Vijay Rupani തിരഞ്ഞെടുപ്പ് റാലിക്കിടെ സ്റ്റേജിൽ കുഴഞ്ഞു വീണു,​ഗുജറാത്ത് മുഖ്യമന്ത്രി ആശുപത്രിയിൽ

സംസാരം പകുതി മുറിഞ്ഞ് അദ്ദേഹം തളരുന്ന ദൃശ്യങ്ങൾ ട്വിറ്ററിലുണ്ട്.

Written by - Zee Malayalam News Desk | Last Updated : Feb 15, 2021, 09:19 AM IST
  • രൂപാനിയുടെ ആരോ​ഗ്യ സ്ഥിതി രണ്ട് ദിവസമായി മോശമായിരുന്നതായി ബി.ജെ.പി വ്യക്തമാക്കി
  • ശ​നി​യാ​ഴ്ച ജാം​ന​ഗ​റി​ലും ഞാ​യ​റാ​ഴ്ച വ​ഡോ​ദ​ര​യി​ലും ന​ട​ന്ന പൊ​തു​യോ​ഗ​ങ്ങ​ൾ അ​ദ്ദേ​ഹം റ​ദ്ദാ​ക്കി​യി​രു​ന്നി​ല്ല.
  • രൂപാനിയുടെ ആരോ​ഗ്യ നിലയെ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് ഫോണിൽ അദ്ദേഹത്തിനോട് ആരാഞ്ഞു.
Vijay Rupani തിരഞ്ഞെടുപ്പ് റാലിക്കിടെ സ്റ്റേജിൽ കുഴഞ്ഞു വീണു,​ഗുജറാത്ത് മുഖ്യമന്ത്രി ആശുപത്രിയിൽ

വഡോദര: ​ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്റ്റേജിൽ കുഴഞ്ഞു വീണു. വഡോദരയിലെ നിസാംപുര തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണത്തിന് എത്തിയതായിരുന്നു അദ്ദേഹം. പ്രസം​ഗിക്കാനായി സ്റ്റേജിലെത്തിയ അദ്ദേ​ഹം. സംസാരം പകുതി മുറിഞ്ഞ് തളരുന്ന ദൃശ്യങ്ങൾ ട്വിറ്ററിലുണ്ട്. സുരക്ഷാ ഉദ്യോ​ഗസ്ഥർ ഉടൻ അദ്ദേഹത്തിന്റെ അടുത്തെത്തി കസേരയിലേക്ക് മാറ്റുന്നതും ദൃശ്യങ്ങളിൽ കാണാം. 

ഉടൻ അദ്ദേഹത്തിന് അടിയന്തിര ശുശ്രൂഷ സ്റ്റേജിൽ നിന്ന് തന്നെ നൽകിയ ശേഷം എയർപോർട്ടിലെത്തിച്ച അദ്ദേഹത്തെ അഹമ്മദാബാദിലെ(Ahmedabad) ആശുപത്രിയിലേക്ക് മാറ്റിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

ALSO READ: Kakkanad ദുരൂ​ഹസാഹചര്യത്തിൽ കന്യാസ്ത്രീയുടെ മൃതദേഹം പാറമടയിൽ,മരിച്ചത് Angmaly അതിരൂപതയുടെ കീഴിലെ Convent അന്തേവാസി

രൂപാനിയുടെ ആരോ​ഗ്യ സ്ഥിതി രണ്ട് ദിവസമായി മോശമായിരുന്നതായി ബി.ജെ.പി(BJP) വ്യക്തമാക്കി. എ​ന്നാ​ൽ ശ​നി​യാ​ഴ്ച ജാം​ന​ഗ​റി​ലും ഞാ​യ​റാ​ഴ്ച വ​ഡോ​ദ​ര​യി​ലും ന​ട​ന്ന പൊ​തു​യോ​ഗ​ങ്ങ​ൾ അ​ദ്ദേ​ഹം റ​ദ്ദാ​ക്കി​യി​രു​ന്നി​ല്ല. അതേസമയം വിജയ് രൂപാനിയുടെ ആരോ​ഗ്യ നിലയെ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് ഫോണിൽ അദ്ദേഹത്തിനോട് ആരാഞ്ഞു. പരിശോധനകൾക്ക് ശേഷം വിശ്രമിക്കാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടതായി വാർത്താ എജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

 

 

ALSO READ: K Phone പദ്ധതിക്ക് ഇന്ന് തുടക്കം,തുടക്കത്തിൽ ഏഴ് ജില്ലകളിൽ ഇന്റർനെറ്റ് കണക്ഷൻ, 1531 കോടി ചിലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്

ആറ് മുനിസിപ്പൽ കോർപ്പറേഷനുകളിലായി ഇൗ മാസം 21നാണ് തിരഞ്ഞെടുപ്പ് നടക്കുക. പഞ്ചായത്ത്(Panchayath) തിരഞ്ഞെടുപ്പുകൾ ഫെബ്രുവരി 28നും നടക്കും. കൂടുതൽ പരിശോധനകൾക്കും, വിശ്രമത്തിനും ശേഷമായിരിക്കും വിജയ് രൂപാനി ഇനി പ്രാചാരണത്തിനെത്തുകയെന്നാണ് ബി.ജെ.പി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News