കെ ഗിരി, എ പി ഡിമ്രി എന്നിവർ ചേർന്ന് നടത്തിയ പഠനത്തിൽ
1971 മുതൽ 2019 വരെ രാജ്യത്ത് 706 കേസുകൾ എങ്കിലും ഉഷ്ണ തരംഗവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തതായി ചൂണ്ടിക്കാണിക്കുന്നു.
എൽ നിനോ വരുന്നു
2023-ൽ ഏറ്റവും അധികം ആശങ്കപ്പെടുത്തുന്ന കാര്യം.എൽനിനോയുടെ പ്രവചനമാണ് . ഇത് ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളിലും കടുത്ത ഉഷ്ണതരംഗത്തിനും വരൾച്ചയ്ക്കും കാരണമാകും. എൽ നിനോ സമയത്ത്, ഭൂമദ്ധ്യരേഖയിലൂടെ പടിഞ്ഞാറോട്ട് വീശുന്ന കാറ്റിന്റെ വേഗത കുറയുകയും ചൂടുവെള്ളം കിഴക്കോട്ട് തള്ളപ്പെടുകയും ഉപരിതല സമുദ്ര താപനില വർദ്ധിക്കുകയും ചെയ്യുന്നു. ഇതുവഴി ആഗോള താപനില ഉയരാൻ സാധ്യതയുണ്ടെന്ന് ലോക കാലാവസ്ഥാ സംഘടന (ഡബ്ല്യുഎംഒ) കഴിഞ്ഞ മാസം മുന്നറിയിപ്പ് നൽകിയിരുന്നു. എൽ നിനോ പ്രതിഭാസം വഴി 2016-ൽ ഏറ്റവും ചൂട് കൂടിയ വർഷം എന്നാണ് അറിയപ്പെടുന്നത് തന്നെ.
എല് നിനോയ്ക്ക് 70 ശതമാനം സാധ്യത
ഇന്ത്യയിൽ എൽ നിനോയ്ക്ക് 70 ശതമാനം സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്. സാധാരണ മൺസൂൺ ലഭിക്കുമെന്ന് ഏജൻസി പ്രവചിച്ചെങ്കിലും എൽ നീനോ മൂലം ഇതിന് പ്രശ്നം വന്നേക്കാം എന്ന് പറയുന്നു.കാലവർഷത്തിന്റെ രണ്ടാം പകുതിയിൽ എൽനിനോയുടെ ആഘാതം അനുഭവപ്പെട്ടേക്കാം.മെയ് മാസത്തിൽ തന്നെ എൽ നീനോ വന്നാൽ ത് തെക്കുപടിഞ്ഞാറൻ മൺസൂൺ കാലത്തെ ദുർബലപ്പെടുത്താൻ സാധ്യതയുണ്ട്. ഇന്ത്യയ്ക്ക് ലഭിക്കുന്ന മൊത്തം മഴയുടെ 70 ശതമാനവും തെക്കുപടിഞ്ഞാറൻ മൺസൂണിൽ നിന്നാണ്. രാജ്യത്തെ ഭൂരിഭാഗം കർഷകരും ഇപ്പോഴും ആശ്രയിക്കുന്നതും ഇതിനെയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...