New Delhi : ഇന്ത്യയിലെ കോവിഡ് മരണങ്ങളുമായി (COVID Death) ബന്ധപ്പെട്ട് അമേരിക്കൻ മാധ്യമമായ ന്യൂയോർക്ക് ടൈംസ് (New York Times) റിപ്പോർട്ടിനെതിരെ കേന്ദ്ര സർക്കാർ. റിപ്പോർട്ട് പൂർണമായും അടിസ്ഥാന രഹിതവും കൃത്യമായ ഒരു തെളിവുമില്ലാത്തതാണെന്ന് പറഞ്ഞു കൊണ്ടാണ് അമേരിക്കൻ മാധ്യമത്തിന്റെ റിപ്പോർട്ടിനെ കേന്ദ്രം തള്ളിക്കളയുന്നത്.
ഇന്ന് വൈകിട്ട് നടന്ന് വാർത്ത സമ്മേളനത്തിലാണ് കേന്ദ്രം ഇക്കാര്യത്തിലുള്ള നിലപാട് അറിയിക്കുന്നത്. റിപ്പോർട്ട് പൂർമായും തെറ്റാണെന്നും കൃതതയില്ലാത്തതുമാണെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർധൻ അറിയിക്കുന്നത്.
ALSO READ : Lockdown ഇടയിൽ കല്യാണം നടത്തിയവർക്ക് Marriage Certificate നൽകില്ലെന്ന് Madhya Pradesh സർക്കാർ
രാജ്യത്തെ കോവിഡ് മരണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സുതാര്യമായി തന്നെ സർക്കാർ കൈകാര്യം ചെയ്യുന്നതന്ന് പറഞ്ഞുകൊണ്ട് ആരോഗ്യ മന്ത്രാലയത്തിന്റെ ജോയിന്റെ സെക്രട്ടറി ലവ് അഗർവാൾ അമേരിക്കൻ മാധ്യമത്തിന്റെ വാർത്തയെ തള്ളി.
കൃത്യത ഇല്ലാത്ത റിപ്പോർട്ടുകൾ ചേർത്താണ് ഈ വാർത്തയെന്ന് നിതി ആയോഗ് അംഗം വി.കെ പോൾ അഭിപ്രായപ്പെട്ടു. എന്നാൽ ടെസ്റ്റ നടത്തി സ്ഥിരീകരിക്കാത്ത മരണങ്ങൾ നടന്നേക്കാം. പക്ഷെ സാധുവായ വിവരങ്ങൾ ഇല്ലാതെ ഊഹപോഹങ്ങൾ വെച്ച് റിപ്പോർട്ട് ചെയ്യുന്നത് ശരിയല്ല അത് ഞങ്ങൾ അംഗീകരിക്കില്ലയെന്ന് വി. കെ പറഞ്ഞു.
ALSO READ : Covid19 India Update: കോവിഡ് കണക്കുകൾ ആശ്വാസത്തിലേക്ക് 24 മണിക്കൂറിനിടയിൽ 2,11,298 പോസിറ്റീവ് കേസുകൾ മാത്രം
ഇന്ത്യയുടെ യഥാർഥ കോവിഡ് മരണ നിരക്ക് ഇതിലും വലുതാണെന്ന് തലക്കെട്ടിലാണ് ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട്. നിലവിലുള്ള 3 ലക്ഷം ഇന്ത്യയിലെ കോവിഡ് മരണം യഥാർഥത്തിൽ അതിന്റെ മൂന്ന് മടങ്ങ് അധികമാണെന്നാണ് റിപ്പോർട്ട് പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...