DRDO Recruitment 2022: ഡിആർഡിഒയിൽ ജോലി നേടാന്‍ സുവര്‍ണ്ണാവസരം, സയന്റിസ്റ്റ്, എഞ്ചിനീയർ തസ്തികകളിൽ നിരവധി ഒഴിവുകൾ.
ഡിആർഡിഒ (DRDO) 630 ഒഴിവുകളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിയ്ക്കുന്നത്. സയന്റിസ്റ്റ്, എഞ്ചിനീയർ തസ്തികകളിലാണ് ഒഴിവുകൾ. ഈ ഒഴിവുകളിലേയ്ക്ക് എൻജിനീയറിംഗ് ബിരുദക്കാര്‍ക്കും സയൻസ് ബിരുദാനന്തരബിരുദം ഉള്ളവര്‍ക്കും അപേക്ഷിക്കാം.
ഡിഫൻസ് റിസർച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനിൽ (ഡി.ആർ.ഡി.ഒ) 579, ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി (ഡി.എസ്.ടി) യിൽ 8, ഏറോനോട്ടിക്കൽ ഡെവലപ്മെന്റ് ഏജൻസിയിൽ (എ.ഡി.എ) 43 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.
https://rac.gov.in, https://drdo.gov.in, https://ada.gov.in, www.dst.gov.in എന്നീ വെബ്സൈറ്റുകളിൽ വിശദമായ വിജ്ഞാപനം ലഭ്യമാണ്. നിലവില്‍ ഗേറ്റ് സ്കോർ ഉള്ളവർക്കാണ് അവസരം.
DRDO Recruitment 2022: യോഗ്യത (DRDO Recruitment 2022: Eligibility)
സയൻസ് വിഭാഗത്തിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, മെറ്റീരിയൽ സയൻസ്, അറ്റ്മോസ്ഫിയറിക് സയൻസ്, മൈക്രോബയോളജി, ബയോ കെമിസ്ട്രി ഡിസിപ്ലിനുകളിലാണ് ഒഴിവുകൾ. ഫസ്റ്റ് ക്ലാസ് മാസ്റ്റേഴ്സ് ബിരുദവും ഗേറ്റ് സ്കോറും ഉള്ളവർക്ക് അപേക്ഷിക്കാം.
എൻജിനീയറിംഗ് വിഭാഗത്തിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, മെക്കാനിക്കൽ, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ്, ഇലക്ട്രിക്കൽ മെറ്റീരിയൽ സയൻസ് ആൻഡ് എൻജിനീയറിംഗ് /മെറ്റലർജിക്കൽ, കെമിക്കൽ എൻജിനീയറിംഗ്, ഏറോനോട്ടിക്കൽ, സിവിൽ, ഇൻസ്ട്രുമെന്റേഷൻ, നേവൽ ആർക്കിടെക്ചർ, എൻവയൺമെന്റൽ സയൻസ് ആൻഡ് എൻജിനീയറിംഗ് ഡിസിപ്ലിനുകളിലാണ് ഒഴിവുകൾ.
DRDO Recruitment 2022: തിരഞ്ഞെടുപ്പ് പ്രക്രിയ (DRDO Recruitment 2022: Selection procedure)
എഴുത്തുപരീക്ഷ, വ്യക്തിഗത അഭിമുഖം, റേറ്റ് സ്കോർ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഒക്ടോബർ 22നാണ് പരീക്ഷ.
DRDO Recruitment 2022: അപേക്ഷ ഫീസ്, പ്രായപരിധി (DRDO Recruitment 2022: Application Fees)
100 രൂപയാണ് അപേക്ഷ ഫീസ്. വനിതകൾ, എസ്.സി/എസ്.ടി/പി.ഡബ്ല്യൂ.ഡി വിഭാഗങ്ങൾ എന്നിവർക്ക് ഫീസില്ല. ഡി.ആർ.ഡി.ഒ-28, ഡി.എസ്.ടി-35 വയസ്സ്, എ.ഡി.എ-30 വയസ്സ്, എന്നിങ്ങനെയാണ് പ്രായപരിധി. അർഹരായവർക്ക് നിയമപ്രകാരമായ ഇളവുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...