Maharashtra Political Crisis: സുപ്രീംകോടതി തീരുമാനത്തിന് പിന്നാലെ ഷിൻഡെ, ഉദ്ധവ് ഗ്രൂപ്പുകളുടെ വാക്പോരിന് തുടക്കം!!

Maharashtra Political Crisis:  സുപ്രീം കോടതി തീരുമാനം പുറത്തു വന്നതേ ഏക്‌നാഥ് ഷിൻഡെയുടെ രാജി ആവശ്യപ്പെട്ട് ഉദ്ധവ് താക്കറെ രംഗത്തെത്തിയിരുന്നു.  ഷിൻഡെ ഗ്രൂപ്പിലെ ആളുകൾ രാജ്യദ്രോഹികളാണെന്നും അത്തരക്കാർക്ക് എങ്ങനെ ഭരണം നടത്താനാകും എന്നും താക്കറെ ചോദിച്ചു. 

Written by - Zee Malayalam News Desk | Last Updated : May 11, 2023, 04:03 PM IST
  • സുപ്രീം കോടതി തീരുമാനം പുറത്തു വന്നതേ ഏക്‌നാഥ് ഷിൻഡെയുടെ രാജി ആവശ്യപ്പെട്ട് ഉദ്ധവ് താക്കറെ രംഗത്തെത്തിയിരുന്നു.
Maharashtra Political Crisis: സുപ്രീംകോടതി തീരുമാനത്തിന് പിന്നാലെ ഷിൻഡെ, ഉദ്ധവ് ഗ്രൂപ്പുകളുടെ വാക്പോരിന് തുടക്കം!!

Mumbai: മഹാരാഷ്ട്രയിലെ  രാഷ്ട്രീയ വിവാദ വിഷയത്തില്‍ ഇന്ന് സുപ്രിംകോടതി നിര്‍ണ്ണായക തീരുമാനം കൈക്കൊണ്ടു.  ഇരുപക്ഷങ്ങളുടെയും ഭാഗം കേട്ട സുപ്രീംകോടതി വിഷയത്തില്‍ ഇരു പക്ഷങ്ങളും വരുത്തിയ പിഴവുകളും ചൂണ്ടിക്കാട്ടി.

Also Read: Uddhav Thackeray Vs Eknath Shinde Update: അയോഗ്യത വിഷയത്തില്‍ ഉത്തരവില്ല, ഗവർണറുടെ പിഴവുകള്‍ ചൂണ്ടിക്കാട്ടി സുപ്രീംകോടതി
 
വിഷയത്തില്‍ സുപ്രീം കോടതിയുടെ വലിയ തീരുമാനമാണ് പുറത്തു വന്നിരിയ്ക്കുനത്. അതായത്,  മഹാരാഷ്ട്രയില്‍ അടിയന്തിരമായി വിശ്വസ വോട്ടെടുപ്പ് നടത്തിയ ഗവര്‍ണറുടെ തീരുമാനം നിയമവിരുദ്ധമാണെന്ന്  കോടതി ചൂണ്ടിക്കാട്ടിയ കോടതി, ഉദ്ധവ് സർക്കാരിനെ പുനഃസ്ഥാപിക്കാൻ വിസമ്മതിച്ചു. ഉദ്ധവ് താക്കറെ വിശ്വാസവോട്ടെടുപ്പിനെ അഭിമുഖീകരിക്കാതെ അതിന് മുമ്പ് രാജിവെച്ചതിനാൽ ഉദ്ധവ് സർക്കാർ പുനഃസ്ഥാപിക്കാൻ കഴിയില്ലെന്ന് കാരണമായി സുപ്രീം കോടതി  വ്യക്തമാക്കി. അതായത്,  ഉദ്ധവ് സർക്കാർ വിശ്വാസ വോട്ടെടുപ്പിനെ നേരിട്ടിരുന്നുവെങ്കില്‍ കോടതിയുടെ തീരുമാനം മറ്റൊന്നാകുമായിരുന്നു...!! 

Also Read:  BJP on Exit Poll: കർണാടകയിൽ തൂക്കു നിയമസഭ ഉണ്ടാവില്ല, എക്‌സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി ബിജെപി 

അതേസമയം, സുപ്രീം കോടതി തീരുമാനം പുറത്തു വന്നതേ ഏക്‌നാഥ് ഷിൻഡെയുടെ രാജി ആവശ്യപ്പെട്ട് ഉദ്ധവ് താക്കറെ രംഗത്തെത്തിയിരുന്നു.  ഷിൻഡെ ഗ്രൂപ്പിലെ ആളുകൾ രാജ്യദ്രോഹികളാണെന്നും അത്തരക്കാർക്ക് എങ്ങനെ ഭരണം നടത്താനാകും എന്നും താക്കറെ ചോദിച്ചു.  ഈ മുഖ്യമന്ത്രിക്കും (ഷിൻഡെ) ഉപമുഖ്യമന്ത്രിക്കും (ദേവേന്ദ്ര ഫഡ്‌നാവിസിനും) അല്പമെങ്കിലും ധാർമികതയുണ്ടെങ്കിൽ താന്‍ രാജിവെച്ചത് പോലെ രാജിവെക്കണമെന്നും ഉദ്ധവ് പറഞ്ഞു.  

Also Read:  Horoscope Today May 11: ഒരു വിഷയത്തിലും പെട്ടെന്ന് തീരുമാനം എടുക്കരുത്, ഈ 4 രാശിക്കാർക്ക് വലിയ നഷ്ടം ഉണ്ടാകാം, ഇന്നത്തെ നിങ്ങളുടെ ദിവസം എങ്ങിനെ? 

അതേസമയം, സുപ്രീം കോടതിയുടെ നിരീക്ഷണം ഷിൻഡെ ഗ്രൂപ്പിനെ സന്തോഷിപ്പിച്ചു. സുപ്രീം കോടതി തീരുമാനം പുറത്തു വന്ന ഉടനെ തന്നെ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും വാർത്താസമ്മേളനം നടത്തി. എംവിഎയുടെ പ്രതീക്ഷകൾ അസ്തമിച്ചതായും സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായും  മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. 

ഉദ്ധവിന്‍റെ  ധാർമികത എവിടെപ്പോയി?
 
സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ പറഞ്ഞു. "തനിക്ക് ഭൂരിപക്ഷമില്ലെന്ന് ഉദ്ധവിന് അറിയാമായിരുന്നു. ധാർമ്മികതയെക്കുറിച്ച് ഉദ്ധവ് സംസാരിക്കരുത്. സത്യം ജയിച്ചു. നിയമപ്രകാരമാണ് സർക്കാർ രൂപീകരിച്ചത്. ബിജെപിയുമായി ചേർന്നാണ് ശിവസേന തിരഞ്ഞെടുപ്പിനെ നേരിട്ടത്. ജനങ്ങളുടെ അഭിപ്രായം ഞങ്ങൾ മാനിച്ചു. ബാലാ സാഹെബിന്‍റെ വീക്ഷണങ്ങളെ മാനിച്ചു. ഉദ്ധവിന്‍റെ രാജിയിൽ ധാർമികതയെക്കുറിച്ചുള്ള ഭയമില്ല. ധാർമികതയുടെ കാര്യം ഉദ്ധവിന് ചേരുന്നതല്ല. ശിവസേനയെ രക്ഷിക്കാനുള്ള ജോലിയാണ് ഞങ്ങൾ ചെയ്തത്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഞങ്ങൾക്ക് ചിഹ്നം നൽകി', ഏക്‌നാഥ് ഷിൻഡെ  പറഞ്ഞു. 

ഫഡ്‌നാവിസിന്‍റെ പരിഹാസം

തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനത്തിൽ ഉദ്ധവ് ഗ്രൂപ്പ് ഉന്നയിച്ച ചോദ്യങ്ങളിൽ ചിഹ്നം നൽകുന്നത് അവരുടെ അവകാശമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.  സർക്കാർ രൂപീകരിക്കാനുള്ള ഗവർണറുടെ ക്ഷണം കോടതിയും ശരിവച്ചിട്ടുണ്ട്, അതായത് ഈ സർക്കാർ രൂപീകരിച്ചത് ചട്ടങ്ങൾക്കനുസൃതമായാണ്. ധാർമികതയുടെ അടിസ്ഥാനത്തിലാണ് താൻ രാജിവെച്ചതെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. സർക്കാർ രൂപീകരിക്കുമ്പോൾ നിങ്ങളുടെ ധാർമികത എവിടെപ്പോയി?അതാണ് എന്‍റെ ചോദ്യം", ഫഡ്‌നാവിസ് പറഞ്ഞു. 
 
കൂടാതെ, മഹാവികാസ് അഘാഡിയുടെ പദ്ധതികൾ തെറ്റിപ്പോയെന്നും ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.  ഉദ്ധവ് താക്കറെയെ വീണ്ടും മുഖ്യമന്ത്രിയാക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അയോഗ്യനാക്കാനുള്ള അവകാശം സ്പീക്കർക്ക് മാത്രമാണെന്നും കോടതി വ്യക്തമാക്കി. അയോഗ്യത സുപ്രീംകോടതി വിധിക്കേണ്ട അസാധാരണ സാഹചര്യമല്ല ഇതെന്നും പറഞ്ഞിട്ടുണ്ട്. സുപ്രീം കോടതിയുടെ വിധിയിൽ പൂർണ സംതൃപ്തി രേഖപ്പെടുത്തുന്നുവെന്നും ഫഡ്‌നാവിസ് പറഞ്ഞു. ഈ സർക്കാർ ഇന്ന് വീഴുമെന്ന് ഊഹിച്ചവർ ഇപ്പോള്‍ നിശബ്ദരായിരിയ്ക്കുകയാണ്, ഫട്നവിസ് പറഞ്ഞു.

സുപ്രീം കോടതിയുടെ തീരുമാനം പുറത്തു വന്നതോടെ തടസങ്ങള്‍ ഇല്ല എന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ സുഗമമായി മുന്നോട്ടു പോകുമെന്ന കാര്യം ഉറപ്പായി... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News