DRDO Jobs: വമ്പൻ അവസരം, ഡിആർഡിഒയിൽ വാക്ക് ഇൻ ഇൻറർവ്യൂ

വാക്ക്-ഇൻ ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്.നവംബറിലാണ് അഭിമുഖം. 

Written by - Zee Malayalam News Desk | Last Updated : Sep 28, 2022, 04:32 PM IST
  • അതാത് വിഷയങ്ങളിൽ ഒന്നാം ക്ലാസ് ബിരുദമാണ് അടിസ്ഥാന യോഗ്യത
  • ആകെ 3 തസ്തികകളിലേക്കാണ് റിക്രൂട്ട്‌മെന്റ്
  • അഭിമുഖത്തിന്റെ തീയതി നവംബർ 1 ആണ്
DRDO Jobs: വമ്പൻ അവസരം, ഡിആർഡിഒയിൽ വാക്ക് ഇൻ ഇൻറർവ്യൂ

ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ചണ്ഡീഗഢിലെ സെക്ടർ 30-ലെ ടെർമിനൽ ബാലിസ്റ്റിക്‌സ് റിസർച്ച് ലാബിൽ (ടിബിആർഎൽ) ജൂനിയർ റിസർച്ച് ഫെല്ലോ (ജെആർഎഫ്) തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പുറത്തിറക്കി. വാക്ക്-ഇൻ ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്.നവംബറിലാണ് അഭിമുഖം. 

ഒഴിവുകളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ചുവടെ 

ജൂനിയർ റിസർച്ച് ഫെല്ലോ (കെമിസ്ട്രി)

കെമിസ്ട്രിയിൽ ഒന്നാം ക്ലാസോടെ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയവർക്കും യുജിസി നെറ്റ് യോഗ്യതയുള്ളവർക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. അഭിമുഖത്തിന്റെ തീയതി നവംബർ 1 ആണ്, ആകെ 3 തസ്തികകളിലേക്കാണ് റിക്രൂട്ട്‌മെന്റ്.

ജൂനിയർ റിസർച്ച്  ഫെലോ (മെക്കാനിക്കൽ എഞ്ചിനീയറിംഗ്) 

മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിഇ/ബിടെക് (ഒന്നാം ക്ലാസ്) സാധുവായ നെറ്റ്/ഗേറ്റ് യോഗ്യത അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ എംഇ/എംടെക് ബിരുദവും ബിരുദാനന്തര ബിരുദവും ഒന്നാം ക്ലാസോടെ വേണം. തസ്തികകളുടെ എണ്ണം 4 ആണ്, അഭിമുഖം നവംബർ രണ്ടിന് നടക്കും.

ജൂനിയർ റിസർച്ച് ഫെലോ (ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ്)

ഇലക്‌ട്രോണിക്‌സ്/ഇലക്‌ട്രിക്കൽ & ഇലക്‌ട്രോണിക്‌സ്/ഇലക്‌ട്രോണിക്‌സ് & ടെലികമ്മ്യൂണിക്കേഷൻസ്/ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ ബിഇ/ബിടെക് ഒന്നാം ക്ലാസും സാധുതയുള്ള നെറ്റ്/ഗേറ്റ് യോഗ്യതയും. അല്ലെങ്കിൽ ബിരുദ, ബിരുദാനന്തര തലത്തിൽ ഒന്നാം ക്ലാസോട് കൂടിയ ഇലക്‌ട്രോണിക്‌സ് ഇലക്ട്രിക്കൽ & ഇലക്‌ട്രോണിക്‌സ്/ ഇലക്‌ട്രോണിക്‌സ് & ടെലികമ്മ്യൂണിക്കേഷൻ/ ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ എം.ടെക്/എം.ടെക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഒഴിവുകളുടെ എണ്ണം 1 ആണ്, അഭിമുഖത്തിന്റെ തീയതി നവംബർ 3 ആണ്.

ജൂനിയർ റിസർച്ച് ഫെലോ (ഫിസിക്സ്)

ഈ തസ്തികകൾക്ക് നെറ്റ് യോഗ്യതയോടെ ഫിസിക്സിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം ആവശ്യമാണ്. അഭിമുഖ തീയതി നവംബർ 4 ആണ്, തസ്തികകളുടെ എണ്ണം 3 ആണ്.

പ്രായപരിധി

അപേക്ഷകർക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ തീയതിയിൽ 28 വയസ്സിൽ കവിയാൻ പാടില്ല, എസ്‌സി/എസ്ടിക്ക് 5 വർഷവും ഒബിസി ഉദ്യോഗാർത്ഥികൾക്ക് 3 വർഷവും ഇളവ് ലഭിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News