Gujarat Cabinet: ​​ഗുജറാത്തിൽ പുതിയ മന്ത്രിസഭ അധികാരമേറ്റു; വിജയ് രൂപാണി മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരെയും ഒഴിവാക്കി

ഉപമുഖ്യമന്ത്രി നിതിൻ പട്ടേല്‍ അടക്കം വിജയ് രൂപാണി മന്ത്രിസഭയിലെ എല്ലാവരെയും ഒഴിവാക്കിയാണ് പുതിയ മന്ത്രിസഭ രൂപീകരിച്ചത്

Written by - Zee Malayalam News Desk | Last Updated : Sep 16, 2021, 08:22 PM IST
  • 10 ക്യാബിനറ്റ് മന്ത്രിമാരും അഞ്ച് സ്വതന്ത്രചുമതലയുള്ളവരും ഒൻപത് സഹമന്ത്രിമാരും അടങ്ങുന്നതാണ് മന്ത്രിസഭ
  • മുതിർന്ന നേതാക്കളെ ഒഴിവാക്കിയതില്‍ പാർട്ടിക്കുളളില്‍ വലിയ പ്രതിഷേധം നിലനില്‍ക്കേയായിരുന്നു സത്യപ്രതിജ്ഞ
  • അടുത്ത വർഷം ​ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് വിജയ് രൂപാണി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവച്ചത്
  • ഭൂപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ ഏറെയും പുതുമുഖങ്ങളാണ്
Gujarat Cabinet: ​​ഗുജറാത്തിൽ പുതിയ മന്ത്രിസഭ അധികാരമേറ്റു; വിജയ് രൂപാണി മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരെയും ഒഴിവാക്കി

അഹമ്മദാബാദ്: ഗുജറാത്തില്‍ (Gujarat) പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 24 അംഗ മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയ്തത്. ഉപമുഖ്യമന്ത്രി നിതിൻ പട്ടേല്‍ അടക്കം വിജയ് രൂപാണി മന്ത്രിസഭയിലെ എല്ലാവരെയും ഒഴിവാക്കിയാണ് പുതിയ മന്ത്രിസഭ (Cabinet) രൂപീകരിച്ചത്.

10 ക്യാബിനറ്റ് മന്ത്രിമാരും അഞ്ച് സ്വതന്ത്രചുമതലയുള്ളവരും ഒൻപത് സഹമന്ത്രിമാരും അടങ്ങുന്നതാണ് മന്ത്രിസഭ. മുതിർന്ന നേതാക്കളെ ഒഴിവാക്കിയതില്‍ പാർട്ടിക്കുളളില്‍ വലിയ പ്രതിഷേധം നിലനില്‍ക്കേയായിരുന്നു സത്യപ്രതിജ്ഞ.

ALSO READ: Gujarat Chief Minister : Bhupendra Patel ഗുജറാത്തിന്റെ പുതിയ മുഖ്യമന്ത്രിയായി BJP തിരഞ്ഞെടുത്തു

അടുത്ത വർഷം ​ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് വിജയ് രൂപാണി (Vijay Rupani) മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവച്ചത്. ഭൂപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ ഏറെയും പുതുമുഖങ്ങളാണ്. ​ഗാന്ധി ന​ഗറിൽ രാജ്ഭവനിൽ നടന്ന ചടങ്ങിൽ ​ഗുജറാത്ത് ​ഗവർണർ ആചാര്യ ദേവ്രത് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ALSO READ: Vijay Rupani ​resign: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു

2016 ല്‍ അപ്രതീക്ഷിതമായായിരുന്നു മുഖ്യമന്ത്രിയായിരുന്ന ആനന്ദിബെന്‍ പട്ടേലിന്റെ രാജിയും പിന്നാലെയുള്ള വിജയ് രൂപാണിയുടെ സ്ഥാനാരോഹണവും. എന്നാൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് രൂപാണിയെ മുന്‍നിര്‍ത്തി നേരിടുന്നത് തിരിച്ചടിയായേക്കുമെന്ന വിലയിരുത്തൽ ബിജെപിക്കുണ്ടായെന്നാണ് സൂചന. ഇതേ തുടർന്നാണ് വിജയ് രൂപാണി രാജിവച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News